Connect with us

award

വിശുദ്ധ ഖുർആൻ പഠനത്തിൽ തിളക്കമാർന്ന വിജയം കൈവരിച്ച വിദ്യാർത്ഥിയെ കെഎംസിസി അനുമോദിച്ചു

Published

on

ദമ്മാം: വിശുദ്ധ ഖുർആൻ പഠനത്തിൽ തിളക്കമാർന്ന വിജയം കൈവരിച്ച വിദ്യാർത്ഥിയെ കെഎംസിസി അനുമോദിച്ചു. പതിനാല് മാസം കൊണ്ട് വിശുദ്ധ ഖുർആൻമുഴുവൻ
മനപ്പാഠമാക്കിയ പി.പി. സ്വാലിഹ് മുഹ്സിൻ കരിപ്പമണ്ണയെയാണ്‌ ദമ്മാം കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി ഉപഹാരങ്ങൾ നൽകി അഭിനന്ദിച്ചത്.

ഖുർആൻപഠനം ഐച്ഛിക വിഷയമായെടുത്ത് മലപ്പുറം കരിങ്കല്ലത്താണി.ഉമറലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ഖുർആനിക് വില്ലേജിൽ നിന്നാണ് സ്വാലിഹ് മുഹ്സിൻ ഹിഫ്ള് പൂർത്തിയാക്കിയത്.
സാമ്പ്രദായിക കരിക്കുലമനുസരിച്ച് മൂന്ന് വർഷംകൊണ്ട് പൂർത്തിയാക്കേണ്ട വിഷയങ്ങളാണ് പകുതിയിൽ കുറഞ്ഞ സമയം കൊണ്ട് ആറാം ബാച്ചിലെ രണ്ടാം റാങ്കോടെ സ്വാലിഹ് മുഹ്സിൻ സഫലീകരിച്ചത്.

പാലക്കാട് കെഎംസിസിയുടെ പ്രസിഡണ്ട് ബഷീർ ബാഖവിയുടെ മകനാണ് സ്വാലിഹ് മുഹ്സിൻ.
അനുമോദന യോഗത്തിൽ ചെയർമാൻ അഷ്‌റഫ് ആളത്ത് അധ്യക്ഷത വഹിച്ചു.
പ്രവിശ്യ ഓർഗ നൈസിംഗ് സെക്രട്ടറി റഹ്മാൻ കാര്യാട് ഉത്ഘാടനം ചെയ്തു.
നാഷണൽ പ്രതിനിധി മാലിക് മഖ്ബൂൽ,സെൻട്രൽ കമ്മിറ്റി സെക്രട്ടറി മഹ്മൂദ് പൂക്കാട് എന്നിവർ ഉപഹാരങ്ങൾ കൈമാറി. സഗീർ സാഹിബ്, സ്വാലിഹ് കൊപ്പം, അൻവർ പരിച്ചിക്കട, ഫസ്ലുറഹ്മാൻ, ഉമർ സാഹിബ്, ഷമീർ, റഫീഖ് മണ്ണാർക്കാട്, ബാസിത്ത് പട്ടാമ്പി എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ശരീഫ് പാറപ്പുറത്ത് സ്വാഗതവും ഉണ്ണീൻകുട്ടി നന്ദിയും പറഞ്ഞു.
സ്വാലിഹ് മുഹ്സിൻ ഖിറാഅത്ത് നടത്തി.

award

സരസ്വതി സമ്മാന്‍ കവി പ്രഭാവര്‍മയ്ക്ക്; മലയാളത്തിന് ബഹുമതി 12 വര്‍ഷത്തിന് ശേഷം

15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം.

Published

on

കെ.കെ.ബിർല ഫൗണ്ടേഷന്റെ സരസ്വതി സമ്മാൻ കവിപ്രഭാവര്‍മയ്ക്ക്. രൗദ്ര സാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണു പുരസ്കാരം. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം.

12 വർഷത്തിനു ശേഷമാണ് മലയാളത്തിനു പുരസ്കാരം ലഭിക്കുന്നത്.  2012 ൽ സുഗതകുമാരിയിലൂടെയാണ് മലയാളത്തിലേക്ക് അവസാനമായി പുരസ്‍കാരം എത്തിയത്. 1995ല്‍ ബാലാമണിയമ്മയ്ക്കും 2005ല്‍ കെ അയ്യപ്പ പണിക്കര്‍ക്കും പുരസ്കാരം ലഭിച്ചു.

പുരസ്കാര നിർണയ നടപടികൾക്കു നേതൃത്വം നൽകിയതു സുപ്രീംകോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് അര്‍ജന്‍ കുമാര്‍ സിക്രി അധ്യക്ഷനായ സമിതിയാണ്.  22 ഭാഷകളിൽനിന്നുള്ള പുസ്തകങ്ങള്‍ പരിഗണിച്ചു. സാഹിത്യത്തിനുള്ള രാജ്യത്തെ പ്രധാന പുരസ്‍കാരമാണ് സരസ്വതി സമ്മാൻ.

