ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അനുസ്മരിച്ച് നടി ഷീല. സിനിമയിലെ തന്റെ ആദ്യകാലത്തെ സുഹൃത്തായിരുന്നു ജയലളിതയെന്ന് ഷീല അനുസ്മരിച്ചു. ജീവിതത്തില്‍ അത്രയും അടുപ്പമുള്ള ഒരു കൂട്ടുകാരി തനിക്കുണ്ടായിട്ടില്ല. ബുഹാര്‍ ഹോട്ടലില്‍ താമസിക്കുമ്പോള്‍, രാത്രി ഷൂട്ടിങ് കഴിഞ്ഞെത്തിയാല്‍ ജയയുമൊന്നിച്ച് പുറത്ത് കറങ്ങാന്‍ പോകുന്നത് പതിവായിരുന്നു. ജയ താരമായി മാറിയപ്പോള്‍ ആരാധകര്‍ തിരിച്ചറിയുന്നതിനാല്‍ പര്‍ദയിട്ടായിരുന്നു പിന്നീടുള്ള കറക്കമെന്ന് ഷീല പറയുന്നു.

s-copy

പോയസ് ഗാര്‍ഡനില്‍ ഒരേ സമയത്തായിരുന്നു ഇരുവരും വീടുകള്‍ വെച്ചത്. അതും തൊട്ടുടത്തായി. വാട്ടര്‍ഫാളിനും ലിഫ്റ്റിനും താന്‍ പ്രാധാന്യം നല്‍കിയപ്പോള്‍ ജയ ലൈബ്രറിക്കായിരുന്നു വീട്ടില്‍ വലിയ സ്ഥാനം നല്‍കിയിരുന്നതെന്നും ഷീല ഓര്‍ത്തെടുത്തു. ഇച്ഛാശക്തിയുള്ള വ്യക്തിയാണ് ജയലളിത. തമിഴ്‌നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പകര്‍ന്ന ജയയുടെ വേര്‍പ്പാട് നികത്താനാവാത്തതാണെന്നും ഷീല പറഞ്ഞു.