ചെന്നൈ: ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് തമിഴ്‌നാട്ടില്‍ രണ്ടുപേര്‍ മരിച്ചു. രാജ, മോഹന്‍ എന്നിവരാണ് മരിച്ചത്. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലെ ജെല്ലിക്കെട്ടിനിടെയാണ് അപകടം. 83പേര്‍ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആസ്പത്രിയിലേക്ക് മാറ്റി.

തമിഴ്‌നാട്ടില്‍ പലയിടങ്ങളിലായി ജെല്ലിക്കെട്ട് നടക്കുന്നുണ്ട്. മധുര അളകാനെല്ലൂരില്‍ ജെല്ലിക്കെട്ട് നടത്താനുള്ള ശ്രമം ഉപേക്ഷിച്ചിരുന്നു. ജെല്ലിക്കെട്ടിന് താല്‍ക്കാലിക പരിഹാരമല്ല ആവശ്യമെന്നും നിയമനിര്‍മ്മാണമാണ് ആവശ്യമെന്നും നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് ജെല്ലിക്കെട്ട് ഉപേക്ഷിച്ചത്.

jallikattu-5

മുഖ്യമന്ത്രി പനീര്‍സെല്‍വമായിരുന്നു ജെല്ലിക്കെട്ടിന് ഉദ്ഘാടകനാവേണ്ടിയിരുന്നത്. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി പിന്‍മാറുകയായിരുന്നു.