തിരുവനന്തപുരം: ജലീലിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം. പ്രതിഷേധത്തിലെത്തിയ വനിതാ പ്രവര്‍ത്തക വസതിയുടെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. സ്ഥലത്ത് വനിതാ പോലീസ് ഇല്ലാതിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ അപ്രതീക്ഷിത നീക്കമുണ്ടായത്‌.

മന്ത്രിമാരായ കെ.ടി.ജലീലിന്‍റേയും ഇ.പി.ജയരാജന്‍റേയും രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷപ്രതിഷേധം അഞ്ചാംദിവസവും സംഘര്‍ഷത്തിലും ലാത്തിചാര്‍ജിലുമെത്തി. കൊച്ചി കമ്മിഷണര്‍ ഓഫിസിലേയ്ക്ക് കെഎസ്‌ യു നടത്തിയ  മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.