Connect with us

kerala

സ്വപ്‌നക്കൊപ്പം മകന്റെ ഫോട്ടോ പുറത്ത് വിട്ടത് ബിനീഷെന്ന് ഇപി ജയരാജന്‍; പരാതിയുമായി പാര്‍ട്ടിയിലേക്ക്; സിപിഎമ്മില്‍ കലഹം

ബിനീഷ് കോടിയേരിക്ക് പിന്നാലെ സ്വര്‍ണക്കടത്ത് കേസില്‍ മകന്‍ ജയ്‌സന്റെ പേര് പുറത്ത് വന്നതില്‍ ഗൂഢാലോചനയുണ്ടെന്നാണ് മന്ത്രി ഇപി ജയരാജന്‍ ഉന്നയിക്കുന്ന പരാതി. സ്വപ്‌നക്കൊപ്പം ജയ്‌സന്‍ നില്‍ക്കുന്ന ഫോട്ടോ പുറത്ത് വിട്ടത് ബിനീഷ് കോടിയേരിയാണെന്നാണ് ഇപിയും കുടുംബവും സംശയിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്വര്‍ണക്കടത്ത് കേസ് ചര്‍ച്ചയാകുമ്പോള്‍ പരാതി ഇപി ജയരാജന്‍ ഉന്നയിക്കുമെന്നാണ് വിവരം

Published

on

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെ തുടര്‍ന്ന് സിപിഎമ്മിലും കലഹം. മന്ത്രി ഇപി ജയരാജനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിലുള്ള തര്‍ക്കത്തിനാണ് വിവാദങ്ങള്‍ തിരികൊളുത്തിയിരിക്കുന്നത്. സ്വപ്‌ന സുരേഷുമൊത്തുള്ള തന്റെ മകന്റെ ഫോട്ടോ പുറത്തുവിട്ടത് ബിനീഷ് കോടിയേരിയാണെന്നാണ് ജയരാജന്റെ വാദം. ഇതില്‍ പാര്‍ട്ടിക്ക് പരാതി കൊടുക്കാനൊരുങ്ങുകയാണ് ജയരാജന്‍ എന്നാണ് സൂചന.

ബിനീഷ് കോടിയേരിക്ക് പിന്നാലെ സ്വര്‍ണക്കടത്ത് കേസില്‍ മകന്‍ ജയ്‌സന്റെ പേര് പുറത്ത് വന്നതില്‍ ഗൂഢാലോചനയുണ്ടെന്നാണ് മന്ത്രി ഇപി ജയരാജന്‍ ഉന്നയിക്കുന്ന പരാതി. സ്വപ്‌നക്കൊപ്പം ജയ്‌സന്‍ നില്‍ക്കുന്ന ഫോട്ടോ പുറത്ത് വിട്ടത് ബിനീഷ് കോടിയേരിയാണെന്നാണ് ഇപിയും കുടുംബവും സംശയിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്വര്‍ണക്കടത്ത് കേസ് ചര്‍ച്ചയാകുമ്പോള്‍ പരാതി ഇപി ജയരാജന്‍ ഉന്നയിക്കുമെന്നാണ് വിവരം

2018 ലാണ് സ്വപ്‌ന സുരേഷിന് മന്ത്രി ഇപി ജയരാജന്റെ മകന്‍ പാര്‍ട്ടി നടത്തിയത്. പാസ്‌പോര്‍ട്ട് സംബന്ധമായ പ്രശ്‌നം പരിഹരിച്ച് നല്‍കിയതിന്റെ പ്രത്യുപകാരമായിരുന്നു പാര്‍ട്ടി. ബിനീഷ് കോടിയേരി മുഖേനയാണ് ജയ്‌സന്‍ സ്വപ്‌നയെ പരിചയപ്പെട്ടത്. പാര്‍ട്ടി നടത്തണമെന്നാവശ്യപ്പെട്ടതും വേണ്ട ക്രമീകരണങ്ങളെല്ലാം ചെയ്തതും ബിനീഷ് തന്നെ. സ്വപ്‌നയും ബിനീഷും ജയ്‌സനുമടക്കം 7 പേര്‍ മാത്രം പങ്കെടുത്ത പാര്‍ട്ടിക്കിടെ എടുത്ത മൊബൈല്‍ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഫോട്ടോയായി പുറത്ത് വന്നത്. ഇതിലാണ് ഇപിയും കുടുംബവും ദുരൂഹത കാണുന്നത്

ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജയ്‌സന്റെ ഫോട്ടോ പുറത്ത് വരുന്നത്. 2018ന് ശേഷം സ്വപ്‌നയുമായി ജയ്‌സന് യാതൊരു ബന്ധവുമില്ലെന്നാണ് ഇപി ജയരാജന്റെ വാദം. എന്നിട്ടും ഈ ചിത്രം പുറത്ത് വിട്ട് തന്നെയും കുടുംബത്തെയും ബിനീഷ് ആക്ഷേപിച്ചെന്നാണ് ഇപിയുടെ പരാതി. ഇതില്‍ ഗൂഡാലോചനയുണ്ടെന്ന് പറഞ്ഞായിരിക്കും ഇപി പാര്‍ട്ടിക്ക് പരാതി കൊടുക്കുക.

അതേസമയം, ഈ പ്രശ്‌നം പോളിറ്റ് ബ്യൂറോക്ക് മുന്നില്‍ വരെ പ്രശ്‌നം എത്തുമെന്നാണ് വിവരം. ഓണ്‍ലൈന്‍ യോഗമൊഴിവാക്കി എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ച് പാര്‍ട്ടി സംസ്ഥാന സമിതി ചേരാനിരിക്കെയാണ് പാര്‍ട്ടിയുടെ ഉന്നത തലത്തില്‍ വലിയൊരു തര്‍ക്കം ഉടലെടുക്കുന്നത്. മറ്റ് അംഗങ്ങളുടെ നിലപാട് ആയിരിക്കും ഏറെ നിര്‍ണായകം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോട്ടക്കലില്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു

പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്.

Published

on

കോട്ടക്കലില്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം പുത്തൂര്‍ പെട്രോള്‍ പമ്പില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്.

കുട്ടികളടക്കമുള്ള യാത്രക്കാരെ വേഗത്തില്‍ കാറില്‍ നിന്ന് ഇറക്കി രക്ഷപ്രവര്‍ത്തനം നടത്തുകയായിരുന്നു. ബിഹാര്‍ സ്വദേശി അനില്‍, നിയാസ്, രത്നാകരന്‍ എന്നിവര്‍ സുരക്ഷ സംവിധാനം ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു.

 

Continue Reading

kerala

രാജസ്ഥാനില്‍ മലയാളി വിദ്യാര്‍ഥി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍

രാജസ്ഥാന്‍ ശ്രീ ഗംഗാനഗര്‍ സര്‍ക്കാര്‍ വെറ്റിനറി കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു പൂജ.

Published

on

രാജസ്ഥാനില്‍ മലയാളി വിദ്യാര്‍ഥി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി പൂജ (23) ആണ് മരിച്ചത്. രാജസ്ഥാന്‍ ശ്രീ ഗംഗാനഗര്‍ സര്‍ക്കാര്‍ വെറ്റിനറി കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു പൂജ. നവംബര്‍ 28ന് രാത്രിയാണ് കോളജ് ഹോസ്റ്റലില്‍ വച്ച് വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. നാട്ടിലെത്തിച്ച മൃതദേഹം തിങ്കളാഴ്ച പയ്യാമ്പലത്ത് സംസ്‌കരിച്ചു.

പിതാവ്: വസന്തന്‍ (ഓട്ടോ ഡ്രൈവര്‍, കൊല്ലന്‍ചിറ). മാതാവ്: സിന്ധു (എ.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അഞ്ചരക്കണ്ടി). വസന്തന്‍-സിന്ധു ദമ്പതികളുടെ ഏക മകളാണ് പൂജ.