Continue Reading

award

ഗസക്ക് ഐക്യദാർഢ്യം; ഓസ്കാർ വേദിയിൽ ചുവന്ന ബാഡ്ജ് ധരിച്ച് ബില്ലി ഐലിഷ് ഉൾപ്പെടെയുള്ള താരങ്ങൾ

ജെനിഫര്‍ ലോപ്പസ്, കേറ്റ് ബ്‌ളാന്‍ചെ, ഡ്രേക്ക്, ബെന്‍ എഫ്‌ലക്, ഈ വര്‍ഷത്തെ ഓസ്‌കാര്‍ നോമിനേഷനില്‍ ഉള്‍പ്പെട്ട ബ്രാഡ്‌ലി കൂപ്പര്‍, അമേരിക്ക ഫെരേര ഉള്‍പ്പെടെ 400 പേര്‍ കത്തില്‍ ഒപ്പുവെച്ചിരുന്നു.

Published

on

ഗസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യവുമായി ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ ചുവന്ന ബാഡ്ജ് ധരിച്ച് ബില്ലി ഐലിഷ്, മാര്‍ക് റഫാലോ ഉള്‍പ്പെടെയുള്ള താരങ്ങള്‍. യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് തുറന്ന കത്തില്‍ ഒപ്പുവെച്ച സെലിബ്രിറ്റികളും വിനോദ വ്യവസായത്തിലെ അംഗങ്ങളും അടങ്ങുന്ന ആര്‍ട്ടിസ്റ്റ്‌സ്4ഫയര്‍ സംഘത്തെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു ബാഡ്ജുകള്‍.

ജെനിഫര്‍ ലോപ്പസ്, കേറ്റ് ബ്‌ളാന്‍ചെ, ഡ്രേക്ക്, ബെന്‍ എഫ്‌ലക്, ഈ വര്‍ഷത്തെ ഓസ്‌കാര്‍ നോമിനേഷനില്‍ ഉള്‍പ്പെട്ട ബ്രാഡ്‌ലി കൂപ്പര്‍, അമേരിക്ക ഫെരേര ഉള്‍പ്പെടെ 400 പേര്‍ കത്തില്‍ ഒപ്പുവെച്ചിരുന്നു.

കഴിഞ്ഞ കുറേ കാലമായി ഓസ്‌കാര്‍ വേദിയില്‍ ഗസ സംഘര്‍ഷത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുവാന്‍ താരങ്ങള്‍ മടിക്കുകയാണ് പതിവ്. ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ചുവന്ന ബാഡ്ജ് ധരിച്ചുകൊണ്ട് ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള താരങ്ങളുടെ നീക്കം. ബാര്‍ബിയിലെ ഗാനത്തിന് ഓസ്‌കാര്‍ നേടിയ നേടിയ ബില്ലി ഐലിഷും സഹോദരനും നിര്‍മാതവുമായ ഫിന്നീസും വേദിയില്‍ ബാഡ്ജ് ധരിച്ചിരുന്നു.

മൂന്ന് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടിയ പുവര്‍ തിങ്സിലെ അഭിനേതാവ് റാമി യൂസഫ് തന്റെ ജാക്കറ്റില്‍ ബാഡ്ജ് ധരിച്ചുകൊണ്ടായിരുന്നു പരിപാടി അവതരിപ്പിക്കാന്‍ വേദിയില്‍ എത്തിയത്. ‘ഈ ബാഡ്ജുകര്‍ ധരിക്കേണ്ടിയിരുന്നില്ല എന്ന് വിചാരിക്കുന്ന ഒരു വിഭാഗം നിങ്ങള്‍ക്കിടയിലുണ്ടാകും. ഇതിനകം വെടിനിര്‍ത്തല്‍ നടപ്പാക്കിയിട്ടുണ്ടാകുമെന്ന് കരുതിയ ഒരു വിഭാഗം ഞങ്ങള്‍ക്കിടയിലുമുണ്ട്. പക്ഷേ അത് സംഭവിച്ചില്ല,’ യൂസഫ് ഒരു അഭിമുഖത്തില്‍
പറഞ്ഞു.

റെഡ് കാര്‍പ്പറ്റില്‍ യുദ്ധവുമായി ബന്ധപ്പെട്ട് വളരെ കുറച്ച് ചോദ്യങ്ങള്‍ മാത്രമേ താന്‍ നേരിട്ടുള്ളൂ എന്നത് തന്നെ അതിശയിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഇത് രാഷ്ട്രീയ തന്ത്രവുമായി ബന്ധപ്പെട്ടതോ പ്രതികാരമോ അല്ല, വളരെ ലളിതമായി നമുക്ക് കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നത് നിര്‍ത്താം എന്ന് പറയുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

സംവിധായകന്‍ അവ ദുവെര്‍നെ, നടന്‍ ക്വന്ന ചേസിങ് ഹോഴ്‌സ് തുടങ്ങിയവരും ബാഡ്ജ് ധരിച്ചിരുന്നു. ഫ്രഞ്ച് നടന്മാരായ മിലോ മച്ചാഡോ ഗ്രെയ്‌നറും സ്വാന്‍ ആര്‍ലോഡും ഫലസ്തീന്‍ പതാകയുടെ ബാഡ്ജായിരുന്നു ധരിച്ചത്.

