Connect with us

Books

അതുല്യ’ത്തിന് പര്യായമായി ‘പെലെ’ ;ബ്രസീലിയന്‍ നിഘണ്ടുവിൽ ഇടം പിടിച്ച് ഇതിഹാസ താരം

ഒന്നേകാല്‍ ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ചതിനു ശേഷമാണ് ഈ വാക്ക് നിഘണ്ടുവില്‍ കൂട്ടിച്ചേര്‍ത്തത്

Published

on

ലോക ഫുട്ബോൾ ചരിത്രത്തിലെ അതുല്യ താരം ‘പെലെ’ യെ ഇനി ബ്രസീലിയന്‍ നിഘണ്ടുവിലും കാണാം.അസാധാരണമായത്, സമാനതകളില്ലാത്തത്, അതുല്യമായത് തുടങ്ങിയ വാക്കുകളുടെ പര്യായമായാണ് പെലെ എന്ന വാക്ക് ബ്രസീലിലെ പ്രശസ്തമായ ‘മൈകേലിസ്’ എന്ന നിഘണ്ടുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇനി ഏത് മേഖലയില്‍ മികവ് തെളിയിച്ചയാളുകളെയും ‘പെലെ’ എന്ന പേരില്‍ വിശേഷിപ്പിക്കാം എന്ന് നിഘണ്ടുവിന്റെ നിർമാതാക്കൾ പറഞ്ഞു.ഒന്നേകാല്‍ ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ചതിനു ശേഷമാണ് ഈ വാക്ക് നിഘണ്ടുവില്‍ കൂട്ടിച്ചേര്‍ത്തത്.കായിക മേഖലയ്ക്ക് പുറത്തും ഭാഷ ഉള്ളിടത്തോളം അതുല്യനായ ഇതിഹാസതാരത്തിന്റെ ഓര്‍മ നിലനിർത്താനാണ് ഇങ്ങിനെയൊരു തീരുമാനം.2022 ഡിസംബര്‍ 30നാണ് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ഓർമയായത്.

Books

നമ്മള്‍ ഓ​ഗസ്റ്റില്‍ കണ്ടുമുട്ടും ; മാര്‍ക്വേസിന്റെ പുതിയ പുസ്‌ത‌‌കം അടുത്തവർഷം പുറത്തിറങ്ങും

മാര്‍ക്വേസിന്റെ മരണത്തിനു ശേഷം 9 വര്‍ഷം കഴിഞ്ഞാണ് അദ്ദേഹത്തിന്റെ പുസ്‌തകം പുറത്തിറങ്ങുന്നത്.

Published

on

ഗബ്രിയേല്‍ ​ഗാര്‍സിയ മാര്‍ക്വേസിന്റെ അപ്രകാശിത നോവല്‍ En Agosto Nos Vemos (നമ്മള്‍ ഓ​ഗസ്റ്റില്‍ കണ്ടുമുട്ടും) അടുത്ത വര്‍ഷം പ്രസിദ്ധീകരിക്കുമെന്ന് പ്രസാധകരായ പെന്‍​ഗ്വിന്‍ റാന്‍ഡം ഹൌസ് ഔദ്യോ​ഗികമായി അറിയിച്ചു മാര്‍ക്വേസിന്റെ മരണത്തിനു ശേഷം 9 വര്‍ഷം കഴിഞ്ഞാണ് അദ്ദേഹത്തിന്റെ പുസ്‌തകം പുറത്തിറങ്ങുന്നത്. 2014 ലാണ് മാര്‍ക്വേസ് അന്തരിച്ചത്.ടെക്‌സ‌സ് സര്‍വകലാശാലയിലായിരുന്നു ക‍ൃതി സൂക്ഷിച്ചിരുന്നത്. മാര്‍ക്വേസിന്റെ മരണത്തിന് ശേഷം പുസ്‌തം പ്രസിദ്ധീകരിക്കുന്നില്ല എന്ന തീരുമാനത്തിലായിരുന്നു കുടുംബം. എന്നാല്‍ മാര്‍ക്വേസിന്റെ കൃതിയെ വായനക്കാരിലെത്തിക്കാതെ വെക്കുന്നത് ശരിയല്ല എന്ന ചിന്തയില്‍ നിന്നാണ് ഇങ്ങനെയൊരു തീരുമാനമെന്ന് കുടുംബം പത്ര സമ്മേളനത്തില്‍ അറിയിച്ചു.

Continue Reading

Books

ഒമ്പതാം ക്ലാസ് വരെയുള്ള വാര്‍ഷിക പരീക്ഷക്ക് തുടക്കം

ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളുടെ വാര്‍ഷിക പരീക്ഷ ഇന്ന് തുടക്കം

Published

on

ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളുടെ വാര്‍ഷിക പരീക്ഷ ഇന്ന് തുടക്കം. ഒരേ സമയം കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്ക് എത്തുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ടൈംടേബിള്‍ പുനഃക്രമീച്ചിരുന്നു.

പുതിയ ടൈംടേബിള്‍ പ്രകാരം ഉച്ചയ്ക്ക് 1:30 മുതലാണ് പരീക്ഷ. വെളളിയാഴ്ചകളില്‍ 2:15നാണ് പരീക്ഷകള്‍ നടക്കുക. പുതുക്കിയ ടൈംടേബിള്‍
വെബ്‌സൈറ്റില്‍ ലഭ്യമാണ്. 30 വരെ പരീക്ഷ നീളും.

Continue Reading

Books

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ പ്രബന്ധം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പരാതി

മലയാളത്തിലെ മികച്ച കവിതകളില്‍ ഒന്നായ ‘വാഴക്കുല’യുടെ എഴുത്തുകാരന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്

Published

on

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ പ്രബന്ധം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്  സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് വി.സിയ്ക്ക് പരാതി നല്‍കിയത്. മലയാളത്തിലെ മികച്ച കവിതകളില്‍ ഒന്നായ ‘വാഴക്കുല’യുടെ എഴുത്തുകാരന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. ഈ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ശമ്പള കുടിശ്ശിക വിവാദത്തിന് പുറമെ വാഴക്കുല വിവാദവും ചിന്തയ്‌ക്കെതിരെ ഉയര്‍ന്നത്.

Continue Reading

Trending