Connect with us

News

ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ സംസ്‌കാരം ഇന്ന്

ഒടുവില്‍ സാന്റോസിലെ മെമ്മോറിയല്‍ സെമിത്തേരിയില്‍ അന്ത്യവിശ്രമം. സംസ്‌കാരച്ചടങ്ങുകളില്‍ ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കൂ.

Published

on

സാന്റോസ്: അന്തരിച്ച ലോക ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ സംസ്‌കാരം ഇന്ന് നടക്കും. ഭൗതിക ശരീരം ഇന്നലെ പെലെയുടെ സ്മരണകളിരമ്പുന്ന സാന്റോസ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഹോംഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ ആയിരങ്ങളാണ് അന്ത്യാജ്ഞലി അര്‍പ്പിക്കാനായി എത്തിയത്. സാവോപോളോയിലൂടെ മൃതദേഹം സാന്റോസിലേക്ക് കൊണ്ടു വരുമ്പോള്‍ പടക്കം പൊട്ടിച്ചും പതാകകള്‍ വീശിയുമാണ് ആരാധകര്‍ മൃതദേഹത്തോടുള്ള ആദരം പ്രകടിപ്പിച്ചത്. ചില ആരാധകര്‍ രാത്രി തന്നെ സാന്റോസിലെത്തിയിരുന്നു.

Fans Mourn Pelé at Public Viewing in Brazil Stadium | Time

കനത്ത പൊലീസ് കാവലിലാണ് ഭൗതികദേഹം സാന്റോസിലെത്തിച്ചത്. 16,000 പേരെ ഉള്‍ക്കൊള്ളുന്ന സാന്റോസ് ഗ്രൗണ്ടിന്റെ മധ്യത്തിലാണ് പെലെയുടെ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചത്. സ്‌റ്റേഡിയം പൂക്കളും കൊടികളും ബാനറുകളും കൊണ്ട് നിറച്ചിരുന്നു. നിരവധി പേരാണ് മൃതദേഹത്തെ ഒരു നോക്കു കാണാനായി പെലെ ദി കിംഗ്, പെലെ നിങ്ങള്‍ അനശ്വരനാണ് തുടങ്ങിയ ബാനറുകളുമായി അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിയത്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിയോ സ്‌റ്റേഡിയത്തിലെത്തി പെലെക്ക് അന്തിമോപചാരം അര്‍പ്പിച്ചു. പെലെയുടെ മകന്‍ എഡീഞ്ഞോയും 100 വയസുള്ള മാതാവ് സെലസ്റ്റയും ഉപചാരം അര്‍പ്പിക്കുന്നതിനായി ഗ്രൗണ്ടിലെത്തിയിരുന്നു. പെലെക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി വിവി.ഐ.പികള്‍ ഉള്‍പ്പെടെ ലോകമൊന്നാകെ ബ്രസീലിലേക്ക് ഒഴുകി എത്തിയിട്ടുണ്ട്.

Pele's coffin carried to stadium as Brazil bids farewell to football icon |  World News | Sky News

സ്‌റ്റേഡിയത്തിലെ പല സ്റ്റാന്റുകളിലും പെലെയെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള കൂറ്റന്‍ ബാനറുകള്‍ തൂക്കിയിട്ടുണ്ട്. സാന്റോസ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ വിലാ ബെല്‍മിറോ സ്‌റ്റേഡിയത്തിലാണ് പെലെയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വച്ചത്. പെലെയുടെ ശരീരം സാന്റോസിലെ മെമ്മോറിയല്‍ എക്യുമെനിക്കല്‍ നെക്രോപൊലിസ് ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് അടക്കം ചെയ്യും. 14 നിലകളിലായി 16,000 ശവക്കല്ലറകളുള്ള ഈ ശ്മശാനം ലോകത്തിലെ ഏറ്റവും ഉയരമുള്ള ശ്മശാനം എന്ന പേരില്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിട്ടുണ്ട്. ഇതിന്റെ ഒമ്പതാം നിലയിലാണ് പെലെക്ക് കല്ലറ ഒരുക്കിയിരിക്കുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിങ്കളാഴ്ച പ്രാദേശികസമയം രാവിലെ 10 മണിയോടെയാണ് സാന്റോസിന്റെ സ്‌റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്. ഇന്ന് രാവിലെ 10 മണിവരെയാണ് ഇവിടെ പൊതുദര്‍ശനം. സാന്റോസ് ക്ലബ്ബിലാണ് പെലെ തന്റെ കളിജീവിതത്തിന്റെ ഭൂരിഭാഗവും ചെലവിട്ടത്. 18 വര്‍ഷം താരം സാന്റോസിലുണ്ടായിരുന്നു. പൊതുദര്‍ശനത്തിനു ശേഷം സാന്റോസിലെ വീഥികളിലൂടെ വിലാപയാത്രയായാണ് സംസ്‌കാരത്തിനായി കൊണ്ടുപോവുക.

