കോഴിക്കോട്: മതനിയമങ്ങള്‍ പറഞ്ഞതിന് മതപണ്ഡിതന്മാര്‍ക്കും മതസംഘടനകള്‍ക്കും നേരെ കുതിരകയറുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മത,ധാര്‍മിക മൂല്യങ്ങളുടെ സംരക്ഷണത്തിനായി നിലകൊള്ളുന്ന പ്രസ്ഥാനമാണ്. രാഷ്ട്രീയ വൈരം തീര്‍ക്കുന്നത് മതനിയമങ്ങളെയും മതസംഘടകളേയും അവഹേളിച്ചു കൊണ്ടാകരുത്. അത്തരം പ്രവണത ആരുടെ ഭാഗത്ത്‌നിന്നായാലും അംഗീകരിക്കാന്‍ കഴിയില്ല. രാഷ്ട്രീയ വേദികളെയും സ്ഥാനമാനങ്ങളേയും മതവിശ്വാസങ്ങളെ എതിര്‍ക്കാനുപയോഗിക്കുന്ന തെറ്റായ പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.