കോട്ടയം: വിവാഹം ഉറപ്പിച്ച ശേഷം പ്രതിശ്രുത വധു മറിയാമ്മയില്‍ നിന്ന് പ്രണയ ലേഖനം കിട്ടിയിരുന്നതായി ഉമ്മന്‍ചാണ്ടി. എന്നാല്‍ അതിന് ഒരു വരിയില്‍ മറുപടി നല്‍കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യ പ്രണയ ലേഖനം അയച്ചത് ഉമ്മന്‍ചാണ്ടിയാണ്. തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. പ്രാര്‍ത്ഥിക്കുമല്ലോ എന്നായിരുന്നു ഭര്‍ത്താവില്‍ നിന്ന് കിട്ടിയ ആദ്യത്തെ കത്തെന്നും മറിയാമ്മ ഓര്‍മ്മിച്ചു.

വിവാഹ വേള

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ രണ്ടാം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയില്‍ ആയിരുന്നു ഈ കത്ത്. പിസി ചെറിയാന്‍ ആയിരുന്നു അന്ന് എതിര്‍ സ്ഥാനാര്‍ത്ഥി. ആ ജയത്തോടെ വരന്‍ മന്ത്രിയായി എന്നും പിന്നീട് കല്യാണം നീണ്ടു പോയെന്നും മറിയാമ്മ പറഞ്ഞു.

1977 മെയ് 29നായിരുന്നു ഉമ്മന്‍ചാണ്ടി-മറിയാമ്മ വിവാഹം.