കോഴിക്കോട്: മെഡിക്കല്‍ കോളേജ് കാമ്പസിലെ ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിന് സമീപം വന്‍ തീപിടിത്തം. ഉച്ചക്ക് ഒന്നര മണിയോടെയാണ് തീപിടുത്തമുണ്ടായത്.ജീവനക്കാര്‍ക്ക് വേണ്ടി പണിയുന്ന ഫഌറ്റ് നിര്‍മ്മിക്കുന്നതിന്ന് മുറിച്ച് ഒഴിവാക്കി കൂട്ടിയിട്ട ഉണങ്ങിയ മരങ്ങള്‍ പ്രധാനമായും കത്തിനശിച്ചു.കൂട്ടത്തില്‍ പരിസരത്ത് തണലേകിയ പല മരങ്ങളും മറ്റും കത്തിച്ചാമ്പലായി .വെള്ളിമാട്കുന്ന് ഫയര്‍സ്റ്റേഷനില്‍ നിന്ന് മൂന്ന് യൂണിറ്റും ബീച്ചില്‍ നിന്ന് രണ്ട് യൂണിറ്റും ചേര്‍ന്ന് 20 ടാങ്ക് വെള്ളം ഉപയോഗിച്ച് നാലു മണിക്കൂര്‍ നേരത്തെ പ്രവര്‍ത്തന ഫലമായാണ് തീ അണക്കാന്‍ കഴിഞ്ഞത് -ഫയര്‍ ഓഫീസ്സര്‍ മായ കെ.പി. ബാബുരാജ്.എസ്.വരുണ്‍, അസിസ്റ്റന്റ് ഫയര്‍ ഓഫീസ്സറായ സുനില്‍ കുമാര്‍, ലീഡിംഗ് ഫയര്‍മാന്‍മാരായ സുജിത്ത് കുമാര്‍, കൃഷ്ണന്‍, ഷുക്കൂര്‍, അജയന്‍ എന്നിവരടങ്ങിയ സംഘമാണ് തീ അണക്കാന്‍ ഉണ്ടായിരുന്നത്. ഒരേക്കര്‍ സ്ഥലത്ത് തീ ആളിപടര്‍ന്നിരുന്നു.തൊട്ടടുത്തായി ആശുപത്രി ജീവനക്കാര്‍ക്കുള്ള ഡി ടൈപ്പ് ക്വാര്‍ട്ടേഴ്‌സുകള്‍, ദുരദര്‍ശന്റിലേ കേന്ദ്രം, ഒഴിവ് ദിനമായതിനാല്‍ ഗ്രൗണ്ടില്‍ കളിക്കാനെത്തിയവര്‍ തുടങ്ങിയവര്‍ പരിഭ്രാന്തരായി .വിവരമറിഞ്ഞതിനെ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് ഡോ: കെ.ജി. സജിത്ത് കുമാര്‍, മെഡിക്കല്‍ കോളേജ് പോലീസ്, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി.അതിനിടെ കൂട്ടിയിട്ട മരങ്ങള്‍ക്ക് ആരോ തീവെച്ചതാണെന്നാണ് നാട്ടുകാര്‍ അഭിപ്രായപ്പെട്ട ന്നത്. കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കളുടെ വ്യാപനം നടത്തുന്ന ലോബികള്‍ കാമ്പസില്‍ സജീവമാണെന്ന് നാട്ടുകാര്‍ പറയുന്നു’ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്ന ജീവനക്കാര്‍ ജോലിക്ക് പോയി കഴിഞ്ഞാല്‍ ഗ്രൗണ്ടിന് സമീപം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമാണെന്നും സുരക്ഷ ശക്തമാക്കണമെന്നും നാട്ടുകാര്‍ പറയുന്നു.
കോഴിക്കോട്: മെഡിക്കല്‍ കോളേജ് കാമ്പസിലെ ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിന് സമീപം വന്‍ തീപിടിത്തം. ഉച്ചക്ക് ഒന്നര മണിയോടെയാണ് തീപിടുത്തമുണ്ടായത്.ജീവനക്കാര്‍ക്ക് വേണ്ടി പണിയുന്ന ഫഌറ്റ് നിര്‍മ്മിക്കുന്നതിന്ന് മുറിച്ച് ഒഴിവാക്കി…

Categories: More, Video Stories, Views
Tags: fire, medical college
Related Articles
Be the first to write a comment.