 

Continue Reading

kerala

പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം; എസ്.ഐ.ആറും പി.എം.ശ്രീയും ചര്‍ച്ച ചെയ്യണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

വർഗീയത തഴച്ചു വളരുന്നു, നമ്മുടെ നാട്ടിലെ ഏറ്റവും വലിയ സമ്പത്തായ വിദ്യാഭ്യാസം അനുദിനം വർഗീയ വൽക്കരിച്ചു കൊണ്ടിരിക്കുകയാണ്. ഇലക്ഷൻ കമ്മീഷന്റെ വിശ്വാസത ചർച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഗവർണർമാർ ബിജെപിയുടെ ആശയങ്ങൾ നടപ്പിലാക്കാൻ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിൽ പിടിമുറുക്കി കൊണ്ടിരിക്കുകയാണ്.

Published

on

എസ്.ഐ.ആർ, പി.എം ശ്രീ, ലേബർ റൂൾ എന്നീ ഗൗരവപരമായ പ്രശ്‌നങ്ങൾ ഈ ശീതകാല സമ്മേളനത്തിൽ ചർച്ചയ്ക്ക് വിധേയമാക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും പാർലമെന്ററി പാർട്ടി ലീഡറുമായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യയിൽ സമീപ കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ന്യൂനപക്ഷ, പിന്നോക്ക ജനവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ ഓരോ ദിവസവും വർദ്ധിച്ചു വരികയാണ്. അവരുടെ വിശ്വാസപരമായ സ്വാതന്ത്രത്തെയും നിലനിൽപ്പിനെ തന്നെയും അപകടപ്പെടുത്തുന്ന വിധത്തിലുള്ള സംഭവവികാസങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. വർഗീയത തഴച്ചു വളരുന്നു, നമ്മുടെ നാട്ടിലെ ഏറ്റവും വലിയ സമ്പത്തായ വിദ്യാഭ്യാസം അനുദിനം വർഗീയ വൽക്കരിച്ചു കൊണ്ടിരിക്കുകയാണ്. ഇലക്ഷൻ കമ്മീഷന്റെ വിശ്വാസത ചർച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഗവർണർമാർ ബിജെപിയുടെ ആശയങ്ങൾ നടപ്പിലാക്കാൻ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിൽ പിടിമുറുക്കി കൊണ്ടിരിക്കുകയാണ്.

കേന്ദ്ര ഏജൻസികളെ തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് ആയുധമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. വളരെ അപകടകരമായ ഒരു സ്ഥിതിവിശേഷമാണിത്. അതുപോലെ തന്നെ യൂണിഫോം സിവിൽ കോഡ് ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ ഇപ്പോൾ നടപ്പിലാക്കി വരുന്നുണ്ട്. പല സ്ഥലങ്ങളിലും നിയമം പാസാക്കി കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭരണഘടനക്ക് ഉപരിയായുള്ള അധികാരങ്ങൾ പ്രയോഗിക്കുന്ന ഭരണകൂടങ്ങൾ ആയി ഇത്തരം സംസ്ഥാനങ്ങൾ മാറിക്കഴിഞ്ഞിട്ടുണ്ട്. പാർലമെന്റ് നടപടിക്രമങ്ങളിൽ പോലും നാടകീയതയാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഗൗരവപരമായി സഭയെ കാണുന്നതിനു പകരം ചരിത്രത്തിൽ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലത്ത വിധത്തിൽ ശീതകാല സെഷന്റെ ദിവസങ്ങൾ കുറച്ചിരിക്കുകയാണ്. ഈ ഗവൺമെന്റിന് യാഥാർഥ്യബോധം ഇല്ലെന്ന് മാത്രമല്ല അവർ ചെയ്തുകൊണ്ടിരിക്കുന്ന ദുഷ്‌ചെയ്തികൾ തുടരാനും കൂടുതൽ അപകടങ്ങളിലേക്കും തങ്ങളുടെ താൽപര്യങ്ങളിലേക്കും രാജ്യത്തെ മാറ്റിയെടുക്കാനുമുള്ള രാഷ്ട്രീയ ദുഷ്ടബുദ്ധിയാണ് ഗവൺമെന്റ് കാണിച്ചുകൊണ്ടിരിക്കുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.

Continue Reading

Trending