തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സാരാഘോഷങ്ങള്‍ നടത്തുന്നതിന് ഭാഗിക നിയന്ത്രണം. ആഘോഷ പരിപാടികള്‍ രാത്രി 12.45ഓടെ അവസാനിപ്പിക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ആഘോഷം സമാധാനപരമാക്കാന്‍ നിര്‍ദേശങ്ങളടങ്ങിയ നോട്ടീസ് പ്രധാന സ്ഥലങ്ങളില്‍ പതിപ്പിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ആഘോഷത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും. അതേസമയം നിയമവിരുദ്ധമായ എന്തെങ്കിലും സംഭവങ്ങളുണ്ടായാല്‍ ഉടന്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ബെഹ്‌റ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.