ജുനൈദ് കൊലപാതകത്തില്‍ വിചാരണ കോടതിയുടെ നടപടിപകള്‍ക്ക് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ സ്‌റ്റേ. പെരുന്നാള്‍ വസത്രങ്ങള്‍ വാങ്ങി വരികയായിരുന്നു പതിനേഴുകാരനായ ജുനൈദിനെ ട്രെയിനില്‍ വെച്ച് അകാരണമായി ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു.

കേന്ദ്ര ഏജനന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ജുനൈദിന്റെ കുടുംബത്തിന്റെ ആവശ്യം കാണിച്ചുള്ള നോട്ടീസ് ഡിവിന്‍ ബെഞ്ച് ഹരിയാന സര്‍ക്കാറിനും സി.ബി.ഐ ക്കു കൈമാറിയിരുന്നു. ഫരീദാബാദ് കോടതിയുടെ വിചാരണ നടപടികളാണ് ഹൈക്കോടതി ഇന്ന സ്‌റ്റേ ചെയ്തിരിക്കുന്നത്.