ഷംസീര് കേളോത്ത്

ന്യൂഡല്ഹി/ബല്ലഭ്ഘഢ്

ബീഫ് കഴിച്ചെന്നാരോപിച്ച്ദില്ലി ഹരിയാന ട്രെയിനില് പതിനാറുവയസ്സുകാരന് ജുനൈദ് അഹമദിനെ ജനക്കുട്ടം തല്ലിക്കൊന്ന കേസില് പ്രതിഭഗത്തെ സഹായിക്കുന്നുവെന്ന് കോടതി കണ്ടത്തിയ അഡീഷണല് അഡ്വക്കറ്റ് ജനറല് നവീന് കൗശിക്കിന് സംഘപരിവാറുമായി അടുത്ത ബന്ധം. സര്ക്കാര് അഭിഭാഷകന്റെ ഭാഗത്ത് നിന്നുണ്ടായത് തന്റെ ജോലിക്ക് ചേരാത്ത നടപടിയാണന്ന് ഫരീദാബാദ് അഡീഷണല് സെഷന് ജഡ്ജ് വൈഏസ്. റാത്തോഡ് തന്റെ ഇടക്കാല ഉത്തരവില് വിമര്ശിച്ചിരുന്നു. നവീന് കൗഷിക് ആര്ഏസ്ഏസ് പ്രവര്ത്തകനാണന്ന് ഇന്ത്യന്ഏക്‌സ്പ്രസ് പത്രം റിപ്പോര്ട്ട് ചെയ്തു. സംഘപരിവാര് സംഘടനയായ ഭാരതീയ ഭാഷാ അഭിയാന്റെ ഉത്തരമേഖലാ ഓര്ഗനൈസിംഗ് സിക്രട്ടറിയാണദ്ദേഹം. ആര്.ഏസ്.ഏസ്. അഫിലിയോറ്റഡ്് ആയിട്ടുള്ള അഭിഭാഷക സംഘടനയായ ആദിവക്ത പരിഷത്തിന്റെ പ്രവര്ത്തനങ്ങളില് ഇദ്ദേഹം സജീവമാണ്. ജുനൈദ് കേസ് അട്ടിമറിക്കാനുള്ള സജീവ നീക്കം നടക്കുന്നു ഏന്ന റിപ്പോര്ട്ടുകള്ക്കിടയിലാണ് സര്ക്കാര് തലത്തിലുള്ള സംഘപരിവാര് ഇടപെടലുകള് പുറത്ത്് വരുന്നത്്. 2014 തിരഞ്ഞടുപ്പ് കാലത്ത് ബിജെപിയെ പ്രതിനിധികരിച്ച് ചാനല് ചര്ച്ചകളില് നവീന് കൗഷിക് പങ്കെടുത്തിട്ടുണ്ട്. ജുനൈദ് കൊലപാതകത്തിലെ പ്രതി നരേശിന്റെ അഭിഭാഷകന് അഡീഷണല് അഡ്വക്കറ്റ് ജനറല് കോടതിയില് സാക്ഷിവിസ്താര സമയത്ത് ചോദ്യം ചോദിക്കുന്നതില് സഹായിച്ചു ഏന്നതാണ് വിമര്ശനമുയര്ത്തിയത്. ന്യൂനപക്ഷ വിഭാഗത്തിലെ വ്യക്തിയെ വര്ഗീയമായി കൊലപ്പെടുത്തി ഏന്ന കേസ് ലാഘവത്തെടെ കാണുന്ന പ്രോസിക്യൂഷനെ കോടതി വിമര്ശിച്ചിരുന്നു. കേസ് ഹരിയാനയില് നിന്നു മറ്റേതങ്കിലും സംസ്ഥാനത്തെക്ക്്് മാറ്റുന്നടക്കമുള്ള ആവശ്യമുന്നയിച്ചുള്ള ജുനൈദിന്റെ പിതാവ് സമര്പ്പിച്ച ഹരജി ഹൈകോടതിയുടെ പരിഗണനയിലാണുള്ളത്. ജുനൈദ് കേസ്്്് അട്ടിമറിക്കാനുള്ള ഹരിയാന ബിജെപി സര്ക്കാറിന്റെ ശ്രമങ്ങള്‌ക്കെതിരെ വിവിധ സംഘടകള് ഡല്ഹിയിലെ ഹരിയാന ഭവനിലേക്ക് ഇന്ന് മാര്ച്ച് നടത്തും.