Connect with us

kerala

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്ക് പോസ്റ്റല്‍ വോട്ട്

കോവിഡ് രോഗികള്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതാണ് ഓര്‍ഡിനന്‍സ്

Published

on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. കോവിഡ് രോഗികള്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതാണ് ഓര്‍ഡിനന്‍സ്.

പഞ്ചായത്ത്‌രാജ്, മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. കോവിഡ് രോഗികള്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതാണ് ഓര്‍ഡിനന്‍സ്. കൂടാതെ വോട്ടെടുപ്പിന് തലേ ദിവസം രോഗം സ്ഥിരീകരിച്ചാല്‍ എന്ത് ചെയ്യുമെന്ന കാര്യവും ചര്‍ച്ചയായി.

എന്നാല്‍ ഇക്കാര്യത്തില്‍ കമ്മിഷന് ഉചിതമായ തീരുമാനമെടുക്കാമെന്ന തീരുമാനത്തിലാണ് മന്ത്രിസഭായോഗം പിരിഞ്ഞത്. ഇതോടൊപ്പം വോട്ടെടുപ്പിന്റെ സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് 6 വരെയാക്കി ദീര്‍ഘിപ്പിച്ചു. ഈ ഭേദഗതികളടക്കം ഓര്‍ഡിനന്‍സിന്റെ ഭാഗമായി വരും.

 

india

സൗത്ത് കൊറിയയെ തകര്‍ത്ത് ക്വാര്‍ട്ടറില്‍ കടന്ന് കാനറിപ്പട

പോര്‍ച്ചുഗലിനെ വീഴ്ത്തിയതിന്റെ ആവേശവുമായി എത്തിയ കൊറിയക്കാരെ നിലംതൊടാന്‍ അനുവദിക്കാതെ പറപ്പിച്ച കാനറികള്‍ ഒന്നിനെതിരെ നാല് ഗോളുകളുടെ മിന്നും വിജയം കാഴച്ചവെച്ചു.

Published

on

പോര്‍ച്ചുഗലിനെ വീഴ്ത്തിയതിന്റെ ആവേശവുമായി എത്തിയ കൊറിയക്കാരെ നിലംതൊടാന്‍ അനുവദിക്കാതെ പറപ്പിച്ച കാനറികള്‍ ഒന്നിനെതിരെ നാല് ഗോളുകളുടെ മിന്നും വിജയം കാഴച്ചവെച്ചു.

ആദ്യ പകുതിയിലാണ് ബ്രസീലിന്‍്റെ നാല് ഗോളുകളും പിറന്നത്. ഏഴാം മിനിറ്റില്‍ വിനിഷ്യസ് ജൂനിയര്‍ ആയിരുന്നു ഗോള്‍വേട്ടയ്ക്ക് തുടക്കം കുറിച്ചത്. റാഫിഞ്ഞയുടെ ക്രോസ് പിടിച്ചെടുത്ത് വിനി തൊടുത്ത ഷോട്ട് പോസ്റ്റിന്‍്റെ ഇടത് മൂലയില്‍ പതിച്ചു.അധികം വൈകാതെ 13ആം മിനിറ്റില്‍ തന്നെ ബ്രസീലിന് അനുകൂലമായി മത്സരത്തില്‍ പെനല്‍റ്റി. റിച്ചാര്‍ലിസണിനെ ബോക്സില്‍ വീഴ്ത്തിയതിന് ആയിരുന്നു റഫറി പെനല്‍റ്റി വിധിച്ചത്. കിക്കെടുത്ത നെയ്മറിന് പിഴച്ചില്ല. സ്കോര്‍ 2-0. പിന്നീട് 29ആം മിനിറ്റില്‍ റിച്ചാര്‍ലിസണും, 36ആം മിനിറ്റില്‍ പക്ക്വേറ്റയും കൂടി സ്കോര്‍ ചെയ്തതോടെ ആദ്യ പകുതിയില്‍ തന്നെ ബ്രസീലിന്‍്റെ പട്ടിക പൂര്‍ത്തിയായി. തിയാഗോ സില്‍വ റിച്ചയുടെ ഗോളിന് വഴിയൊരുക്കിയപ്പോള്‍, പക്ക്വേറ്റയുടെ ഗോളിന് വിനിഷ്യസ് ആണ് പങ്കാളിയായത്. അതോടെ 4-0 എന്ന നിലയില്‍ ആദ്യ പകുതിക്ക് വിരാമമായി.

