Career
career chandrika: മര്‍ച്ചന്റ് നേവിയിലെ കോഴ്‌സുകളൊരുക്കി ഐഎംയു
പ്രധാനപ്പെട്ട 12 തുറമുഖങ്ങളും ഇരുനൂറിലധികം മറ്റു തുറമുഖങ്ങളുമായി 7,500 കിലോമീറ്ററോളമുള്ള തീരദേശ പാതയും ഒട്ടനവധി കടല്‍ ഗതാഗത സൗകര്യമുള്ള ഇന്ത്യ ഇന്ന് മാരിടൈം മേഖലയില്‍ വലിയ കുതിപ്പിന് സാധ്യതയുള്ള രാജ്യമായിട്ടാണ് കണക്കാക്കപ്പെട്ടത്.

പ്രധാനപ്പെട്ട 12 തുറമുഖങ്ങളും ഇരുനൂറിലധികം മറ്റു തുറമുഖങ്ങളുമായി 7,500 കിലോമീറ്ററോളമുള്ള തീരദേശ പാതയും ഒട്ടനവധി കടല്‍ ഗതാഗത സൗകര്യമുള്ള ഇന്ത്യ ഇന്ന് മാരിടൈം മേഖലയില്‍ വലിയ കുതിപ്പിന് സാധ്യതയുള്ള രാജ്യമായിട്ടാണ് കണക്കാക്കപ്പെട്ടത്. രാജ്യത്തിന്റെ മൊത്തം വ്യാപാര മൂല്യത്തിന്റെ 65 ശതമാനവും കടല്‍ ഗതാഗതം ഉപയോഗപ്പെടുത്തിയാണ് നടക്കുന്നത് എന്നത് ഈ മേഖലയിലെ കരിയര്‍ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ക്യാപ്റ്റന്‍, എന്‍ജിനീയര്‍, ലോജിസ്റ്റിക് മാനേജര്‍, കപ്പല്‍ നിര്‍മാതാവ്, ഡിസൈനര്‍, പോര്‍ട്ട് മാനേജര്‍ തുടങ്ങിയ പടവുകളില്‍ ആഗോള തലത്തിലുള്ള കമ്പനികളിലടക്കം ജോലി ലഭിക്കാനുള്ള സാധ്യതകളാണ് മാരിടൈം കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിലൂടെ കൈവരുന്നത്.
സമുദ്ര സംബന്ധമായ മേഖലയില്‍ പരിശീലനവും വൈഭവമുള്ള മനുഷ്യവിഭവശേഷിയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട കേന്ദ്ര സര്‍വകലാശാലയാണ് ഇന്ത്യന്‍ മാരിടൈം സര്‍വകലാശാല (ഐ.എം.യു). ചെന്നൈ, കൊച്ചി, കൊല്കത്ത, വിശാഖപട്ടണം, നവി മുംബൈ, മുംബൈ പോര്‍ട്ട് എന്നീ ക്യാംപസുകളിലായി ഐ.എം.യു നടത്തുന്ന താഴെക്കൊടുത്ത കോഴ്‌സുകളിലേക് പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. കൂടാതെ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്ക് കീഴിലുള്ള കുഞ്ഞാലി മരക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എന്‍ജിനീയറിങ്ങിലെ ബി.ടെക് മറൈന്‍ എന്‍ജിനീയറിങ് പ്രോഗ്രാമിന് പ്രവേശനത്തിന് അപേക്ഷിച്ചവരും ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷ വഴി യോഗ്യത നേടണം
ബി.ടെക് മറൈന്‍ എന്‍ജിനീയറിങ് (ചെന്നൈ, കൊല്‍ക്കത്ത, മുബൈ പോര്‍ട്ട് ക്യാമ്പസുകള്‍4 വര്‍ഷം)
