Connect with us

More

ജെല്ലിക്കെട്ട് ബില്ലിന് നിയമസഭയുടെ അംഗീകാരം; സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം

Published

on

ചെന്നൈ: ജെല്ലിക്കെട്ടിന് അനുമതി നല്‍കുന്ന പുതിയ ബില്ലിന് തമിഴ്‌നാട് നിയമസഭ അംഗീകാരം നല്‍കി. സുപ്രീംകോടതി ഏര്‍പ്പെടുത്തിയ നിരോധനം മറികടക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരം സ്ഥിരം സംവിധാനം എന്ന നിലയിലാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് ബില്‍ പാസാക്കിയത്. നിരോധനം മറികടക്കുന്നതിന് സ്ഥിരം സംവിധാനം വേണമെന്ന ജെല്ലിക്കെട്ട് സമരക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി.

അതേസമയം ജെല്ലിക്കെട്ട് സമരം ഇന്നലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അക്രമാസക്തമായി. മറീനാബീച്ചില്‍ പ്രക്ഷോഭക്കാര്‍ പൊലീസ് സ്റ്റേഷന് തീയിട്ടു. മറീന ബീച്ചിലും വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. ഈറോഡ് ബസ് സ്റ്റാന്റില്‍ ശീതള പാനിയവുമായി വന്ന വാഹനത്തിന് സമരക്കാര്‍ തീയിട്ടു. ഇതേതുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. കോയമ്പത്തൂരിലും അക്രമ സംഭവങ്ങള്‍ അരങ്ങേറി. മേട്ടുപാളയം റോഡില്‍ സമരക്കാര്‍ക്കുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ചെന്നൈയില്‍ പൊലീസും സമരക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരെ തലസ്ഥാനത്തെ വിവിധ ആസ്പത്രികളിലായി പ്രവേശിപ്പിച്ചു.
വിരുദുനഗര്‍ ജില്ലയിലെ കന്‍സാപുരത്ത് ജെല്ലിക്കെട്ടിനിടെ നിയന്ത്രണം വിട്ടോടിയ കാളയുടെ കുത്തേറ്റ് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരന്‍ മരിച്ചു. വി ശങ്കര്‍ (29) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശങ്കറിനെ സമീപത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

chennai_car_fire_650_636207718696445046

പ്രക്ഷോഭം അക്രമാസക്തമായതോടെ സമരക്കാര്‍ പിരിഞ്ഞുപോകണമെന്ന അഭ്യര്‍ത്ഥനയുമായി സൂപ്പര്‍സ്റ്റാറുകളായ കമല്‍ഹാസനും രജനീകാന്തും രംഗത്തെത്തി. സാമൂഹ്യ വിരുദ്ധര്‍ സമരത്തില്‍ നുഴഞ്ഞുകയറി മുതലെടുപ്പിന് ശ്രമിച്ചേക്കുമെന്ന് രജനീകാന്ത് മുന്നറിയിപ്പു നല്‍കി. മാവോയിസ്റ്റുകള്‍ സമരത്തില്‍ നുഴഞ്ഞുകയറിയതായി സംശയിക്കുന്നുണ്ടെന്നാരോപിച്ച് പൊലീസും രംഗത്തെത്തി. ജെല്ലിക്കെട്ട് സമരത്തിന്റെ നേതാക്കളും ചലച്ചിത്ര നടന്മാരുമായ രാഘവ ലോറന്‍സ്, ആര്‍.ജെ ബാലാജി എന്നിവരും പ്രക്ഷോഭകരോട് സംയമനം പാലിക്കണമെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തി. നേതാക്കളില്ലാത്ത ആള്‍ക്കൂട്ടമായി സമരം മാറിയതാണ് സ്ഥിതിഗതികള്‍ കൈവിട്ടുപോകാന്‍ കാരണമെന്ന് ബാലാജി പ്രതികരിച്ചു.
സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ വിന്യസിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

