Connect with us

Culture

ജയലളിതയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണോ? – കോടതി

Published

on

ചെന്നൈ: ജയലളിതയുടെ മരണത്തിലെ ദുരൂഹതകളില്‍ ഗൗരവമുള്ള സംശയമുന്നയിച്ച് മദ്രാസ് ഹൈക്കോടതിയും. ജയയുടെ മരണം സംബന്ധിച്ച് ഉന്നയിക്കപ്പെടുന്ന സംശയങ്ങള്‍ ഇപ്പോള്‍ കോടതിക്കുമുണ്ടെന്ന് ജസ്റ്റിസ് എസ് വൈദ്യനാഥന്‍, ജസ്റ്റിസ് പാര്‍ത്ഥിബന്‍ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് നിരീക്ഷിച്ചു. ജയലളിതയുടെ മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുക്കാന്‍ ഉത്തരവിടാതിരിക്കുന്നതെങ്ങനെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാറിനും തമിഴ്‌നാടിന് സര്‍ക്കാറിനുമയച്ച നോട്ടീസില്‍ ഹൈക്കോടതി ചോദിച്ചു.

‘മുഖ്യമന്ത്രി സുഖം പ്രാപിച്ചു വരികയാണെന്നും ഭക്ഷണം കഴിച്ചു തുടങ്ങിയെന്നും രേഖകളില്‍ ഒപ്പുവെക്കുന്നുവെന്നും യോഗം വിളിക്കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ നാം പത്രങ്ങളില്‍ വായിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് അവര്‍ മരിച്ചു. ഒരു റവന്യൂ ഡിവിഷന്‍ ഓഫീസറും (ആര്‍.ഡി.ഒ) അവരുടെ മൃതദേഹം കണ്ടില്ല. ഒരു മെഡിക്കല്‍ റെക്കോര്‍ഡുകളും ഇല്ല. മരണത്തിനു ശേഷമെങ്കിലും തെളുവുകള്‍ ഇല്ലാത്തത് എന്തുകൊണ്ടാണ്’ – കോടതി ചോദിച്ചു.

അണ്ണാ ഡി.എം.കെ പ്രവര്‍ത്തകനായ പി.എ ജോസഫ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ജയലളിതക്ക് അവസാന സമയത്ത് ലഭിച്ച ചികിത്സയെപ്പറ്റി അന്വേഷിക്കാന്‍ മൂന്ന് റിട്ട. ജഡ്ജിമാരടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. സംശയം ദൂരികരിക്കാന്‍ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കേണ്ടി വരുമോ എന്നും കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ അഭിപ്രായം തേടിയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോട്ടീസയച്ചിരിക്കുന്നത്.

1980-ല്‍ എം.ജി.ആറിന്റെ മരണ സമയത്തും സമാന ദുരൂഹത ഉണ്ടായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ചെന്നൈയിലും അമേരിക്കയിലും ചികിത്സ തേടിയതിനു ശേഷമാണ് എം.ജി.ആര്‍ മരിച്ചത്. ചികിത്സക്കിടെ അദ്ദേഹത്തിന്റെ ഒരു വീഡിയോ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. മരണം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ദുരൂഹതയുയര്‍ന്നു.

ഹൈക്കോടതി ഫസ്റ്റ് ബെഞ്ചും സുപ്രീം കോടതിയും സമാനമായ പരാതികളില്‍ വാദം കേള്‍ക്കുന്നതിനാല്‍ കേസ് നീട്ടിവെക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാറിനു വേണ്ടി ഹാജരായ അഡ്വ. ജനറല്‍ ആര്‍. മുത്തു കുമാരസ്വാമി അഭ്യര്‍ത്ഥിച്ചു. സുപ്രീം കോടതി വെള്ളിയാഴ്ചയും ഹൈക്കോടതി ഫസ്റ്റ് ബെഞ്ച് ജനുവരി നാലിനുമാണ് വാദം കേള്‍ക്കുന്നത്. ജോസഫിന്റെ പരാതിയില്‍ ജനുവരി ഒമ്പതിന് തുടര്‍ന്ന് വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.

Culture

IFFK 2022: സമകാലിക ജീവിത കാഴ്ചകളുമായി വനിതാ സംവിധായകരുടെ 32 ചിത്രങ്ങള്‍

ലോകമെങ്ങുമുള്ള സ്ത്രീകളുടെ സമകാലിക ജീവിതക്കാഴ്ചയുമായി രാജ്യാന്തര മേളയില്‍ വനിതാ സംവിധായകരുടെ 32 ചിത്രങ്ങള്‍.

Published

on

ലോകമെങ്ങുമുള്ള സ്ത്രീകളുടെ സമകാലിക ജീവിതക്കാഴ്ചയുമായി രാജ്യാന്തര മേളയില്‍ വനിതാ സംവിധായകരുടെ 32 ചിത്രങ്ങള്‍. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഉക്രൈന്‍ ചിത്രം ക്ലൊണ്ടൈക്കും വിയറ്റ്‌നാം ചിത്രം മെമ്മറിലാന്‍ഡും ഉള്‍പ്പടെ 17 രാജ്യങ്ങളിലെ വനിതകളുടെ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് .