ബി.ടെക് നേവല്‍ ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് ഓഷ്യന്‍ എന്‍ജിനീയറിങ് (വിശാഖപട്ടണം ക്യാമ്പസ് 4 വര്‍ഷം)
ബി.എസ്.സി നോട്ടിക്കല്‍ സയന്‍സ് (ചെന്നൈ, കൊച്ചി, നവി മുംബൈ ക്യാമ്പസുകള്‍ 3 വര്‍ഷം)
ഡിപ്ലോമ ഇന്‍ നോട്ടിക്കല്‍ സയന്‍ഡ് (ചെന്നൈ, നവി മുംബൈ ക്യാമ്പസ് 1 വര്‍ഷം)
ബിബിഎ ലോജിസ്റ്റിക് ആന്‍ഡ് റീടൈലിങ് & ഇ കൊമേഴ്‌സ് (ചെന്നൈ, കൊച്ചി ക്യാമ്പസ്3 വര്‍ഷം)
അപ്രെന്‍ഷിപ്പ് എംബെഡ്ഡ്ഡ് ബിബിഎ മാരിടൈം ലോജിസ്റ്റിക്‌സ്(വിശാഖപട്ടണം ക്യാമ്പസ് 3 വര്‍ഷം)
ബിബിഎ ഒഴികെയുള്ള കോഴ്‌സുകളിലെ പ്രവേശനം എന്‍ട്രന്‍സ് അടിസ്ഥാനത്തിലാണ്. ബിബിഎ കോഴ്‌സിന് പ്ലസ്ടുവിന് ഏതു വിഷയമെടുത്ത് പഠിച്ചവര്‍ക്കും അപേക്ഷിക്കാമെങ്കിലും മറ്റു കോഴ്‌സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളെടുത്ത് പ്ലസ്ടു പൂര്‍ത്തിയാക്കണം. ഇതിനു പുറമെ വിവിധ ബിരുദാനന്തര ബിരുദ, ഗവേഷണ പ്രോഗ്രാമുകളും നിലവിലുണ്ട്. ബിബിഎ ഒഴികെയുള്ള കോഴ്‌സുകള്‍ റെസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതാണ്.
ഐഎംയു ക്യാമ്പസുകള്‍ക്ക് പുറമെ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ട 17 സ്ഥാപനങ്ങളിലും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് അംഗീകരിച്ച മുപ്പതോളം മറ്റു മുകളില്‍ കൊടുത്ത കോഴ്‌സുകള്‍ നടത്തുന്നുണ്ട് (എല്ലാ കോഴ്‌സുകളും എല്ലായിടത്തുമില്ല). ജൂണ്‍ 10 നു നടക്കുന്ന ബിരുദ പ്രവേശനത്തിനായുള്ള എന്‍ട്രന്‍സ് പരീക്ഷക്ക് (ഐഎംയുസിഇടി) മേയ് 18 വരെ ഓണ്‍ലൈനായി www.imu.edu.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. 200 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണുണ്ടാവുക. ഇംഗ്‌ളീഷ്, അഭിരുചി, ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് എന്നിവയില്‍ നിന്ന് ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാവും. അവസാന ഘട്ടത്തില്‍ ബാക്കി വരുന്ന സീറ്റുകളിലെ പ്രവേശനത്തിന് സിയുഇടിയുജി യോഗ്യതയുള്ളവരെയും പരിഗണിക്കും. ഐ.എം.യുവില്‍ അഫിലിയേറ്റ് ചെയ്തതും അല്ലാത്തതുമായ സ്ഥാപങ്ങളിലെ പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്ക് ലഭിച്ചതിന് ശേഷം അതത് സ്ഥാപനങ്ങളിലെ രീതി പിന്തുടരണം.
