Connect with us

kerala

ചെങ്കോല്‍ ഉപേക്ഷിച്ചു; കോടിയേരിക്ക് ഇനിയൊരു തിരിച്ചു വരവുണ്ടാകുമോ?

പാര്‍ട്ടിയും സര്‍ക്കാറും പ്രതിരോധത്തിന്റെ പടുകുഴിയില്‍ വീണു കിടക്കുമ്പോഴാണ് പാര്‍ട്ടിയുടെ കപ്പിത്താന്‍ ചെങ്കോല്‍ ഉപേക്ഷിച്ചു പോകുന്നത്.

Published

on

കോഴിക്കോട്: മകന്‍ കുരുക്കിയ കയര്‍ കഴുത്തില്‍ മുറുകിക്കിടക്കുമ്പോഴാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎമ്മിന്റെ അമരത്തു നിന്ന് അവധിയെടുക്കാന്‍ തീരുമാനിക്കുന്നത്. അവധി സാങ്കേതികം മാത്രം. സെക്രട്ടറി സ്ഥാനത്തേക്ക് ഇനിയൊരു തിരിച്ചുവരവ് ബാലകൃഷ്ണന് ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണേണ്ടതാണ്.

പാര്‍ട്ടിയും സര്‍ക്കാറും പ്രതിരോധത്തിന്റെ പടുകുഴിയില്‍ വീണു കിടക്കുമ്പോഴാണ് പാര്‍ട്ടിയുടെ കപ്പിത്താന്‍ ചെങ്കോല്‍ ഉപേക്ഷിച്ചു പോകുന്നത്. സ്വര്‍ണക്കടത്തില്‍ ആരംഭിച്ച ശനിദശ എല്‍ഡിഎഫ് സര്‍ക്കാറിനെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ വരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം എത്തി എന്നതിലുണ്ട് സിപിഎം നേരിടുന്ന പ്രതിസന്ധിയുടെ ആഴം.

കോവിഡ് മഹാമാരിയുടെ ആദ്യകാലത്തെ പിആര്‍ ജോലികള്‍ കൊണ്ട് ഭരണത്തുടര്‍ച്ച സ്വപ്‌നം കണ്ട സിപിഎമ്മിന് ഇടിത്തീ പോലെയാണ് സ്വര്‍ണക്കടത്ത് കേസ് തലയില്‍ വീണത്. മുഖ്യന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കേസില്‍ വഴുതി വീണതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പോലും സംശയത്തിന്റെ നിഴലിലായി. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ സിഎം രവീന്ദ്രന്‍ അടക്കം മൂന്നു പേര്‍ കൂടി ഇപ്പോള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നു.

പിണറായിക്കാലത്തിനു ശേഷം

പാര്‍ട്ടിക്കുള്ളില്‍ വിഭാഗീതയ കൊടികുത്തി വാണ പിണറായി വിജയന്റെ കാലത്തിന് ശേഷമാണ് കോടിയേരി സിപിഎമ്മിന്റെ സെക്രട്ടറിയായി ആദ്യമെത്തുന്നത്. 2015 ആലപ്പുഴ സമ്മേളനത്തില്‍ വച്ച്. മൂന്നു വര്‍ഷത്തിന് ശേഷം സ്വന്തം തട്ടകമായ കണ്ണൂരില്‍ വച്ച് കോടിയേരി വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

കണ്ണൂര്‍ കല്ലറ തലായി എല്‍.പി. സ്‌കൂള്‍ അദ്ധ്യാപകനായ കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി 1953 നവംബര്‍ 16നാണ് ബാലകൃഷ്ണന്റെ ജനനം.

കോടിയേരിയിലെ ജൂനിയര്‍ ബേസിക്ള്‍ സ്‌കൂള്‍, കോടിയേരി ഓണിയന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. മാഹി മഹാത്മാഗാന്ധി ഗവണ്‍മെന്റ് കോളേജില്‍ നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നാണ് ബിരുദം. 20-ാം വയസ്സില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി.

1990 മുതല്‍ അഞ്ചു വര്‍ഷം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 95ല്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക്. 2002ല്‍ കേന്ദ്ര കമ്മിറ്റി അംഗം. 2008ല്‍ കോയമ്പത്തൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പോളിറ്റ് ബ്യൂറോയിലെത്തി. ആലപ്പുഴ സമ്മേളനത്തില്‍ വച്ച് പാര്‍ട്ടിയുടെ അമരത്തേക്കും.

പിണറായിക്കു ‘ശേഷമുള്ള’ പാര്‍ട്ടി സെക്രട്ടറി

പാര്‍ട്ടി സെക്രട്ടറിയായിരുന്നു ഒരു കാലത്ത് സിപിഎമ്മിന്റെ അവസാന വാക്ക്. എന്നാല്‍ 12 വര്‍ഷം സെക്രട്ടറിയായി വാണ പിണറായിക്ക് ശേഷം അമരത്തെത്തിയ കോടിയേരി പിണറായിയുടെ നിഴലിലേക്ക് ഒതുങ്ങി.

പിണറായി വിജയന്‍ മുഖ്യമന്ത്രി പദത്തിലെത്തിയതോടെ പാര്‍ട്ടിയും സര്‍ക്കാറും പിണറായിക്ക് കീഴിലായി എന്നത് പരസ്യമായ രഹസ്യം.

കോടിയേരിക്ക് പകരമെത്തുന്നത് മലപ്പുറത്തുകാരനായ എ വിജയരാഘവനാണ്. ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷമാണ് മലപ്പുറത്തു നിന്ന് താല്‍ക്കാലികമായെങ്കിലും ഒരു പാര്‍ട്ടി സെക്രട്ടറിയെത്തുന്നത്. കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ കൊണ്ട് പേരു കേട്ട ഒരു നേതാവിനെയാണ് സിപിഎം പുതിയ അധികാര പദവി ഏല്‍പ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വരുന്ന ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അതുണ്ടാക്കുന്ന രാഷ്ട്രീയ ആഘാതങ്ങള്‍ കാത്തിരുന്നു കാണേണ്ടതു തന്നെ.

kerala

കല്യാശേരി വോട്ട് തിരിമറി; 6 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; ഒന്നാം പ്രതി സിപിഎം ബൂത്ത് ഏജന്റ്

എൽഡിഎഫ് ബൂത്ത് ഏജന്റ് ​ഗണേശൻ, അഞ്ച് പോളിം​ഗ് ഉദ്യോ​ഗസ്ഥർ എന്നിവർക്കെതിരെയാണ് കേസ്

Published

on

കാസർകോട് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന കല്യാശ്ശേരിയിൽ കള്ള വോട്ട് നടന്നെന്ന പരാതിയിൽ ആറ് പേർക്കെതിരെ കേസ് എടുത്തു. എൽഡിഎഫ് ബൂത്ത് ഏജന്റ് ​ഗണേശൻ, അഞ്ച് പോളിം​ഗ് ഉദ്യോ​ഗസ്ഥർ എന്നിവർക്കെതിരെയാണ് കേസ്. ​ഗണേശനാണ് ഒന്നാം പ്രതി. കല്യാശേരി ഉപവരണാധികാരി നൽകി നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി.

92 വയസുള്ള ദേവിയുടെ വോട്ട് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഗണേശന്‍ നേരിട്ട് രേഖപ്പെടുത്തിയ സംഭവത്തിലാണ് പോളിങ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ പ്രതി ചേര്‍ത്ത് കേസെടുത്തിരിക്കുന്നത്. വീഴ്ച്ച വരുത്തിയ പോളിങ്ങ് ഉദ്യോഗസ്ഥരെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

Continue Reading

kerala

‘വീട്ടിലെ വോട്ട്’: വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ

ഏപ്രില്‍ 18 ന് രാത്രി ഇത് സംബന്ധിച്ച വിവരം ലഭിച്ച ഉടന്‍ തന്നെ തുടര്‍നടപടികള്‍ക്ക് കണ്ണൂര്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി

Published

on

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. വ്യാഴാഴ്ച കണ്ണൂര്‍ കല്യാശ്ശേരിയില്‍ 164 ാം നമ്പര്‍ ബൂത്തില്‍ 92 വയസുള്ള മുതിര്‍ന്ന വനിതയുടെ വോട്ട് രേഖപ്പെടുന്നതിനിടെ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ക്രമവിരുദ്ധമായ ഇടപെടല്‍ ഉണ്ടായെന്ന പരാതിയെത്തുടര്‍ന്നു അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

ഏപ്രില്‍ 18 ന് രാത്രി ഇത് സംബന്ധിച്ച വിവരം ലഭിച്ച ഉടന്‍ തന്നെ തുടര്‍നടപടികള്‍ക്ക് കണ്ണൂര്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് രാത്രി 1.30 ന് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. സ്പെഷ്യല്‍ പോളിങ് ഓഫീസര്‍ പൗര്‍ണ്ണമി വിവി, പോളിങ് അസിസ്റ്റന്റ് ടി.കെ പ്രജിന്‍, മൈക്രോ ഒബ്സര്‍വര്‍ എ. ഷീല, സിവില്‍ പൊലീസ് ഓഫീസര്‍ പി. ലെജീഷ് , വീഡിയോഗ്രാഫര്‍ പി.പി റിജു അമല്‍ജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

Continue Reading

kerala

ജപ്തി നടപടിക്കിടെ വീട്ടമ്മ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി; തടഞ്ഞ പൊലീസിനും പൊള്ളലേറ്റു

Published

on

നെടുങ്കണ്ടം∙ ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. പരുക്കേറ്റ ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിക്കാനെത്തിയ എസ്ഐക്കും വനിത പൊലീസിനും പൊള്ളലേറ്റു. ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫിസർ അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്.

Continue Reading

Trending