ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടേബിള്‍ ടെന്നിസില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം. വനിതകളുടെ ടീമിനത്തിലാണ് ഇന്ത്യ സ്വര്‍ണ്ണം നേടിയത്. മാണിക്യബത്ര, മൗമദാസ്, മധുരിക ഭട്കര്‍ എന്നിവരടങ്ങിയ ടീമിനാണ് സ്വര്‍ണം .കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നിസില്‍ ഇതാദ്യമായാണ് ഇന്ത്യ സ്വര്‍ണം നേടുന്നത്. ഫൈനലില്‍ സിംഗപ്പൂരിനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇതോടെ ആകെ ഏഴു സ്വര്‍ണ്ണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ 12 മെഡലുകളുമായി ഇന്ത്യ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. ആതിഥേയരായ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും കാനഡയുമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.