Connect with us

More

ഇന്ത്യന്‍ സൈന്യത്തിന്റെ അധികമാര്‍ക്കുമറിയാത്ത പ്രത്യേകതകള്‍

Published

on

1. ലോകത്തിലെ ഏറ്റവും വലിയ വളണ്ടിയര്‍ ഫോഴ്‌സ് ഇന്ത്യയുടേതാണ് – സ്വന്തം താല്‍പര്യപ്രകാരം സൈനിക ജീവിതം തെരഞ്ഞെടുത്തവര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ സൈന്യത്തിലാണെന്നര്‍ത്ഥം. സൈനികരുടെ എണ്ണത്തില്‍ മുന്‍നിരയിലുള്ള പല രാജ്യങ്ങളിലും നിര്‍ബന്ധിത സൈനിക സേവനം ഉണ്ട്.

2. ലോകമെമ്പാടും ഐക്യരാഷ്ട്ര സഭ നടത്തുന്ന സമാധാന ഉദ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പങ്കുചേരുന്ന സൈന്യം ഇന്ത്യയുടേതാണ്.

3. ലോകത്ത് വെറും മൂന്ന് കാവല്‍റി റെജിമെന്റുകള്‍ (കുതിരപ്പട) മാത്രമേ ഇന്ന് ശേഷിക്കുന്നുള്ളൂ. അതിലൊന്ന് ഇന്ത്യയുടേതാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ 61-ാം കാവല്‍റി ലോകത്തെ ഏറ്റവും വലിയ കാവല്‍റി യൂണിറ്റാണ്.

4. ഭരണകൂടത്തെ അട്ടിമറിക്കുന്ന ഉദ്യമങ്ങളില്‍ ഇന്ത്യന്‍ സൈന്യം ഇതുവരെ പങ്കെടുത്തിട്ടില്ല. ഇന്ത്യന്‍ സൈന്യം ഒരു യുദ്ധവും തുടങ്ങിവെച്ചിട്ടില്ല.

5. ഉന്നത നിരപ്പിലുള്ള (ഹൈ ആള്‍ട്ടിറ്റിയൂഡ്) യുദ്ധമുഖങ്ങളില്‍ ഏറ്റവും മികച്ചത് ഇന്ത്യന്‍ സൈന്യമാണ്. മലനിരകളിലെ മികച്ച പ്രകടനവും ഇന്ത്യയുടേതു തന്നെ.

6. ഇന്ത്യയിലെ മിക്ക ഗവണ്‍മെന്റ് ജോലികളിലും ജാതി, മത അധിഷ്ഠിത സംവരണമുണ്ട്; എന്നാല്‍ സൈന്യത്തില്‍ അത് ഇല്ല. ശാരീരിക ക്ഷമതയടക്കമുള്ള കാര്യങ്ങളാണ് സൈന്യത്തിലെടുക്കാന്‍ പരിഗണിക്കുന്നത്.

7. 2013-ല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കത്തില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ‘ഓപറേഷന്‍ റാഹത്ത്’ ലോകത്തെ ഏറ്റവും വലിയ സിവിലിയന്‍ രക്ഷാപ്രവര്‍ത്തനങ്ങളിലൊന്നാണ്. 19,600 പേരെയാണ് വ്യോമ മാര്‍ഗം മാത്രം രക്ഷപ്പെടുത്തിയത്.

8. സമുദ്രനിരപ്പില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള യുദ്ധഭൂമി ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. സിയാച്ചിന്‍ മഞ്ഞു പ്രതലത്തിലുള്ള ഈ യുദ്ധമുഖം സമുദ്രനിരപ്പില്‍ നിന്ന് 5 കിലോമീറ്റര്‍ ഉയരെയാണ്.

9. ‘സ്വന്തത്തേക്കാള്‍ പ്രധാനം സേവനം’ എന്നതാണ് ഇന്ത്യന്‍ കാലാള്‍പ്പടയുടെ മുദ്രാവാക്യം. ‘സമുദ്രദേവന്‍ നമ്മെ അനുഗ്രഹിക്കട്ടെ’ എന്നത് നാവിക സേനയുടെയും ‘അഭിമാനത്തോടെ ആകാശം തൊടാം’ എന്നത് വ്യോമസേനയുടെയും മുദ്രാവാക്യമാണ്.

10. ഇന്ത്യന്‍ ആര്‍മിക്ക് 1,252,090 സജീവ അംഗങ്ങളും 1,155,000 റിസര്‍വ് അംഗങ്ങളും 136 വിമാനങ്ങളുമുണ്ട്.

Continue Reading
Advertisement
1 Comment

1 Comment

  1. Mohandas Ullattuthodiyil

    October 8, 2016 at 00:13

    I believe the war planes reported are incrrect . I think it is under 1800 planes and India ‘s army is the 4th powerful in the world. That is after USA,China and Russia. India must grow strong enough to stand side by side with China or higher to withstand any treats if China happened to take on India.

Leave a Reply

Your email address will not be published. Required fields are marked *

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

More

ഗസ്സയിലെ വംശഹത്യ തടയണം; ഇസ്രാഈലിന് കടുത്ത നിര്‍ദേശവുമായി അന്താരാഷ്ട്ര കോടതി

ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം

Published

on

ഗാസയിൽ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിന് കടുത്ത നിർദേശവുമായി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

ഗാസയിലെ സാഹചര്യം ഹൃദയഭേദകമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 10 ആശുപത്രികൾ ഭാഗികമായി പ്രവർത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം ഇസ്രാഈൽ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending