ഗോള്‍ഡ്കോസ്റ്റ്: 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. പുരുഷന്മാരുടെ 56 കിലോ ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ ഗുരുരാജയിലൂടെയാണ് ഇന്ത്യ മെഡല്‍വേട്ടക്ക് തുടക്കമിട്ടത്.

248 കിലോ ഉയര്‍ത്തിയാണ് ഇരുപത്തിയെട്ടുകാരനായ ഗുരുരാജ വെള്ളി സ്വന്തമാക്കിയത്. 261 കിലോ ഉയര്‍ത്തിയ മലേഷ്യയുടെ മുഹമ്മദ് ഇസ്ഹര്‍ അഹമ്മദിനാണ് ഈ ഇനത്തില്‍ സ്വര്‍ണം.

കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടെയാണ് മുഹമ്മദ് ഇസ്ഹര്‍ സ്വര്‍ണം നേടിയത്. ശ്രീലങ്കയുടെ ചതുരങ്ക ലക്മല്‍ വെങ്കലവും സ്വന്തമാക്കി. 248 കിലോയാണ് ചതുരങ്ക ഉയര്‍ത്തിയത്.

അതേസമയം, പ്രതീക്ഷയോടെ നീന്തല്‍കുളത്തിലിറങ്ങിയ മലയാളി താരം സജന്‍ പ്രകാശിന് മികവു കാട്ടാനായില്ല.