പനാജി: ഐഎസ്എലില്‍ ചെന്നൈയിന്‍ എഫ്‌സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരം സമനില. ഇരു ടീമുകളും ഗോള്‍ നേടിയില്ല. ഒന്നാം സ്ഥാനം ലക്ഷ്യമിട്ടിറങ്ങിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ചെന്നൈയിന്‍ പിടിച്ചുകെട്ടുകയായിരുന്നു. ു.

ഇദ്‌രീസെ സില്ലയും സംഘവും തൊണ്ണുറു മിനിറ്റും നിറഞ്ഞു കളിച്ചിട്ടും ഒരു തവണ പോലും ചെന്നൈയുടെ വലകുലുക്കാന്‍ നോര്‍ത്ത് ഈസ്റ്റിനായില്ല.

നിലവില്‍ മുംബൈ സിറ്റിയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ജയിച്ചിരുന്നെങ്കില്‍ നോര്‍ത്ത് ഈസ്റ്റിന് ഒന്നാം സ്ഥാനത്ത് എത്താമായിരുന്നു. നിലവില്‍ പത്തു പോയിന്റോടെ രണ്ടാം സ്ഥാനത്താണ് വടക്കു കിഴക്കന്‍ പോരാളികള്‍. അഞ്ചു മത്സരത്തില്‍ അഞ്ചു പോയന്റുള്ള ചെന്നൈയിന്‍ എട്ടാം സ്ഥാനത്താണ്.