Connect with us

kerala

ക്യാപ്റ്റന്മാര്‍ക്കാണ് അമ്പ് കൊണ്ടിരിക്കുന്നത്; സിപിഎമ്മിന്റെ ശക്തി കുറയുന്നു- പികെ കുഞ്ഞാലിക്കുട്ടി

സ്വാഭാവികമായ അന്ത്യത്തിലേക്ക് സിപിഎമ്മും ഇടതു സര്‍ക്കാറും പോയ്‌ക്കൊണ്ടിരിക്കുകയാണ്. അതിന്റെ ആദ്യ സൂചനയാണ് ഇന്നുണ്ടായ കോടിയേരിയുടെ രാജി

Published

on

മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനമാറ്റം അവധിയായി കാണുന്നില്ലെന്നും വിവാദങ്ങളുടെ പശ്ചാത്തലത്തിലുള്ള രാജിയായി കണക്കാക്കുന്നതായും മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കോടിയേരിയുടെ പാത മുഖ്യമന്ത്രിയും ആരോപണ വിധേയരായ മന്ത്രിമാരും പിന്തുടരേണ്ടിവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറത്ത് വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎമ്മിന്റെ ശക്തി കുറഞ്ഞു. ക്യാപ്റ്റന്മാര്‍ക്ക് തന്നെയാണ് അമ്പ് കൊണ്ടിരിക്കുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

വലിയ വിവാദങ്ങളാണ് സിപിഎമ്മിനെ പിടികൂടിയിരിക്കുന്നത്. അതില്‍ യാതൊരു സംശയവുമില്ല. സ്വാഭാവികമായ അന്ത്യത്തിലേക്ക് സിപിഎമ്മും ഇടതു സര്‍ക്കാറും പോയ്‌ക്കൊണ്ടിരിക്കുകയാണ്. അതിന്റെ ആദ്യ സൂചനയാണ് ഇന്നുണ്ടായ കോടിയേരിയുടെ രാജി- അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അവധി അനുവദിക്കണമെന്ന കോടിയേരിയുടെ അപേക്ഷ പരിഗണിച്ച് സിപിഐഎം സംസ്ഥാനത്ത് നിന്ന് ഇന്നാണ് കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞത്. വാര്‍ത്താക്കുറിപ്പിലൂടെയാണ് കോടിയേരി സെക്രട്ടറി സ്ഥാനമൊഴിയുന്ന കാര്യം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചത്. എന്നാല്‍ മകന്‍ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട കേസുകളാണ് കോടിയേരിയുടെ രാജിയിലേക്ക് നയിച്ചത് എന്നാണ് സൂചന.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘മനുഷ്യരാണ്, മറക്കരുത്’, വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യം വൈകരുതെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ മനുഷ്യരാണെന്ന് മറക്കരുതെ്ന്ന് ഹൈക്കോടതി ഓര്‍മിപ്പിച്ചു.

Published

on

വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യം വൈകരുതെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ മനുഷ്യരാണെന്ന് മറക്കരുതെ്ന്ന് ഹൈക്കോടതി ഓര്‍മിപ്പിച്ചു.

വിരമിച്ച ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നാലു മാസത്തിനകം നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് പുനര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജികള്‍ പരിശോധിക്കുന്നതിനിടയാണ് കോടതിയുടെ പ്രതികരണം. വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ രണ്ടുവര്‍ഷം സാവകാശം അനുവദിക്കാനാവില്ല. കുറച്ചെങ്കിലും ആനുകൂല്യം നല്‍കിയിട്ട് സാവകാശം തേടാനും കോടതി നിര്‍ദേശം. എല്ലാ മാസവും കൃത്യമായി ഒരു തുക പെന്‍ഷന് വേണ്ടി മാറ്റിവെക്കാതെ വേറെ നിവൃത്തിയില്ലെന്നും കോടതി പറഞ്ഞു.

Continue Reading

kerala

നായക്കുട്ടിയെ മോഷ്ടിച്ച എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം; കേസ് തുടരാന്‍ താല്‍പ്പര്യമില്ലെന്ന് ഉടമ

കഴിഞ്ഞ ദിവസമാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

Published

on

കൊച്ചിയിലെ പെറ്റ് ഷോപ്പില്‍ നിന്ന് നായ്ക്കുട്ടിയെ മോഷ്ട്ടിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം. എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികളായ നിഖില്‍, ശ്രേയ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. മോഷണം പോയ നായ്ക്കുട്ടിയെ കടയുടമ ബാസിതിന് തിരികെ കോടതി നല്‍കി.

എറണാകുളം ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ഇരുവര്‍ക്കും ജാമ്യം നല്‍കിയത്. പ്രതികളെ രണ്ടുപേരെയും കോടതിയില്‍ ഹാജരക്കിയിരുന്നു. എന്നാല്‍ അതേസമയം കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് ഷോപ്പുടമ മുഹമ്മദ് ബാസിത് കോടതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പ്രതികള്‍ ഹെല്‍മറ്റിന് ഉള്ളില്‍ ഒളിച്ച് കടത്തിയാണ് നായ്ക്കുട്ടിയെ മോഷ്ടിച്ചത്.

Continue Reading

crime

കുളിമുറി ദൃശ്യം പകര്‍ത്തി ഭീഷണി: മുങ്ങിയ പ്രതി വീണ്ടും പിടിയില്‍

വീഡിയോ പകര്‍ത്തിയ ശേഷം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി

Published

on

പേരാവൂര്‍: യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വീഡിയോ പകര്‍ത്തിയ ശേഷം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. കോളയാട് സ്വദേശി കെ. ഹരീഷാണ് പേരാവൂര്‍ പൊലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ 11നായിരുന്നു സംഭവം. യുവതിയുടെ പരാതിയെ തുടര്‍ന്നാണ നടപടി. ഞായറാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത പ്രതിയെ പേരാവൂര്‍ പൊലീസ് കോവിഡ് പരിശോധനയ്ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ യുവാവ് കണ്ണുവെട്ടിച്ച് മുങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ തായത്തെരുവില്‍ നിന്ന് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Continue Reading

Trending