hospital
ആലപ്പുഴയിലെ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായി
കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ജനിച്ച കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മാതാവ് പരാതി നല്‍കി.
ഗുരുതര വൈകല്യങ്ങളോടെ നവജാത ശിശു ജനിച്ച സംഭവത്തില്‍ ആരോപണം നേരിട്ട ആലപ്പുഴയിലെ ആശുപത്രിക്കെതിരെ വീണ്ടും പരാതി. കടപ്പുറം വനിത-ശിശു ആശുപത്രിക്കെതിരെയാണ് വീണ്ടും പരാതി ഉയര്‍ന്നിരിക്കുന്നത്.
ഇതേ ആശുപത്രിയില്‍ ജനിച്ച ആലപ്പുഴ തെക്കനാര്യാട് അവലുകൂന്ന് പുത്തന്‍പുരയ്ക്കല്‍ ആഗേഷ്-രമ്യ ദമ്പതികളുടെ രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്നാണ് പരാതി.
കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ജനിച്ച കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മാതാവ് പരാതി നല്‍കി. നിലവില്‍ ആരോപണം നേരിടുന്ന വനിത ഡോക്ടറാണ് അന്ന് ചികിത്സ നടത്തിയതെന്നും പരാതിയില്‍ പറയുന്നു.
പ്രസവത്തിനായി സെപ്റ്റംബര്‍ 29നാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. കുഞ്ഞിനെ വാക്വം ഉപയോഗിച്ച് പുറത്തെടുത്തതിലുണ്ടായ പിഴവാണ് വൈകല്യത്തിനു കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം
രണ്ടുമാസം കഴിഞ്ഞ് ഫിസിയോതെറപ്പിയിലൂടെ ശരിയാകുമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോഴും ചലനശേഷി തിരിച്ചുകിട്ടിയിട്ടില്ല. സംഭവത്തില്‍ ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.
hospital
വൈദ്യുതിയില്ല; കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രസവം ഉള്‍പ്പെടെ മുടങ്ങി
വൈദ്യുതി പ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ ഈ മരുന്ന് കൊടുക്കണമായിരുന്നോ എന്നാണ് കൂട്ടിരിപ്പുക്കാരുടെ ചോദ്യം
വൈദ്യുതി ഇല്ലാത്തതിനെ തുടര്‍ന്ന് കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം മുടങ്ങി. ഗര്‍ഭിണികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യുതിയില്ലന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ബാബുലാല്‍ പറഞ്ഞു. ജനറേറ്റര്‍ കേടാണെന്നും ഡീസലുമില്ലെന്നും ബാബുലാല്‍ വ്യക്തമാക്കി. വൈദ്യുതി എപ്പോള്‍ വരുമെന്ന് അറിയില്ല അതുകൊണ്ട് മുന്‍കരുതല്‍ എന്ന നിലയ്ക്ക് രണ്ടു ഗര്‍ഭിണികളെയാണ് ജില്ല ആശുപത്രിയിലേക്ക് മാറ്റിയത് എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ തൊട്ട് കറണ്ട് ഇല്ലെന്ന് അവിടെയുണ്ടായിരുന്നവര്‍ പറയുന്നു. നാല് മണിക്കും ആറുമണിക്കും വേദന വരാനുള്ള മരുന്ന് കൊടുത്തിരുന്നു. വൈദ്യുതി പ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ ഈ മരുന്ന് കൊടുക്കണമായിരുന്നോ എന്നാണ് കൂട്ടിരിപ്പുക്കാരുടെ ചോദ്യം.
ഡീസലില്ല, വാങ്ങാന്‍ ബ്ലോക്കില്‍ നിന്ന് ഫണ്ട് അനുവദിച്ചു തന്നിട്ടില്ലെന്നാണ് സൂപ്രണ്ടിനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി.
Health
മഞ്ചേരിയില്‍ എംപോക്‌സ് രോഗലക്ഷണമുള്ളയാള്‍ ചികിത്സയില്‍
വിദേശത്തുനിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനെയാണു നിരീക്ഷണത്തിലാക്കിയത്.
മഞ്ചേരിയിൽ മങ്കി പോക്‌സ് രോഗ ലക്ഷണങ്ങളോടെ ഒരാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാമ്പിള്‍
കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു.
വിദേശത്തുനിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനെയാണു നിരീക്ഷണത്തിലാക്കിയത്. പനിയും തൊലിപ്പുറത്തു ചിക്കൻപോക്സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്നു വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു.
റിസൾട്ട് ഉച്ചയോടെ പ്രതീക്ഷിക്കുന്നു. സ്ഥിരീകരിച്ചിട്ടില്ല
crime
ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ച് നഴ്‌സ്
ബിഹാറിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ച് നഴ്‌സ്. ബിഹാറിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഡോക്ടര്‍ സഞ്ജയ് കുമാറിനെയും സഹായികളായ സുനില്‍ ഗുപ്ത, ആവദേഷ് കുമാര്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഡോക്ടറും സഹായികളും മദ്യലഹരിയില്‍ നഴ്‌സിനോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതോടെ സര്‍ജിക്കല്‍ ബ്ലെയ്ഡ്‌കൊണ്ട് ഡോക്ടറുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. ശേഷം യുവതി സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു.
ഇതിനിടെ പൊലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്കും യുവതി വിളിച്ച് വിവരമറിയിച്ചിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിടികൂടി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
india8 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoഇടത് സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി യു.ഡി.എഫ്
-
GULF9 hours agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്

