ബെംഗളൂരു: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടക്കം പരാജയപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിപക്ഷം ഒരുമിച്ച് നിന്നാല്‍ ബി.ജെ.പിക്ക് അധികാരത്തില്‍ വരാനാവില്ലെന്ന് മാത്രമല്ല നരേന്ദ്ര മോദിക്ക് പോലും ജയിക്കാനാവില്ലെന്ന് അദ്ദേഹം ബെംഗളൂരുവില്‍ പറഞ്ഞു.

‘2019ല്‍ ബി.ജെ.പി അധികാരത്തില്‍ വരാന്‍ ഒരു സാധ്യതയും ഞാന്‍ കാണുന്നില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ രാജ്യം സാധാരണ നിലയിലേക്ക് തിരിച്ചു പോകും. പ്രതിപക്ഷ ഐക്യം ശക്തമായി മുന്നോട്ട് പോയാല്‍ ബി.ജെ.പിക്ക് ജയം അസാധ്യമാണ്’-മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു.

രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെല്ലാം ഈ പ്രതിപക്ഷ ഐക്യം നിങ്ങള്‍ക്ക് കാണാനാവും. വിവിധ ഘടകകക്ഷി നേതാക്കളുടെ പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ച ചെയ്ത് മുന്നോട്ട് പോകും. ജനങ്ങളെ എങ്ങനെ ഒരുമിച്ച് കൊണ്ടുപോകണമെന്ന് കോണ്‍ഗ്രസിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.