ഐഎംയു കൊച്ചി, ചെന്നൈ ക്യാപസുകളില്‍ നടത്തപ്പെടുന്ന ബിബിഎ കോഴ്‌സിന് പ്രവേശന പരീക്ഷ എഴുതേണ്ടതില്ലെങ്കിലും ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച് ഫീസടക്കണം. +2 മാര്‍ക്ക്/ സിയുഇടിയുജി റാങ്ക് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. സിയുഇടിയുജി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഐഎംയുവില്‍ അഫിലിയേറ്റ് ചെയ്ത പാലക്കാടുള്ള കോളേജ് ഓഫ് ഷിപ് ടെക്‌നോളജിയില്‍ നടത്തപ്പെടുന്ന 3 വര്‍ഷം ദൈര്‍ഘ്യമുള്ള ബി.എസ്.സി ഷിപ്പ് ബില്‍ഡിങ് ആന്‍ഡ് റിപ്പയര്‍ കോഴ്‌സിന്റെ പ്രവേശനത്തിന് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. സ്ഥാപനം നേരിട്ടായിരിക്കും പ്രവേശനം നടത്തുന്നത്.
Career
പി.ടി. സഫ്‌വാൻ ഹുദവിക്ക് ഡോക്ടറേറ്റ്; അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്ന് മക്കയിലേക്കുള്ള യാത്രാ വിവരണങ്ങളുടെ താരതമ്യ പഠനത്തിലാണ് ഡോക്ടറേറ്റ്
നിലവിൽ നിലമ്പൂർ അമൽകോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻ്റ് പ്രൊഫസറായ സഫ്‌വാൻ ദേശീയ അന്തർദേശീയ കം പാരറ്റീവ് അസോസിയേഷൻ അംഗമാണ്.

റഹൂഫ് കൂട്ടിലങ്ങാടി
മലപ്പുറം: പി.ടി.സഫ് വാൻ ഹുദവി ഹൈദരാബാദ് ഇഫ്ളു സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. ദി വേ ആൻ്റ് ദ വോയേജ്, എ കംപാരറ്റീവ് എൻക്വയറി ഇൻ ടു ജിയോ പൊയറ്റിക്സ് ആൻ്റ് ഇൻ്റർ സ്‌പെഷ്യാലിറ്റി ഇൻ ദ ട്രാവലോഗ്സ് ഓൺ മെക്ക (പഥവും സഞ്ചാരവും: അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്ന് മക്കയിലേക്കുള്ള യാത്രാവിവരണങ്ങളിലെ വൈവിധ്യങ്ങൾ സബന്ധിച്ചുള്ള താരതമ്യ പഠനം ഒരു അന്വേഷണം എന്ന വിഷയത്തിലാണ് ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻ്റ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇഫ്ളു)
യിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്.
ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയിൽ നിന്ന് 2012 ൽ ഹുദവി ബിരുദം നേടിയ സഫ്‌വാൻ അതേ വർഷം തന്നെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചറിൽ ബിരുദവും നേടിയ ശേഷം ഇഫ്ളുവിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും ഹൈദരാബാദ് സർവകലാശാലയിൽ നിന്ന് കംപാരറ്റീവ് ലിറ്ററേച്ചറിൽ എം ഫില്ലും നേടി. നേരത്തെ ഇഫ്ളുവിൽ നിന്ന് തന്നെ അറബിക് ഇംഗ്ലീഷ് ട്രാൻസലേഷനിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. തുടർന്നാണ് ഇഫ്ളുവിലെ ഡിപ്പാർട്മെൻ്റ് ഓഫ് കംപാരറ്റീവ് ലിറ്ററേച്ചറിൽ പി.എച്ച്.ഡിക്ക് ചേർന്നത്.
നിലവിൽ നിലമ്പൂർ അമൽകോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻ്റ് പ്രൊഫസറായ സഫ്‌വാൻ ദേശീയ അന്തർദേശീയ കം പാരറ്റീവ് അസോസിയേഷൻ അംഗമാണ്. ഐ.സി.എസ്.എസ്.ആർ ഡോക്ടറൽ ഫെലോഷിപ്പ്, മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ് എന്നിവക്ക് അർഹത നേടിയിട്ടുണ്ട്.
