പത്തനംതിട്ട: പത്തനംതിട്ടയില്‍ പൂര്‍ണ്ണഗര്‍ഭിണിയായ പശുവിനെ മരത്തില്‍ കെട്ടിയിട്ട് കുരുക്കിട്ട് കൊന്നതായി പരാതി. ഇടമുറി കിഴക്കേചെരുവില്‍ സുന്ദരേശന്റെ എട്ടുമാസം ഗര്‍ഭിണിയായ പശുവിനെയാണ് കുരുക്കിട്ട് കൊന്ന നിലയില്‍ കണ്ടെത്തിയത്.

പശുവിനെ ഉടമസ്ഥന്‍ വീട്ടിനടുത്തുള്ള റബ്ബര്‍ മരത്തില്‍ കെട്ടിയിട്ടിരുന്നു. പിറ്റേന്ന് രാവിലെ കഴുത്തില്‍ കുരുക്കിട്ട് ചത്ത നിലയില്‍ പശുവിനെ കണ്ടെത്തുകയായിരുന്നു.

കയറുപയോഗിച്ച് പശുവിന്റെ കഴുത്തില്‍ കുരുക്കിട്ട് കൊന്നനിലയിലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.