എന്നാല്‍ രണ്ടാം പകുതിയില്‍ ബ്രസീലിനെ ഗോളടിക്കാന്‍ അനുവദിക്കാതെ കൊറിയ പിടിച്ചുകെട്ടുകയായിരുന്നു.ഇതിനിടയില്‍ 76ആം മിനിറ്റില്‍ പയിക് സ്യുങ് കൊറിയയ്ക്കായി ആശ്വാസഗോള്‍ സ്വന്തമാക്കി. ബോക്സിന് വെളിയില്‍ നിന്നും ഒരു ഹാഫ് വോളിയിലൂടെയാണ് താരം വലകുലുക്കിയത്. തുടര്‍ന്നുള്ള സമയവും ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും ഗോളുകള്‍ ഒന്നും തന്നെ പിറന്നില്ല. ഒടുവില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് കാനറിപ്പട വിജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.

മറ്റൊരു ഏഷ്യന്‍ ശക്തികളായ ജപ്പാനെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ച ക്രൊയേഷ്യയാണ് ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളി. ഡിസംബര്‍ 9ന് രാത്രി 8.30നാണ് ബ്രസീല്‍ ക്രൊയേഷ്യ മത്സരം. എഡ്യുക്കേഷന്‍ സിറ്റയില്‍ വെച്ചാണ് ക്രൊയേഷ്യ ബ്രസീല്‍ പോരാട്ടം.

Continue Reading

kerala

നാലുവരി ദേശീയപാതകളില്‍ ഡ്രൈവര്‍മാര്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം; കേരളാ പൊലീസിന്റെ മുന്നറിയിപ്പ്

കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്

Published

on

നാലുവരി ആറുവരി ദേശീയപാതകളില്‍ ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങള്‍ പൊതുജനങ്ങളോട് വിശദീകരിച്ച് കേരളാ പൊലീസ്. കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നാലുവരി,ആറുവരി ദേശീയപാതകളില്‍ ഡ്രൈവര്‍മാര്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. ചരക്ക് വാഹനങ്ങള്‍, സര്‍വീസ് ബസുകള്‍, ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങള്‍ തുടങ്ങിയ വേഗപരിധി കുറഞ്ഞ വാഹനങ്ങള്‍ ഇടത് ട്രാക്കിലൂടെ മാത്രമേ സഞ്ചരിക്കാവൂ. മുന്നിലുള്ള വാഹനത്തെ മറികടക്കുമ്പോള്‍ മാത്രമേ വലത് ട്രാക്കിലേക്ക് കയറാന്‍ പാടുള്ളൂ. തുടര്‍ന്ന് ഇടത് ട്രാക്കില്‍ തന്നെ യാത്ര തുടരണം. വേഗ പരിധി കൂടിയ കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയവയ്ക്ക് യാത്ര ചെയ്യാനുള്ളതാണ് വലത് ട്രാക്ക്. വേഗത കുറച്ചാണ് പോകുന്നതെങ്കില്‍ ഈ വാഹനങ്ങളും ഇടത് ട്രാക്കിലൂടെ സഞ്ചരിക്കണം

Continue Reading

kerala

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; കളക്ഷന്‍ ഏജന്റിന്റെ 30.70 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

2021 ജൂലൈ 14 ലാണ് കരുവന്നൂര്‍ എന്ന  ഗ്രാമത്തില്‍ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാര്‍ത്ത പുറത്തുവന്നത്.

Published

on

കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിയില്‍ കളക്ഷന്‍ ഏജന്റ് എ.കെ ബിജോയിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി.
30.70 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്.ബാങ്ക് ഭരണ സമിതി പോലും അറിയാതെ ബിജോയ് 26.60 കോടി വായ്പ നല്‍കിയെന്ന് ഇ ഡി കണ്ടെത്തിയിരുന്നു.2010 മുതലാണ്കരുവന്നൂര്‍ സഹകരണ ബാങ്കില്‍തട്ടിപ്പ് നടന്നത്.

2021 ജൂലൈ 14 ലാണ് കരുവന്നൂര്‍ എന്ന  ഗ്രാമത്തില്‍ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാര്‍ത്ത പുറത്തുവന്നത്.നീണ്ട പ്രവാസ ജീവിതത്തില്‍ നിന്ന് മിച്ചം പിടിച്ച പണം, സര്‍വീസില്‍ നിന്ന് വിരമിച്ചവരുടെ പെന്‍ഷന്‍ തുക, മകളുടെ കല്യാണം, വിദ്യാഭ്യാസം അങ്ങനെ പല ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിരവധി പേര്‍ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്.

ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേര്‍ന്ന് പണം ചോര്‍ത്തിയെന്നായിരുന്നു ആരോപണം.ഉന്നത തല സമിതി നടത്തിയ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകളാണ് ബാങ്കില്‍ കണ്ടെത്തിയത്. ബാങ്കിലെ വായ്പാ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവര്‍ത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

Continue Reading

Trending