Connect with us

News

ഗസ്സയില്‍ വീണ്ടും ആക്രമണം നടത്തി ഇസ്രാഈല്‍; 30 പേര്‍ കൊല്ലപ്പെട്ടു

ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ ഇസ്രാഈല്‍ അവസാനിപ്പിച്ചെന്ന് ഹമാസ് ആരോപിച്ചു

Published

on

വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ഗസ്സയിലുടനീളം ബോംബിട്ട് ഇസ്രാഈല്‍. ഉറങ്ങിക്കിടന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയാണ് ഇസ്രാഈല്‍ ആക്രമണം നടത്തിയത്. 30 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഗസ്സ സിറ്റിയില്‍ മാത്രം 20 പേര്‍ കൊല്ലപ്പെട്ടു. ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ ഇസ്രാഈല്‍ അവസാനിപ്പിച്ചെന്ന് ഹമാസ് ആരോപിച്ചു.

രണ്ടാഴ്ചയിലേറെയായി ഗസ്സയില്‍ തുടരുന്ന ഉപരോധം കുട്ടികളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കിയതായി യുനിസെഫ് അറിയിച്ചു. ഗസ്സയിലെ ബുറൈജ് ക്യാമ്പിനു സമീപം ഇസ്രാഈല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 3 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇന്റലിജന്‍സ് വിഭാഗമായ ഷിന്‍ ബെത് മേധാവി റോണര്‍ ബാറിനെ പുറന്തള്ളാനുള്ള പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ നീക്കത്തിനെതിരെ നാളെ മുതല്‍ വ്യാപക പ്രക്ഷോഭം ആരംഭിക്കാന്‍ ഇസ്രാഈലിലെ വിവിധ കൂട്ടായ്മകള്‍ തീരുമാനിച്ചു

അതിനിടെ അമേരിക്കയും യെമനിലെ ഹൂതികളും തമ്മിലെ ചെങ്കടല്‍ സംഘര്‍ഷം വ്യാപിക്കുന്നു.നിരവധി ഹൂതി നേതാക്കളെ വധിച്ചതായി പെന്റഗണ്‍ അവകാശപ്പെട്ടു. കപ്പലുകള്‍ക്കെതിരായ സൈനിക നടപടികള്‍ ഉപേക്ഷിക്കും വരെ ഹൂതി കേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷം തുടരുമെന്ന് പെന്റഗണ്‍ മുന്നറിയിപ്പ് നല്‍കി. കരയുദ്ധം കൂടാതെ തന്നെ ഹൂതികളെ അമര്‍ച്ച ചെയ്യാന്‍ കഴിയുമെന്നും പെന്റഗണ്‍ നേതൃത്വം പ്രതികരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (30/04/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

നാളെ തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 50 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ്.

ശനിയും ഞായറും തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോ മീറ്റര്‍ വരെയും ശക്തമായ കാറ്റിന് സാധ്യത. മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

Continue Reading

kerala

പോത്തന്‍കോട് സുധീഷ് വധം: 11 പ്രതികള്‍ക്കും ജീവപര്യന്തം

Published

on

തിരുവനന്തപുരം പോത്തന്‍കോട് ഗുണ്ടാസംഘം യുവാവിനെ കൊന്ന് കാല്‍ വെട്ടിയെറിഞ്ഞ കേസില്‍ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. നെടുമങ്ങാട് SC – ST കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഒട്ടകം രാജേഷ് ഉൾപ്പടെ 11 പ്രതികൾ ആണ് ഉള്ളത്. A1 സുധീഷ് ഉണ്ണി, A2 ശ്യാം, ഒട്ടകം രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ജിത്ത്, ശ്രീനാഥ്, സൂരജ്,അരുൺ, ജിഷ്ണു,സജിൻ എന്നിവരാണ് മറ്റ് പ്രതികൾ.

പ്രതികൾ കുറ്റക്കാരെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. കൊലപാതകം, കൂട്ടംകൂടിയുള്ള ആക്രമണം, ആയുധം കൈവശംവയ്ക്കൽ തുടങ്ങിയ വകുപ്പുകളാണു പ്രതികൾക്കുമേൽ ചുമത്തിയത്. ഒട്ടകം രാജേഷ് 3 കൊലപാതകമടക്കം 18 കേസുകളിൽ പ്രതിയാണ്. പ്രതികളുടെ ഭീഷണിയെത്തുടർന്ന് സാക്ഷികൾ കൂറുമാറിയ കേസിൽ ശാസ്ത്രീയ തെളിവുകളുടെ ബലത്തിലാണു പ്രോസിക്യൂഷൻ കേസ് തെളിയിച്ചത്. പ്രതികളുടെ വസ്ത്രങ്ങളിലും ആയുധങ്ങളിലും നിന്ന് സുധീഷിന്റെ ഡിഎൻഎ അടക്കമുള്ള തെളിവുകൾ ലഭിച്ചതു നിർണായകമായി.

മംഗലപുരം സ്വദേശിയാണ് കൊല്ലപ്പെട്ട സുധീഷ്. 2021 ഡിസംബര്‍ 11നായിരുന്നു സുധീഷ് ഒളിവിൽ താമസിച്ചിരുന്ന വീട്ടിലേക്ക് ഗുണ്ടാ സംഘമെത്തി ക്രൂര കൊലപാതകം ആവിഷ്കരിച്ചത്. മുഖ്യപ്രതിയായ സുധീഷ് ഉണ്ണിയുമായി സുധീഷ് രണ്ട് മാസം മുന്‍പ് അടിയുണ്ടാക്കിയിരുന്നു. അതിന്റെ പകരം വീട്ടാനാണ് സുധീഷ് ഉണ്ണി ഗുണ്ടാനേതാവായ ഒട്ടകം രാജേഷുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.

Continue Reading

kerala

അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു

Published

on

കൊച്ചി: വിവാദമായ കേസുകളിൽ പ്രതികൾക്ക് വേണ്ടി ഹാജരായി ശ്രദ്ധേയനായ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ് ബിജു ആന്റണി ആളൂര്‍ എന്ന ബി.എ.ആളൂര്‍

​സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂർ വാർത്തകളിൽ ഇടംപിടിച്ചത്. തുടർന്ന് സമാനമായ നിരവധി കേസുകളിൽ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തിരുന്നു. ഇലന്തൂര്‍ ഇരട്ട നരബരി കേസില്‍ പ്രതിഭാഗം അഭിഭാഷകനാണ്.

Continue Reading

Trending