Connect with us

More

കോട്ടത്തെ കൂട്ടുകെട്ട്; പുതിയ കൂട്ടുകെട്ട് നിര്‍ഭാഗ്യകരമാണെന്ന് പി.ജെ ജോസഫ്

Published

on

കോട്ടയം: കോട്ടയത്തെ പുതിയ കൂട്ടുകെട്ട് നിര്‍ഭാഗ്യകരമെന്ന്പി.ജെ ജോസഫ്. പ്രാദേശിക തലത്തില്‍ യു.ഡി.എഫുമായി യോജിച്ച് പോകാനായിരുന്നു തീരുമാനം. ചരല്‍കുന്നിലെ ക്യാംപില്‍ തീരുമാനിച്ചതും ഇതാണ്. എന്നാല്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിനെക്കുറിച്ച് പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരളകോണ്‍ഗ്രസ്- സി.പിഎം പിന്തുണയോടെ പ്രസിഡന്റായ സംഭവത്തില്‍ പരസ്യപ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു പി.ജെ ജോസഫ്. സംഭവത്തെക്കുറിച്ച് മാണിയുമായി ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ പുതിയ കൂട്ടുകെട്ടിനെച്ചൊല്ലി കേരള കോണ്‍ഗ്രസ്സില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പി.ജെ ജോസഫ് പരസ്യപ്രതികരണവുമായി രംഗത്തെത്തുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ എം.എല്‍.എയായ മോന്‍സ് ജോസഫും ഇന്നലെ മാണിയുടെ നിലപാടിനെ വിമര്‍ശിച്ചിരുന്നു. കൂടാതെ ഇ.ജെ അഗസ്തിയും മാണിക്കെതിരെ വിമര്‍ശനവുമായെത്തി. കേരളകോണ്‍ഗ്രസ്സിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി എഴുതി ഒപ്പിട്ടു തയ്യാറാക്കിയ ധാരണയുണ്ടായിരുന്നുവെന്നും പാര്‍ട്ടിയുമായി ആലോചിക്കാതെ അവസാന നിമിഷമാണ് തീരുമാനം മാറ്റിയതെന്നും അഗസ്തി പറഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള വിപ്പ് തയ്യാറായിരുന്നുവെന്നും അവസാന നിമിഷമാണ് ഈ ധാരണ വേണ്ടെന്ന് പറയുന്നത്, ഇതിന്റെ കാരണമെന്തെന്ന് അറിയില്ലെന്നും ഇ.ജെ അഗസ്തി പറഞ്ഞു.

india

ആസ്ട്രലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി; ഗ്രാന്റ്സ്ലാം പോരാട്ടം അവസാനിപ്പിച്ച് സാനിയ

ബ്രസീലില്‍ നിന്നുള്ള ലൂസിയ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് ടീമിനോട് 7-6, 6-2 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്

Published

on

ആസ്ട്രലിന്‍ ഓപ്പണ്‍ ടെന്നിസ് മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി. കലാശപ്പൊരാട്ടത്തില്‍ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യമാണ് പുറത്തായത്. ബ്രസീലില്‍ നിന്നുള്ള ലൂസിയ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് ടീമിനോട് 7-6, 6-2 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്. സാനിയയുടെ കരിയറിലെ അവസാന ഗ്രാന്റ്സ്ലാം മത്സരമായിരുന്നു ഇത്. മൂന്ന് വീതം ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്, ഗ്രാന്റ്സ്ലാം കിരീടങ്ങളാണ് ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ വനിതാ താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഇത് തന്റെ അവസാന ഗ്രാന്റ്സ്ലാം ആയിരിക്കുമെന്ന് സാനിയ നേരത്തെ അറിയിച്ചിരുന്നു.

Continue Reading

Food

കടുത്ത ഭക്ഷ്യക്ഷാമത്തിനിടെ പാക്കിസ്താന്‍ രൂപ വിലകുത്തനെയിടിഞ്ഞു

പലയിടത്തും ഭക്ഷണത്തിനായിആളുകള്‍ ക്യൂവിലാണ്. ശ്രീലങ്കയിലെയും പാക്കിസ്താനിലെയും പോലെ ഇന്ത്യന്‍ രൂപയുടെ മൂല്യവും കുത്തനെ ഇടിയുന്നത് ആശങ്കയുയര്‍ത്തുന്നുണ്ടെന്ന ്‌സാമ്പത്തികവിദഗ്ധര്‍ പറഞ്ഞു.

Published

on

കടുത്ത ഭക്ഷ്യക്ഷാമത്തിനിടെ പാക്കിസ്താനില്‍ രൂപയുടെ വില കുത്തനെ കൂപ്പുകുത്തി. ഇന്നലെ മാത്രം 24 രൂപയാണ് ഇടിഞ്ഞത്. ഇതോടെ ഭക്ഷ്യക്ഷാമം രൂക്ഷമായി. ആട്ടയുടെ വില 300 രൂപവരെയായി. ആട്ടയാണ് പ്രധാന ഭക്ഷണഇനം. കഴിഞ്ഞ ഏതാനും മാസമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരാറിലാണ്.ഇമ്രാന്‍ ഖാനെ ഒഴിവാക്കി പുതിയ സര്‍ക്കാര്‍ വന്നെങ്കിലും സംവിധാനങ്ങളില്‍കാര്യമായമാറ്റമൊന്നു വന്നിട്ടില്ല. ഐ.എം.എഫ് ധനസഹായം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് വൈകുകയാണ്.പലയിടത്തും ഭക്ഷണത്തിനായിആളുകള്‍ ക്യൂവിലാണ്. ശ്രീലങ്കയിലെയും പാക്കിസ്താനിലെയും പോലെ ഇന്ത്യന്‍ രൂപയുടെ മൂല്യവും കുത്തനെ ഇടിയുന്നത് ആശങ്കയുയര്‍ത്തുന്നുണ്ടെന്ന ്‌സാമ്പത്തികവിദഗ്ധര്‍ പറഞ്ഞു.

Continue Reading

Career

ബാബര്‍ അസം കഴിഞ്ഞ വര്‍ഷത്തെ മികച്ച ഐസിസി പുരുഷ ക്രിക്കറ്റര്‍

തിന് മുന്‍പ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി 2017ലും, 2018ലും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

Published

on

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഐസിസി പുരുഷ ക്രിക്കറ്റര്‍ എന്ന ബഹുമതിയ്ക്ക് അര്‍ഹനായി പാകിസ്താന്‍ നായകന്‍ ബാബര്‍ അസം. 2022ലെ സര്‍ ഗാര്‍ഫീഡ് സോബേഴ്‌സ് ട്രോഫിയാണ് താരം സ്വന്തമാക്കിയത്. 54.12 ശരാശരിയില്‍ 2598 റണ്‍സ് ബാബര്‍ കഴിഞ്ഞ വര്‍ഷം നേടിയിരുന്നു.

44 മത്സരങ്ങളില്‍ നിന്നായി 8 സെഞ്ച്വറികളും 17 അര്‍ധ സെഞ്ച്വറികളുമാണ് അസം നേടിയെടുത്തത്. ഇതുവഴി ഒരു കലണ്ടര്‍ വര്‍ഷത്തിലെ 2000 റണ്‍സെന്ന റെക്കോര്‍ഡ് നേടുന്ന ഏക താരമായി അസം മാറിയിരിക്കുകയാണ്. ഇതിന് മുന്‍പ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി 2017ലും, 2018ലും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

Continue Reading

Trending