ബ്രിട്ടൻ കെഎംസിസി 2025 -2029 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ 22/11/2025 ശനി ചേർന്ന കൗൺസിൽ യോഗം തെരെഞ്ഞെടുത്തു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗൽഭരായ നേതൃത്വമാണ് ബ്രിട്ടൻ കെഎംസിസി യുടെ പുതിയ ഭാരവാഹികളായിട്ട് തിരഞ്ഞെത്തിട്ടുള്ളത്.
അഡ്വൈസറി ബോർഡ് അംഗങ്ങളായി ഡോ : ഇജാസ് – (ചെയർമാൻ) ,സുബൈർ ഈസ്റ്റ് ഹാം (വൈസ് ചെയർമാൻ),മുഹമ്മദലി ചങ്ങരം കുളം ,മുഹമ്മദ് ഈസ്റ്റ്‌ഹാം,അബ്ദുള്ള കാസർഗോഡ്,സൈതലവി പാണക്കാട്ടിൽ ,മുസ്തഫ കണ്ണൂർ,സൈതലവി ,ശറഫുദ്ധീ,പി എം നാസർ ,സുനീർ വി എന്നവരും
പ്രസിഡണ്ട്: അസ്സൈനാർ കുന്നുമ്മൽ
വൈസ് പ്രസിഡണ്ട്: അബ്ദുസ്സലാം പൂഴിത്തറ നുജൂം ഇരീലോട്ട്, അർഷാദ് കണ്ണൂർ
ജനറൽ സെക്രട്ടറി: സഫീർ പേരാമ്പ്ര
സെക്രട്ടറി: അശ്രഫ് വടകര അഹമ്മദ് അരീക്കൊട്, മുഹസിൻ തോട്ടുങ്ങൽ
ടഷറർ: നൗഫൽ കണ്ണൂർ.
എക്സിക്യൂട്ടീവ് അംഗങ്ങൾ: കരീം മാസ്റ്റർ,സുബൈർ കോട്ടക്കൽ,ജൗഹർ സമാൻ,സാജിദ് വേങ്ങര,സാദിഖ് ,ശുഹൈബ്
,മുദസ്സിർ,റജീസ്,മുഹമ്മദ് വടകര,മെഹബൂബ്
സ്പോർട്സ് വിങ്: നസീഫ് കുറ്റിയൻ, അജ്മൽ രയരോത്.
കൌൺസിൽ യോഗത്തിൽ സഫീർ പേരാമ്പ്ര സ്വാഗതവും ഹസൈനാർ കുന്നുമ്മൽ അധ്യക്ഷത വഹിക്കുകയും അഷ്‌റഫ് സാഹിബ് വടകര ഉൽഘാടന പ്രസംഗവും നടത്തി .ഷാജഹാൻ
കൗൺസിൽ യോഗം നിയന്ത്രിക്കുകയും ജൗഹർ സമാൻ റിട്ടേർണിംഗ് ഓഫീസർ ചുമതലയും വഹിച്ചു .
നൗഫൽ കണ്ണൂർ നന്ദിയും പറഞ്ഞു
ബ്ലാക്ക് ബോക്‌സിനായി തിരച്ചില്‍ ശക്തം
ന്യൂഡല്‍ഹി: ദുബൈ വ്യോമ പ്രദര്‍ശനത്തിനിടെ ഇന്ത്യയുടെ തേജസ്സ് യുദ്ധവിമാനം തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി വ്യോമസേന. അപകടത്തിന്റെ കാരണം അറിയാന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിനായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഇതിനായി ദുബൈ ഏവിയേഷന്‍ അധികൃതരുടെ സഹായം വ്യോമസേന തേടിയതായാണ് റിപ്പോര്‍ട്ട്.
ഒരു എയര്‍മാര്‍ഷലിന്റെ നേതൃത്വത്തിലാണ് കോര്‍ട്ട് ഓഫ് എന്‍ക്വയറി വ്യോമസേന നടത്തുകയെന്നാണ് വിവരം. ജെറ്റ് വിമാനം നിലത്തേക്ക് ഇടിച്ചിറങ്ങുന്നതും പിന്നീട് തീഗോളമായി മാറുന്നതുമായ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സി.സി.ടി.വി അടക്കമുള്ള വിഡിയോകള്‍ അന്വേഷണ സംഘം വിശദമായി പരിശോധിക്കും.
അതേസമയം, അപകടത്തില്‍ മരിച്ച വ്യോമസേനാ പൈലറ്റ് വിങ് കമാന്‍ഡര്‍ നമന്‍ഷ് ശ്യാലിന്റെ മൃതദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും.
ദുബൈ ആല്‍ മക്തൂം വിമാനത്താവളത്തില്‍ നടന്ന വ്യോമ പ്രദര്‍ശനത്തിനിടെ വെള്ളയാഴ്ചയാണ് ഇന്ത്യയുടെ തേജസ് എം.കെ -1 എ യുദ്ധവിമാനം തകര്‍ന്നുവീണത്.
പൈലറ്റിന് ഗുരുതര പരിക്ക്
ന്യൂഡല്‍ഹി: ദുബായ് എയര്‍ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനം തേജസ് തകര്‍ന്ന് വീണു. വ്യോമാഭ്യാസത്തിനിടെയാണ് തകര്‍ന്നുവീണത്. പൈലറ്റിന്റെ നില ഗുരുതരമാണെന്നാണ് വിവരം. പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി.
ഉച്ചകഴിഞ്ഞ് 2.10 ഓടെയായിരുന്നു അപകടം. പിന്നാലെ അപകടസ്ഥലത്ത് കനത്ത പുക ഉയര്‍ന്നു. ഇന്ത്യന്‍ വ്യോമസേനയുടെ ഔദ്യോഗിക പ്രസ്താവന പുറത്തുവരേണ്ടതുണ്ട്. നിലവില്‍ എയര്‍ഷോ നിര്‍ത്തിവെച്ചിട്ടുണ്ട്.
2024 മാര്‍ച്ചില്‍ രാജസ്ഥാനിലെ ജയ്സാല്‍മറില്‍ വെച്ച് ഒരു തേജസ് യുദ്ധവിമാനം തകര്‍ന്ന് വീണിരുന്നു. 2001 ലെ ആദ്യ പരീക്ഷണ പറക്കലിനുശേഷം വിമാനത്തിന്റെ 23 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യത്തെ അപകടമായിരുന്നു ഇത്. അപകടത്തില്‍ പൈലറ്റ് രക്ഷപ്പെട്ടിരുന്നു.
ബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
യു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
ദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
ക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
കേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
പാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
തൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി