Connect with us

kerala

സംസ്ഥാനത്ത് കോഴി വില സര്‍വകാല റെക്കോര്‍ഡില്‍

Published

on

സംസ്ഥാനത്ത് കോഴി വില സര്‍വകാല റെക്കോര്‍ഡില്‍. 1 കിലോ കോഴി ഇറച്ചിയ്ക്ക് 240 മുതല്‍ 260 വരെയാണ് വില. കൃത്രിമ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ഇറച്ചി കച്ചവടക്കാര്‍ സമരത്തിലേക്ക്. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് വ്യാപരികള്‍ പ്രതിഷേധ സൂചകമായി കടയടപ്പ് സമരം നടത്തും. ഉത്സവ സീസണ്‍ ലക്ഷ്യമിട്ടാണ് അനിയന്ത്രിതമായ വിലവര്‍ധനവെന്നാണ് വ്യാപാരികളുടെ പരാതി.സംസ്ഥാനത്ത് ഒരു കിലോ കോഴി ഇറച്ചിയ്ക്ക് 240 രൂപ മുതല്‍ 260 രൂപ വരെ നല്‍കണം. കോഴിക്ക് 145 രൂപ മുതല്‍ 150 വരെയാണ് വില. മെയ് ആദ്യവാരം 150 രൂപ ആയിരുന്നെങ്കില്‍ ഒരു മാസം പിന്നിടുമ്പോള്‍ അത് 250 ലേക്ക് എത്തുകയും ചെയ്തു. കേരള ചിക്കന്‍ സ്റ്റോറുകളില്‍ 232 രൂപയാണ് ഇന്നലത്തെ കണക്ക്.

ചൂട് കൂടിയതോടെ ഉല്പാദനം കുറഞ്ഞു. ഇതാണ് വില വര്‍ധനവിന് കാരണമെന്നാണ് ഫാം ഉടമകളുട വാദം. എന്നാല്‍ അനാവശ്യമായി ഫാം ഉടമകള്‍ വില കൂട്ടുകയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. ട്രോളിങ്ങ് നിരോധനവും ബക്രീദും മുന്‍പില്‍ കണ്ടാണ് ഫാമുടമകള്‍ കോഴി പൂഴ്ത്തിവെച്ച് കൃത്യമം വിലക്കയറ്റം സൃഷ്ട്ടിക്കുന്നതെന്നാണ് കച്ചവടക്കാരുടെ ആരോപണം. അതെ സമയം സമരത്തില്‍ നിന്ന് കേരള ചിക്കന്‍ വ്യാപരി ഏകോപന സമിതി പിന്‍മാറി.

 

 

 

 

 

 

 

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending