Connect with us

News

ബ്രസീലിനെ പ്രശസ്തനാക്കിയത് പെലെ; രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ വിയോഗത്തെ തുടര്‍ന്ന് ബ്രസീലില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം.

Published

on

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ വിയോഗത്തെ തുടര്‍ന്ന് ബ്രസീലില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം.സാവപോളയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച അര്‍ദ്ധരാത്രിയാണ് മരിച്ചത്.

ഫുട്‌ബോള്‍ രാജാവായ പെലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ്, മൂന്നുതവണ ലോക ചാമ്പ്യനായ ഒരേ ഒരു വ്യക്തി, മികച്ച കായിക താരം എന്നതിലുപരി നല്ലൊരു മനുഷ്യനും രാജ്യസ്‌നേഹിയുമായിരുന്നു, ഫുട്‌ബോളിലൂടെ ബ്രസീലിനെ ലോകത്തിന് പരിചയപ്പെടുത്തി, ദൈവം നിങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിക്കട്ടെ. പത്രക്കുറിപ്പില്‍ പ്രസിഡണ്ട് ബോള്‍സനാരോ പറഞ്ഞു.

സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച പ്രാദേശിക സമയം 10ന് നടക്കും എന്നാണ് പുറത്തുവരുന്ന വിവരം.

kerala

മുഖ്യമന്ത്രി രാജിവെക്കുക; ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ ജ്വാലയുമായി യുഡിവൈഎഫ്

ഒക്ടോബർ 8ന് നടത്തിയ നിയമസഭ മാർച്ചിനെ തുടർന്ന് അന്യായമായി കേസ് ചാർജ് ചെയ്ത് യു.ഡി.വൈ.എഫ് നേതാക്കളെ പോലീസ് ജയിലിടച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് കൊണ്ട് യു.ഡി.വൈ.എഫ് ജില്ല കമ്മിറ്റികളുടെ നേതൃത്വതിൽ പ്രതിഷേധ ജ്വാലകൾ സംഘടിപ്പിച്ചു.

Published

on

ക്രിമിനൽ പോലീസിന് സംരക്ഷണം ഒരുക്കിയും സംഘ്പരിവാറിന് ഒത്താശ ചെയ്തും ഭരണം നടത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.വൈ.എഫ് സംസ്ഥാന സമിതി ഒക്ടോബർ 8ന് നടത്തിയ നിയമസഭ മാർച്ചിനെ തുടർന്ന് അന്യായമായി കേസ് ചാർജ് ചെയ്ത് യു.ഡി.വൈ.എഫ് നേതാക്കളെ പിണറായിയുടെ പോലീസ് ജയിലിടച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് കൊണ്ട് യു.ഡി.വൈ.എഫ് ജില്ല കമ്മിറ്റികളുടെ നേതൃത്വതിൽ പ്രതിഷേധ ജ്വാലകൾ സംഘടിപ്പിച്ചു.

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. കാര്യറ നസീർ, ടിപിഎം ജിഷാൻ, ഫാത്തിമ തെഹ്ലിയ, കോഴിക്കോട് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ഉൾപ്പെടെ 37പേരാണ് ജാമ്യം നിഷേധിക്കപ്പെട്ട് തിരുവനന്തപുരത്ത് ജയിലിൽ കഴിയുന്നത്.

യു.ഡി.വൈ.എഫ് നിയമ സഭ മാർച്ചിൽ കേരളത്തിലെ യുവജനതയുടെ വികാരമാണ് മുഴങ്ങിയത്. ഇതിൽ വിറളി പൂണ്ടാണ് അന്യായമായി കേസ് ചാർജ് ചെയ്ത് നേതാക്കളെ പിണറായിയുടെ പോലീസ് ജയിലിടച്ചിരിക്കുന്നത്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്.

Continue Reading

india

തമിഴ്നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 2 കോച്ചുകള്‍ക്ക് തീപിടിച്ചു

ഗുഡ്‌സ് ട്രെയിനും മൈസൂരു – ദര്‍ഭംഗ എക്‌സ്പ്രസുമാണ് കൂട്ടിയിടിച്ചത്.

Published

on

തമിഴ്‌നാട്ടില്‍ തിരുവള്ളൂവര്‍ കവരൈപ്പേട്ടയില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. ഗുഡ്‌സ് ട്രെയിനും മൈസൂരു – ദര്‍ഭംഗ എക്‌സ്പ്രസുമാണ് (12578) കൂട്ടിയിടിച്ചത്. രാത്രി 8.21-ഓടെയായിരുന്നു അപകടം. ഗുഡ്‌സ് ട്രെയിനിന്റെ പിന്‍വശത്ത് ദര്‍ഭംഗ എക്‌സ്പ്രസ് വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

ഇടിയുടെ ആഘാതത്തില്‍ രണ്ട് കോച്ചുകള്‍ തീപിടിച്ചതായാണ് വിവരം. അപകടത്തില്‍ 4 എസി കോച്ചുകള്‍ പാളം തെറ്റി. അപകടത്തില്‍ ആളപായമില്ലെന്നാണ് സൂചന.
അഗ്‌നിരക്ഷാസേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് ചെന്നൈ-ഗുമ്മിടിപൂണ്ടി പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ

Continue Reading

kerala

എംഎസ്എഫ് മുന്നേറ്റത്തില്‍ വിറളിപൂണ്ട് കൊയിലാണ്ടിയില്‍ എസ്എഫ്‌ഐക്കാരുടെ കൊലവിളി മുദ്രാവാക്യം

ഓർമ്മയില്ലേ ഷുക്കൂറിനെ… ഞങ്ങളെ നേരെ വന്നപ്പോൾ….. ഇല്ലാതായത് ഓർക്കുന്നില്ലേ…’

Published

on

‘ഓർമ്മയില്ലേ ഷുക്കൂറിനെ… ഞങ്ങളെ നേരെ വന്നപ്പോൾ….. ഇല്ലാതായത് ഓർക്കുന്നില്ലേ… കയ്യും കാലും കൊത്തിയെടുത്ത്….. പാണക്കാട്ടെ തറവാട്ടിലേക്ക്…. പാഴ്‌സൽ അയച്ചു കളയും കേട്ടോ’ കൊയിലാണ്ടി മുചുകുന്ന് ബാഫഖി തങ്ങൾ ഗവ:കോളേജിൽ യൂത്ത്‌ലീഗ്,യൂത്ത്‌കോൺഗ്രസ്, എം.എസ്.എഫ്, കെ.എസ്.യു നേതാക്കൾക്കെതിരെ എസ്.എഫ്.ഐക്കാരും ഡി.വൈ.എഫ്.ഐക്കാരും പോലീസിന്റെ സാന്നിധ്യത്തിൽ വിളിച്ച കൊലവിളി മുദ്രാവാക്യമാണിത്.

ഇന്നലെ എസ്.എഫ്.ഐയുടെ ചുകന്ന തുരുത്തായ മുചുക്കുന്ന് കോളേജിൽ 49 വർഷത്തിന് ശേഷം എം.എസ്.എഫ് യു.യു.സി ഉൾപ്പെടെയുള്ള സീറ്റുകളിൽ അട്ടിമറി വിജയം നേടിയതിൽ പ്രകോപിതരായാണ് എസ്.എഫ്.ഐക്കാർ കൊലവിളി മുദ്രാവാക്യവുമായി ഇറങ്ങിയത്. കൊലവിളി മുദ്രാവാക്യം മുഴക്കിയ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കൾക്കെതിരെ കൊയിലാണ്ടി പൊലീസിൽ നിയോജക മണ്ഡലം എം.എസ്.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പരാതി നൽകി.

Continue Reading

Trending