നിലമ്പൂർ അമൽ കോളേജ് ഇഗ്നോ സ്റ്റഡി സെൻ്റർ അസിസ്റ്റൻ്റ് കോർഡിനേറ്റർ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അക്കാഡമിക് കൗൺസിലർ, ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള യു.ജി.സി.നെറ്റ് ഇംഗ്ലീഷ് പരിശീലനത്തിൻ്റെ സംസ്ഥാനതല കോർഡിനേറ്റർ, കോളേജ് അധ്യാപക സംഘടനയായ സി.കെ.സി.ടി മലപ്പുറം ജില്ലാ ജോ: സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
നേരത്തെ, ഹൈദരാബാദ് മൗലാനാ ആസാദ് നാഷണൽ ഉർദു യൂനിവേഴ്‌സിറ്റി, മൗലാനാ ആസാദ് നാഷണൽ ഉറുദു സർവകലാശാല, മലപ്പുറം ഗവണ്‍മെന്റ് ആർട്സ് ആൻ്റ് സയന്‍സ് കോളേജ്, കുറ്റ്യാടി ഐഡിയൽ ആർട്സ് ആൻ്റ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ
ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
ദേശീയ തലത്തിൽ ശ്രദ്ധേയമായ എജ്യുക്കേഷൻ ആൻ്റ് സൊസൈറ്റി ജേർണലിൽ ഫാദർ ഫിഗർ ഇൻ മാട്രിലിനി, ഹിസ് റ്റോ റൈസിംഗ് ഫാദർഹുഡ് ഇൻ ദ സോഷ്യോ കൾച്ചറൽ മില്യു ഓഫ് കേരള, ഇൻ്ററോഗേറ്റിംഗ് ദ ന്യു ട്രെൻഡ്സ് ഇൻ ട്രാൻസ് ലേഷൻ സ്റ്റഡീസ്, ദി ഷിഫ്റ്റ് ഫ്രം ലിംഗ്വിസ്റ്റിക് ടേൺ ഇൻ ടു കൾച്ചറൽ ടേൺ തുടങ്ങി ഇരുപതോളം പഠന പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ദേശീയ അന്തർദേശീയ സെമിനാറുകളിലും ശിൽപ്പശാലകളിലും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മലപ്പുറം കൂട്ടിലങ്ങാടി ചെലൂരിലെ പുളിക്കത്തൊടി മോയിൻ കുട്ടിയുടെയും കുട്ടശ്ശേരി നഫീസയുടെയും മകനാണ്. ഭാര്യ: കാട്ടിൽ പീടികക്കൽ ശഫ്ന. (മങ്കട പള്ളിപ്പുറം ഹൈസ്കൂൾ അധ്യാപിക). മകൻ: അയ്മൻ അഹമ്മദ് (മൂന്ന് വയസ്). നസീമ, ഫസീന, സുനീറ, നസീറ എന്നിവർ സഹോദരങ്ങളാണ്.
Career
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം
അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റിന് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്. വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. ആഗസ്റ്റ് പത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്‍.സി ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍: 0471 2570471, 9846033009. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റിലും ലഭിക്കും.
Career
ചന്ദ്രിക തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo ഇന്നും നാളെയും

ചന്ദ്രിക തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo ഇന്നും നാളെയുമായി കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ നടക്കും. മലപ്പുറം ജില്ലയിൽ നിന്ന് ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന വിജയമുദ്ര 2023 പരിപാടിയും ഈ അവസരത്തിൽ നടക്കും. പങ്കെടുക്കാൻ മുകളിൽ നൽകിയ QR code scan ചെയ്യുകയോ,https://chandrikanavathi.in/ ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.
-
kerala23 hours ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
Health2 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
-
kerala2 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
GULF2 days ago
ഹജ്ജ് സേവനത്തില്‍ സജീവ സാന്നിധ്യമായി ‘ഐവ’ വളണ്ടിയർമാർ
-
kerala2 days ago
ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ജനങ്ങളെ എങ്ങനെ ബാധിക്കും?
-
film2 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍
-
kerala2 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
kerala2 days ago
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം