Connect with us

hospital

കോഴിക്കോട്ട് അപൂർവ ഇനം മലമ്പനി സ്ഥിരീകരിച്ചു; കേരളത്തിൽ‌ ആദ്യം

മറ്റു മലേറിയ പോലെ ശക്തമായ പനി, തലവേദന, വിറയൽ തുടങ്ങിയവയാണു പ്ലാസ്മോഡിയം ഒവൈൽ മലേറിയയുടെയും ലക്ഷണങ്ങൾ.

Published

on

ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ‌ ചികിത്സയിൽ കഴിയുന്ന യുവാവിനു പ്ലാസ്മോഡിയം ഒവൈൽ മലേറിയ സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ ലാബിൽ നടത്തിയ പരിശോധനയിലാണ് അപൂർവ ഇനം മലമ്പനി കണ്ടെത്തിയത്.

സംസ്ഥാനത്ത് ആദ്യമായാണ് ഈ രോഗം റിപ്പോർട്ട് ചെയ്യുന്നതെന്നു ഡോക്ടർമാർ പറഞ്ഞു. ഫാൾസിപാരം, വൈവാക്സ് എന്നീ ഇനങ്ങളിൽ പെട്ട മലേറിയയാണു സാധാരണയായി ഇവിടെ കണ്ടുവരാറുള്ളത്. മറ്റു മലേറിയ പോലെ ശക്തമായ പനി, തലവേദന, വിറയൽ തുടങ്ങിയവയാണു പ്ലാസ്മോഡിയം ഒവൈൽ മലേറിയയുടെയും ലക്ഷണങ്ങൾ.
കുന്നമംഗലം സ്വദേശിയായ യുവാവു ജോലി ആവശ്യത്തിനു നേരത്തേ മുംബൈയിൽ പോയിരുന്നു. ജനറൽ മെഡിസിൻ വിഭാഗത്തിലാണു ചികിത്സയിൽ കഴിയുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ പറഞ്ഞു.

Health

കുടിശിക 500 കോടി; ജീവൻരക്ഷാ മരുന്നുകൾക്കു ക്ഷാമം

കമ്പനികൾക്കു കഴിഞ്ഞ വർഷത്തെ 200 കോടി രൂപയും ഈ വർഷത്തെ 300 കോടി രൂപയിലേറെയുമാണു നൽകാനുള്ളത്.

Published

on

മരുന്നുകമ്പനികൾക്ക് 500 കോടി രൂപയിലേറെ കുടിശിക വരുത്തിയതിനാൽ സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾക്കു ക്ഷാമം. കമ്പനികൾക്കു കഴിഞ്ഞ വർഷത്തെ 200 കോടി രൂപയും ഈ വർഷത്തെ 300 കോടി രൂപയിലേറെയുമാണു നൽകാനുള്ളത്. തുകയ്ക്കുവേണ്ടി ആരോഗ്യവകുപ്പു പലവട്ടം ധനവകുപ്പിനെ സമീപിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കൈമലർത്തി.

കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേനയാണ് ആശുപത്രികൾക്കുള്ള മരുന്നു സംഭരിക്കുന്നത്. 3 ഘട്ടങ്ങളിലായി കമ്പനികൾ നൽകിയ മരുന്നിനു പണം നൽകാനായിട്ടില്ല. അതിനാൽ ഒട്ടേറെ കമ്പനികൾ അവസാനഘട്ട മരുന്നു വിതരണം മരവിപ്പിച്ചു. ധനവകുപ്പ് കനിഞ്ഞില്ലെങ്കിൽ മാർച്ച് വരെ മരുന്നു ക്ഷാമം തുടരും.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മുതൽ മെഡിക്കൽ കോളജ് ആശുപത്രികളിൽ വരെ മരുന്നുക്ഷാമമുണ്ട്.  മെഡിക്കൽ കോളജ് ആശുപത്രികളിലെ അർബുദ ചികിത്സാ വിഭാഗങ്ങളിൽ ആവശ്യമായ മരുന്നുകളുടെ മൂന്നിലൊന്നു മാത്രമേ ലഭ്യമായിട്ടുള്ളൂ. ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള മരുന്നുകളും വേണ്ടത്രയില്ല.

പ്രമേഹ രോഗികൾക്കുള്ള ഇൻസുലിനും മെറ്റ്ഫോർമിനും ഗ്ലിമിപ്രൈഡ് ഉൾപ്പെടെ വിവിധയിനം മരുന്നുകളും പല ആശുപത്രികളിലും ലഭ്യമല്ല.

രക്താതിമർദം കുറയ്ക്കാനുള്ള ആംലോ, കൊളസ്ട്രോളിനുള്ള അറ്റോർവസ്റ്റാറ്റിൻ, രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാനുള്ള ക്ലോപിഡോഗ്രൽ, ഫംഗൽ ഇൻഫെക്‌ഷൻ മാറ്റാനുള്ള ഫ്ലൂക്കോനാസോൾ, ഇൻഫെക്‌ഷൻ ബാധിതർക്കു നൽകുന്ന ആന്റിബയോട്ടിക്കായ അസിത്രോമൈസിൻ, അസിഡിറ്റി കുറയ്ക്കാനുള്ള പാന്റോപ്രസോൾ എന്നിവ ഉൾപ്പെടെ ഒട്ടേറെ മരുന്നുകൾക്കു ക്ഷാമമുണ്ട്.

ആശുപത്രികൾ തമ്മിലുള്ള മരുന്നു കൈമാറ്റം നിലച്ചതും ക്ഷാമത്തിനു വഴിവച്ചു. 2 വർഷം മുൻപുവരെ എല്ലാ മാസവും ജില്ലാതലത്തിൽ സർക്കാർ ഫാർമസിസ്റ്റുകളുടെ അവലോകന യോഗം നടന്നിരുന്നു. അവിടെ ഓരോ ആശുപത്രിയിലെയും മരുന്നു ലഭ്യത പരിശോധിച്ചു കൂടുതൽ സ്റ്റോക്ക് ഉള്ള ആശുപത്രിയിൽ നിന്നു കുറവുള്ള ആശുപത്രിയിലേക്കു നൽകുന്നതായിരുന്നു പതിവ്. ഈ യോഗം നിർത്തലാക്കിയതോടെ ഇത്തരത്തിലുള്ള മരുന്നു കൈമാറ്റത്തിനുള്ള അവസരം ഇല്ലാതായി.

Continue Reading

hospital

വയറ്റില്‍ കത്രിക കുടുങ്ങിയ കേസ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിന കോടതിയിലേക്ക്

പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷമാകും ഹൈക്കോടതിയെ സമീപിക്കുക.

Published

on

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹര്‍ഷിന കോടതിയിലേക്ക്. ഒരു കോടി രൂപ നഷ്ട പരിഹാരം വേണമെന്നാണ് ആവശ്യം. കേസില്‍ പൊലീസ് ഉടനെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.

കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. പിന്നാലെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിനയും സമരസമിതിയും കോടതിയെ സമീപിക്കുന്നത്. 1 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെടും. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷമാകും ഹൈക്കോടതിയെ സമീപിക്കുക.

നേരത്തെ ഹര്‍ഷിനയ്ക്ക് സര്‍ക്കാര്‍ 2 ലക്ഷം രൂപ ധനഹായം അനുവദിച്ചിരുന്നെങ്കിലും സമരം തുടര്‍ന്ന പാശ്ചാത്തലത്തില്‍ ഹര്‍ഷിന നിരാകരിച്ചു. പൂര്‍ണ്ണ നീതി കിട്ടുംവരെ നിയമപോരാട്ടം നടത്താനാണ് സമരസമിതിയുടെ നിലവിലെ തീരുമാനം. കോടതി നടപടികള്‍ക്കുള്ള പണം പിരിച്ചെടുക്കാനാണ് സമരസമിതിയുടെ ആലോചന. 2017 ലാണ് കേസിന് ആസ്പദമായ ശസ്ത്രക്രിയ നടന്നത്.

Continue Reading

Health

തലവേദനക്ക് കുത്തിവെപ്പെടുത്തു; പിന്നാലെ 7 വയസ്സുകാരന്റെ കാല് തളർന്നെന്ന് പരാതി; ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്

കുത്തിവെപ്പിന് തുടർന്ന് കാലിന് ഭാഗികമായി ചലനശേഷി നഷ്ടപ്പെട്ട കുട്ടി ഇപ്പോൾ ചികിത്സയിലാണ്.

Published

on

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാരന്റെ കാല് തളർന്നെന്ന പരാതിയിൽ ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്.

ഡോക്ടറെ ഒന്നാം പ്രതിയും പുരുഷ നഴ്സിനെ രണ്ടാം പ്രതിയുമാക്കിയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്. കുത്തിവെപ്പിന് തുടർന്ന് കാലിന് ഭാഗികമായി ചലനശേഷി നഷ്ടപ്പെട്ട കുട്ടി ഇപ്പോൾ ചികിത്സയിലാണ്.

തൃശൂർ പാലയൂർ സ്വദേശി ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസാലിയെ തലവേദനയെ തുടർന്നാണ് മാതാവ് ഹിബയുമൊത്ത് ചവക്കട് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഡിസംബർ 1ന് അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറെ കാണിച്ചപ്പോൾ രണ്ട് കുത്തിവെപ്പുകൾ എടുക്കാൻ നിർദേശിച്ചു. തുടർന്ന് ഗസാലിയുടെ ഇടതു കൈയിൽ ആദ്യം കുത്തിവെപ്പ് നൽകി.

കൈയിൽ വേദന അനുഭവപ്പെടുന്നതായി കുട്ടി പറഞ്ഞപ്പോൾ പുരുഷ നഴ്സ് സിറിഞ്ച് താഴെ വെച്ച് അവിടെനിന്ന് പോയെന്നും മാതാവ് പിന്നാലെ പോയി പറഞ്ഞിട്ടാണ് നഴ്സ് തിരികെ വന്നതെന്നും പരാതിയിൽ പറയുന്നു.

ശേഷം അരക്കെട്ടിൽ ഇടതുഭാഗത്തായി കുത്തിവെപ്പ് നൽകി. ഇതോടെ ഇടതുകാലിൽ ശക്തമായ വേദനയും തരിപ്പും അനുഭവപ്പെട്ടു. എഴുന്നേറ്റ് നടക്കാൻ ശ്രമിച്ചപ്പോൾ ഇടത് കാലിന് ബലക്കുറവ് തോന്നുകയും ചെയ്തു.

ഈ സമയം കുട്ടിയുടെ മാതാവ് ഹിബ ഡോക്ടറെ ചെന്നുകണ്ട് വിവരം പറഞ്ഞു. മാറിക്കോളുമെന്ന് പറഞ്ഞ് ഡോക്ടർ വീട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്തു. പക്ഷെ കുട്ടിയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതായതോടെ കോട്ടയ്ക്കലിലെ ആശുപത്രിയിലെത്തിച്ചു.

മരുന്ന് മാറിയതിനാലോ ഇൻജക്ഷൻ ഞരമ്പിൽ കൊണ്ടതിനാലോ ആവാം കാലിലെ തളർച്ചയെന്ന് അവിടെയുള്ള ഡോക്ടർ അറിയിച്ചുവെന്ന് കുടുംബം പറയുന്നു.

തുടർന്ന് രക്ഷിതാക്കൾ ചാവക്കാട് പൊലീസിനും ആശുപത്രി സൂപ്രണ്ട്, എം.എൽ.എ, ആരോഗ്യമന്ത്രി, ബാലാവകാശ കമീഷൻ എന്നിവർക്കും പരാതി നൽകുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ജില്ല മെഡിക്കൽ ഓഫിസർക്ക് റിപ്പോർട്ട് നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ പറഞ്ഞു.

Continue Reading

Trending