ബെര്‍ലിന്‍: ഫ്രാന്‍സിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ തീവ്രവാദി ആക്രമണം പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി ജര്‍മന്‍ ഫുട്‌ബോള്‍ താരം മെസൂദ് ഓസില്‍. തീവ്രവാദത്തിന് ഇസ്‌ലാമില്‍ സ്ഥാനമില്ലെന്ന് ഓസില്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് താരം പ്രതികരിച്ചത്. ഖുര്‍ആന്‍ വാചകം ഉദ്ധരിച്ചാണ് ഓസിലിന്റെ പ്രതികരണം.

”നിഷ്‌കളങ്കനായ ഒരാളെ വധിച്ചാല്‍ അവന്‍ മനുഷ്യകുലത്തെ ഒന്നടങ്കം കൊന്നതുപോലെയാണ്; ഒരാളുടെ ജീവന്‍ രക്ഷിച്ചാലോ, അവന്‍ മാനവരാശിയുടെ മുഴുവന്‍ ജീവന് രക്ഷിച്ചപോലെയാണ്” എന്ന ഖുര്‍ആന്‍ വചനമാണ് ഓസില്‍ പോസ്റ്റ് ചെയ്തത്. മക്കയില്‍ നിന്നുള്ള തന്റെ ചിത്രത്തിനൊപ്പമാണ് ഓസില്‍ ഖുര്‍ആന്‍ വാചകം ഉദ്ധരിച്ചത്.