ലോക സിനിമ വിഭാഗത്തിലെ 25 ചിത്രങ്ങളും, 19(1)(മ) എന്ന ഇന്ദു വി എസ് ചിത്രം, ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയുടെ ഭാഗമായ കുഞ്ഞില മാസിലാമണി ചിത്രം അസംഘടിതര്‍ എന്നീ രണ്ട് മലയാള ചിത്രങ്ങളും ഓറ്റര്‍ ഓട്‌സ് വിഭാഗത്തിലെ ബോത്ത് സൈഡ്‌സ് ഓഫ് ദി ബ്ലേഡ് /ഫയര്‍ ,കലെയ്‌ഡോസ്‌കോപ്പ് വിഭാഗത്തിലെ നന്ദിതാ ദാസ് ചിത്രം സ്വിഗാറ്റോ,ബേലാ താറിനൊപ്പം ആഗ്‌നസ് റെനസ്‌കി സംവിധാനം ചെയ്ത ദ ട്യൂറിന്‍ ഹോഴ്‌സ് ,വെര്‍ക്ക്മീസ്റ്റര്‍ ഹാര്‍മണീസ് തുടങ്ങിയ ചിത്രങ്ങളാണ് വനിതകള്‍ ഒരുക്കിയിരിക്കുന്നത് .

ഉക്രൈനിലെ സ്ത്രീകളുടെ ജീവിത യാഥാര്‍ഥ്യങ്ങളാണ് ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറീന എര്‍ ഗോര്‍ബച് ചിത്രം ക്ലൊണ്ടൈക്ക് പ്രമേയമാക്കുന്നത് . മിയ ഹാന്‍സെന്‍ ലു ചിത്രം വണ്‍ ഫൈന്‍ മോര്‍ണിംഗ് , മറിയം തുസാനിയുടെ ദ ബ്ലൂ കഫ്താന്‍, മാരീ ക്രോയ്ട്‌സാ ,കോസ്റ്റാറിക്കന്‍ സംവിധായിക വാലന്റ്റീന മൗരേല്‍, അല്ലി ഹാപസലോ, കാര്‍ല സിമോണ്‍ , ജൂലിയ മുറാദ്, തുടങ്ങിയവരുടെ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും .

Continue Reading

Culture

സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് ശനിയാഴ്ച തുടക്കം

ഡിസംബര്‍ മൂന്ന് മുതല്‍ ആറുവരെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മേള

Published

on

64-ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കം. ഡിസംബര്‍ മൂന്ന് മുതല്‍ ആറുവരെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മേള.86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കണ്‍ട്രി മത്സരങ്ങളും 10 ടീം ഇനങ്ങളും ഉള്‍പ്പെടെ 98 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ കാറ്റഗറികളിലായി 2737 മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്. ഇതില്‍ 1443 ആണ്‍കുട്ടികളും, 1294 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 350 ഓളം ഒഫിഷ്യല്‍സും മേളയില്‍ പങ്കെടുക്കും. സ്കൂള്‍ കായികമേളയുടെ മുഴുവന്‍ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം കൈറ്റ് സജ്ജമാക്കി.മത്സര വേദികളിലെ തത്സമയ ഫലവും, മീറ്റ് റിക്കാര്‍ഡുകളും www.sports.kite.kerala.gov.in എന്ന പോര്‍ട്ടലിലൂടെ ലഭിക്കും.

Continue Reading

Culture

അന്തരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവല്‍ എന്‍ട്രികള്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കുന്നു

ഇരുപതു മിനുട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററികളാണ് മത്സരത്തിനായി പരിഗണിക്കുക.

Published

on

അന്തരിച്ച ചലച്ചിത്രകാരന്‍ കെ. ആര്‍. മോഹനന്റെ സ്മരണക്കായി ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ് നടത്തിവരുന്ന കെ. ആര്‍. മോഹനന്‍ മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ ആറാമത് എഡിഷന്‍ 2023 ഫെബ്രുവരി 19 നു ഞായറാഴ്ച പാലക്കാട് ലയണ്‍സ് സ്‌കൂളിലെ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ വച്ചു നടക്കും.

ഇരുപതു മിനുട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററികളാണ് മത്സരത്തിനായി പരിഗണിക്കുക.

ഡോക്യുമെന്ററി/ചലച്ചിത്ര മേഖലയിലെ പ്രഗത്ഭര്‍ അടങ്ങുന്ന ജൂറി തിരഞ്ഞെടുക്കുന്ന ഡോക്യൂമെന്ററിക്കു പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന കെ. ആര്‍. മോഹനന്‍ മെമ്മോറിയല്‍ ഡോക്യുമെന്ററി അവാര്‍ഡ് സമ്മാനിക്കും. ‘മോഹനസ്മൃതി’ കെ. ആര്‍. മോഹനന്‍ അനുസ്മരണവും മേളയുടെ ഭാഗമായി നടക്കും.

മത്സര ഡോക്യൂമെന്ററികള്‍ ഡിസംബര്‍ 31 വരെ www.insightthecreativegroup.com എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: Phone 9446000373, 9496094153

 

Continue Reading

Trending