protest_fire_650x400_636207734468406720

ഒരാഴ്ചയായി തുടരുന്ന ജെല്ലിക്കെട്ട് പ്രക്ഷോഭം നിയന്ത്രണാധീതമായതോടെയാണ് ഇന്നലെ സ്പീക്കര്‍ പി ധനപാലന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്തത്. മുഖ്യമന്ത്രി ഒ പന്നീര്‍ ശെല്‍വമാണ് പുതിയ ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ഹ്രസ്വ ചര്‍ച്ചക്കു ശേഷം നിയമസഭ ഐകകണ്‌ഠ്യേന ബില്‍ അംഗീകരിക്കുകയായിരുന്നു.
അതേസമയം ഓര്‍ഡിനന്‍സിന്റെ ബലത്തില്‍ ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജെല്ലിക്കെട്ട് നടന്നു. തിരുച്ചിറപ്പള്ളിയില്‍ നടന്ന ജെല്ലിക്കെട്ടിനിടെ ഏഴ് പേര്‍ക്ക് പരിക്കേറ്റു. തിരുച്ചിറപ്പള്ളി, അരിയാലൂര്‍, തഞ്ചാവൂര്‍ ജില്ലകളില്‍നിന്നുള്ള 30ലധികം കാളകളാണ് ജെല്ലിക്കെട്ടില്‍ പങ്കെടുത്തത്. പരിക്കേറ്റവരെ ലാല്‍കുഡി സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

kerala

ഇടുക്കിയില്‍ നാല് വയസുകാരന്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

Published

on

ഇടുക്കി: വെള്ളക്കെട്ടിൽ വീണു നാല് വയസ്സുകാരൻ മരിച്ചു. കാന്തല്ലൂർ പെരുമല സ്വദേശികളായ രാമരാജ്-രാജേശ്വരി ദമ്പതികളുടെ മകൻ ശരവണ ശ്രീ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം. വീടിന്റെ സമീപത്തെ കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം.
മറ്റ് കുട്ടികളോടൊപ്പം കളിക്കവേ കുഴിയിൽ വീണെന്നാണ് നിഗമനം. കുട്ടിയെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ കുഴിയിലെ വെള്ളത്തിൽ വീണുകിടക്കുന്നത് കണ്ടു. തുടർന്ന് മറയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

india

അഹമ്മദാബാദില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം നടത്തി സംഘ്പരിവാര്‍

Published

on

അഹമ്മദാബാദ്: അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘ്പരിവാർ ആക്രമണം. വിഎച്ച്പി, ബജ്റം​ഗ് ദൾ പ്രവർത്തകരാണ് പള്ളി ആക്രമിച്ചത്.

ഈസ്റ്റർ ദിനത്തിലെ ചടങ്ങുകൾക്കിടെയാണ് ആക്രമണമുണ്ടായത്. ആയുധങ്ങളുമായി പള്ളിക്കകത്തേക്ക് പ്രവർത്തകർ ഇരച്ചു കയറുകയായിരന്നു. പള്ളിയിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു എന്നും ആരോപണമുണ്ട്.

Continue Reading

india

കര്‍ണാടക മുന്‍ ഡിജിപി വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍

ഓം പ്രകാശിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു

Published

on

ബെംഗളൂരു: കർണാടക മുൻ ഡിജിപി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. 2015 മുതൽ 17 വരെ കർണാടക പൊലീസ് മേധാവി ആയിരുന്ന ബിഹാർ സ്വദേശി ഓം പ്രകാശ് (68) ആണു കൊല്ലപ്പെട്ടത്. ഭാര്യയെ പൊലീസ് കസ്റ്റഡ‍ിയിൽ എടുത്തു. 5 മണിയോടെയാണ് ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ വീട്ടിൽ ഓം പ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓം പ്രകാശിന്റെ ശരീരത്തില്‍ നിരവധി കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ഓം പ്രകാശിന്റെ മൃതദേഹം പൊലീസാണ് ആശുപത്രിയിലേക്കു മാറ്റിയത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഓം പ്രകാശിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിലേക്കു നയിച്ച കാരണമെന്ത്, ഇതിൽ ആർക്കെല്ലാം പങ്കുണ്ട് എന്നീ വിവരങ്ങളെല്ലാം വ്യക്തമാകണമെങ്കിൽ സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കഴിയൂ എന്നാണ് പൊലീസ് നിലപാട്. അസാധാരണമായ മരണത്തിനാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 1981 കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് കർണാടക ഫയർ ആൻഡ് റെസ്ക്യു സർവീസിന്റെ ചുമതലയും വഹിച്ചിരുന്നു.

Continue Reading

Trending