Brazilians mourn Pelé at the stadium where he got his start - ABC News

ലക്ഷക്കണക്കിന് ആളുകള്‍ ഒപ്പംചേരും. ഒടുവില്‍ സാന്റോസിലെ മെമ്മോറിയല്‍ സെമിത്തേരിയില്‍ അന്ത്യവിശ്രമം. സംസ്‌കാരച്ചടങ്ങുകളില്‍ ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കൂ. 100 വയസുള്ള പെലെയുടെ മാതാവായിരിക്കും അവസാനമായി അന്ത്യാജ്ഞലി അര്‍പ്പിക്കുക. പെലെയുടെ ആദര സൂചകമായി ദേശീയദുഃഖാചരണം ബ്രസീല്‍ സര്‍ക്കാര്‍ ഏഴു ദിവസമാക്കിയിട്ടുണ്ട്. നേരത്തെ മൂന്നുദിവസമാണ് പ്രഖ്യാപിച്ചത്. ലോകഫുട്‌ബോളിലെ മഹാരഥനായ പെലെ ഡിസംബര്‍ 29നാണ് അന്തരിച്ചത്. മൂന്നു ലോകകപ്പുകള്‍ നേടിയ ഏകതാരമാണ് പെലെ.

kerala

ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം; സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കേസ്

ഫെയ്സ്ബുക്കിലെ  കുറിപ്പാണ് കേസിനാധാരമായത്

Published

on

ഷാഫി പറമ്പിലിനെതിരായ സൈബർ അധിക്ഷേപത്തിൽ സിപിഐഎം നേതാവിനെതിരെ കേസെടുത്തു. വർഗീയ പ്രചാരണം നടത്തി എന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന സമിതി അംഗം പി.കെ. അജീഷിനെതിരേയാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്. യു.ഡി.എഫിന്റെ പരാതിക്ക് പിന്നാലെയാണ് നടപടി.

ഷാഫി പറമ്പിലിനെതിരെയും മുസ്‌ലിം സമുദായത്തിനെതിരെയും അധിക്ഷേപ പരാമര്‍ശം  നടത്തിയെന്നാണ് പരാതി. ഫെയ്സ്ബുക്കിലെ  കുറിപ്പാണ് കേസിനാധാരമായത്. കെ.കെ.ശൈലജയെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫി പറമ്പിലിനെതിരെ എൽഡിഎഫ് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം നടത്തിയെന്നാരോപിച്ച് യുഡിഎഫ് പരാതി നൽകിയത്.

 

Continue Reading

india

പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം: മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

തെരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിച്ച് കലാപാഹ്വാനം നടത്തുന്ന മോദിക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു

Published

on

മുസ്‌ലിം സമൂഹത്തെ കൃത്യമായി പരാമര്‍ശിച്ച് വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ പരാതി അയച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍ സുഖ്ഭീര്‍ സിംഗ് സന്തു എന്നിവര്‍ക്കാണ് മുസ്‌ലിം ലീഗിന് വേണ്ടി ഖുറം അനീസ് ഉമര്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു എന്നിവര്‍ പരാതി കൊടുത്തത്. രാജ്യത്തിന്റെ സ്വത്തിന്റെ അവകാശം മുസ്‌ലിംകള്‍ക്കുള്ളതാണ്, നിങ്ങളുടെ സ്വര്‍ണ്ണം മുസ്‌ലിംകള്‍ക്ക് നല്‍കുമെന്നടക്കമുള്ള വര്‍ഗീയ പരാമര്‍ശമാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്.

മുസ്‌ലിംകള്‍ക്കെതിരെ നുഴഞ്ഞ് കയറ്റക്കാര്‍, കുറെ കുട്ടികളെ ഉണ്ടാക്കുന്നവര്‍ തുടങ്ങിയ അധിക്ഷേപ പരാമര്‍ശങ്ങളുമാണ് മോദി നടത്തിയിരിക്കുന്നത്. മോദി പ്രസംഗത്തിന്റെ വീഡിയോ ഫൂട്ടേജടക്കം എടുത്താണ് ലീഗ്, യൂത്ത് ലീഗ് നേതൃത്വം പരാതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് കലാപമുണ്ടാക്കാന്‍ പ്രധാനമന്ത്രി തന്നെ മുന്‍കൈയ്യെടുക്കുന്നു. മതത്തിന്റെ പേരില്‍ ജനങ്ങളെ തങ്കില്‍ തല്ലിക്കാനാണ് മോദിയുടെ ശ്രമം. തെരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിച്ച് കലാപാഹ്വാനം നടത്തുന്ന മോദിക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

അധിക്ഷേപം ന്യായീകരിച്ച് മുഖ്യമന്ത്രി; പി.വി അന്‍വറിന്റെ ‘ഡിഎന്‍എ’ അധിക്ഷേപത്തെ പിന്തുണച്ച് പിണറായി വിജയന്‍

എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അൻവർ അധിക്ഷേപ പരാമർശം നടത്തിയത്

Published

on

രാഹുൽ ഗാന്ധിക്കെതിരായ പി.വി അൻവർ എംഎൽഎയുടെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമാകുമ്പോൾ ആ പരാമർശത്തെ തള്ളിപ്പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ.

പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നും രാഹുൽ ഗാഡിയുടെ ഡിഎൻഎ പരിശോധിക്കണമെന്നുമാണ് അൻവർ പാലക്കാട് ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞത്.

എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അൻവർ അധിക്ഷേപ പരാമർശം നടത്തിയത്. ഗൗരവമേറിയ ഈ പരാമർശത്തെ പിന്തുണയ്ക്കുന്ന രൂപത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

Continue Reading

Trending