തിരുവനന്തപുരം: വി.എം സുധീരനും പി.ജെ കുര്യനും തനിക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് ഉമ്മന്‍ ചാണ്ടി. വൈകാരികമായി പ്രതികരിച്ച് പാര്‍ട്ടിക്ക് ദോഷം വരുത്താനില്ല. സുധീരനും കുര്യനും തനിക്ക് പ്രിയപ്പെട്ട നേതാക്കളാണ്. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതിലുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒരിക്കലും ഒളിച്ചോടിയിട്ടില്ല. ആന്ധ്രാപ്രദേശിലെ പി.സി.സി ജനറല്‍ സെക്രട്ടറിയുമായി നേരത്തെ നിശ്ചയിച്ച ചര്‍ച്ച ഉണ്ടായിരുന്നതിനാലാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ താന്‍ പോയത്.

തന്റെ അസാന്നിധ്യത്തില്‍ പ്രതിപക്ഷനേതാവും കെ.പി.സി.സി അധ്യക്ഷനും കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കുറേ കാര്യങ്ങള്‍ അറിയാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.