അതേസമയം ജനുവരിയില്‍ നടന്ന ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ നടി ജെ. സ്മിത്ത് ക്യാമറോണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഹമാസ് ബന്ദികളാക്കിയ ഇസ്രഈലികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മഞ്ഞ ബാഡ്ജുകള്‍ ധരിച്ചിരുന്നു.

 

 

Continue Reading

award

ഓസ്‌കറില്‍ തിളങ്ങി ഓപ്പണ്‍ഹൈമര്‍; കിലിയന്‍ മര്‍ഫി നടന്‍, എമ്മ സ്റ്റോണ്‍ നടി, ക്രിസ്റ്റഫര്‍ നോളന്‍ മികച്ച സംവിധായകന്‍

ഏഴ് വിഭാഗങ്ങളിലാണ് ഓപ്പെന്‍ഹൈമര്‍ പുരസ്‌കാരം സ്വന്തമാക്കിയത്.

Published

on

96ാമത് ഓസ്‌കറില്‍ മികച്ച ചിത്രമായി ക്രിസ്റ്റഫര്‍നോളന്റെ ഓപ്പെന്‍ഹൈമര്‍. മികച്ച സംവിധായകനായി ക്രിസ്റ്റഫര്‍നോളനും ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനായി കിലിയന്‍ മര്‍ഫിയും അവാര്‍ഡുകള്‍ നേടി. പുവര്‍ തിങ്‌സിലെ അഭിനയത്തിന് എമ്മ സ്റ്റോണ്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.

ഏഴ് വിഭാഗങ്ങളിലാണ് ഓപ്പെന്‍ഹൈമര്‍ പുരസ്‌കാരം സ്വന്തമാക്കിയത്.

ഒപ്പെന്‍ഹൈമറിലെ അഭിനയത്തിന് റോബര്‍ട്ട് ഡൗണി ജൂനിയര്‍ മികച്ച സഹനടനായി. ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫാണ് മികച്ച സഹനടി. ചിത്രം ദ ഹോള്‍ഡോവേഴ്‌സ്. ഓപ്പെന്‍ഹൈമര്‍ ചിത്രത്തിലൂടെ ഹോയ്ട്ട് വാന്‍ ഹെയ്ടേമ മികച്ച ഛായാഗ്രാഹകനും ജെന്നിഫര്‍ ലേ മികച്ച എഡിറ്ററുമായി.

മികച്ച വിഷ്വല്‍ എഫക്ടിന് ഗോഡ്സില്ല മൈനസ് വണ്‍ പുരസ്‌കാരം നേടി. മികച്ച വിദേശ ഭാഷ ചിത്രം- ദ് സോണ്‍ ഓഫ് ഇന്ററസ്റ്റ് (യുകെ). പുവര്‍ തിങ്‌സ് ചിത്രത്തിലൂടെ മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള അവാര്‍ഡ് ഹോളി വാഡിങ്ടന്‍ നേടി.

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ പുവര് തിങ്ങ്സ് (ജയിംസ് പ്രൈസ്, ഷോണ ഹീത്ത്). മികച്ച ഹെയര്സ്റ്റെലിങിനും മേക്കപ്പിനുമുള്ള പുരസ്‌കാരം പുവര് തിങ്ങ്സ് (നദിയ സ്റ്റേസി, മാര്‍ക് കോളിയര്‍, ജോഷ് വെസ്റ്റന്‍)സ്വന്തമാക്കി. മികച്ച തരിക്കഥ (അഡാപ്റ്റഡ്)- അമേരിക്കന്‍ ഫിക്ഷന്‍. മികച്ച തിരക്കഥ (ഒറിജിനല്‍ വിഭാഗം)- അനാറ്റമി ഓഫ് എ ഫോള്‍ നേടി.

ബാര്‍ബിയിലെ ‘വാട്ട് വാസ് ഐ മേഡ് ഫോര്‍’ എന്ന ഗാനം മികച്ച ഒറിജിനല്‍ സോങിനുള്ള അവാര്‍ഡ് നേടി. മികച്ച ഒറിജിനല്‍ സ്‌കോര്‍ ഓപ്പെന്‍ഹൈമര്‍ കരസ്ഥമാക്കി. മികച്ച ശബ്ദം ‘ദി സോണ്‍ ഓഫ് ഇന്ററസ്റ്റ്’. മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- ദി വണ്ടര്‍ഫുള്‍ സ്റ്റോറി ഓഫ് ഹെന്റി ഷുഗര്‍, മികച്ച ഡേക്യുമെന്ററി ഫീച്ചര്‍ ഫിലിം- 20 ഡേയ്‌സ് ഇന്‍ മരിയപോള്‍(യുക്രൈന്‍), മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം-ദി ലാസ്റ്റ് റിപ്പയര്‍ ഷോപ്പ്.

Continue Reading

Trending