തിരുവനന്തപുരം: കൊലപാതകത്തിന് പകരം കൊലപാതകത്തിലൂടെ പകരം വീട്ടുന്ന രീതി സിപിഎമ്മിനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പെരിയ ഇരട്ടക്കൊലപാതകത്തിന് പ്രതികാരമായാണ് വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു. കൊലപാതകത്തിനെതിരെ സിപിഎം കരിദിനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ സിപിഎം ആക്രമിച്ചിരുന്നു. തിരിച്ചടിക്കുമെന്ന ഭീഷണി മുദ്രാവാക്യങ്ങളാണ് സംസ്‌കാര ചടങ്ങിലടക്കം മുഴങ്ങിയത്. സോഷ്യല്‍ മീഡിയയിലും സിപിഎം പ്രവര്‍ത്തകര്‍ കൊലവിളിയുമായി രംഗത്തുണ്ട്. ഇതിന് പിന്നാലെയാണ് സിപിഎം സെക്രട്ടറി സിപിഎമ്മിന്റെ കൊലപാതക ചരിത്രം മറച്ചുവെക്കുന്ന പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്.