Connect with us

kerala

ആഭ്യന്തര സഞ്ചാരികളുടെ എണ്ണം സർവകാല റെക്കോർഡിൽ; 2023ൽ കേരളത്തിലെത്തിയത് 2.18 കോടി പേർ

2022ല്‍ 1.88 കോടി (1,88,67,414) ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെത്തിയത്.

Published

on

കേരളത്തിലെത്തുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. 2023ല്‍ രാജ്യത്തിനകത്തുനിന്നുള്ള 2,18,71,641 (2.18 കോടി) പേര്‍ കേരളം സന്ദര്‍ശിച്ചു. 2022നെ അപേക്ഷിച്ച് ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ കഴിഞ്ഞ വര്‍ഷം 15.92 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2022ല്‍ 1.88 കോടി (1,88,67,414) ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെത്തിയത്.

കൊവിഡിനു മുമ്പുള്ള കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവ് 2023ല്‍ 18.97 ശതമാനം വര്‍ധിച്ചു. ഏറ്റവും കൂടുതല്‍ ആഭ്യന്തര സഞ്ചാരികള്‍ എത്തിയത് എറണാകുളം ജില്ലയിലാണ്. ഇടുക്കി, തിരുവനന്തപുരം, വയനാട് ജില്ലകളില്‍ വലിയ മുന്നേറ്റമുണ്ടായി.

2022ല്‍ 3,45,549 വിദേശ സഞ്ചാരികളാണ് കേരളത്തില്‍ എത്തിയതെങ്കില്‍ 2023ല്‍ ഇത് 6,49,057 പേരായി വര്‍ധിച്ചു. വിദേശ സഞ്ചാരികളുടെ വരവില്‍ 87.83 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇത് അടുത്തുതന്നെ കൊവിഡിനു മുമ്പുള്ള സ്ഥിതിയിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും കൂടുതല്‍ വിദേശികള്‍ എത്തിയ ജില്ലയിലും ഒന്നാം സ്ഥാനത്ത് എറണാകുളമാണ്. 2023ല്‍ 2,79,904 വിദേശികളാണ് ജില്ലയിലെത്തിയത്. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളതെന്നും മുഹമ്മദ് റിയാസ് അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വയനാട്ടില്‍ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചീരല്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്.

Published

on

വയനാട് ജില്ലയില്‍ യുവാവ് എലിപ്പനി ബാധിച്ച് മരിച്ചു. ചീരല്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്. പനിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ചൊവ്വാഴ്ച വൈകീട്ടാണ് പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് യുവാവിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.

പനിയെ തുടര്‍ന്ന് ചീരാല്‍ കുടുംബരോഗ്യകേന്ദ്രത്തില്‍ ചികിത്സക്കെത്തിയിരുന്നു. ആരോഗ്യനില മോശമായതിനാല്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് വിഷ്ണുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണം’; തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് വി.ഡി സതീശന്റെ കത്ത്

തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍ പരമാവധി 1300 വോട്ടര്‍മാര്‍ക്കും മുനിസിപ്പല്‍ പ്രദേശങ്ങളില്‍ 1600 വോട്ടര്‍മാര്‍ക്കും ഓരോ പോളിങ് സ്റ്റേഷന്‍ ക്രമീകരണമെന്ന നിര്‍ദേശം അപ്രായോഗികമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി.

Published

on

തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍ പരമാവധി 1300 വോട്ടര്‍മാര്‍ക്കും മുനിസിപ്പല്‍ പ്രദേശങ്ങളില്‍ 1600 വോട്ടര്‍മാര്‍ക്കും ഓരോ പോളിങ് സ്റ്റേഷന്‍ ക്രമീകരണമെന്ന നിര്‍ദേശം അപ്രായോഗികമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി.

കൂടുതല്‍ പേര്‍ ബൂത്തില്‍ എത്തുന്നത് ഉദ്യോഗസ്ഥരുടെ ജോലിഭാരം വര്‍ധിപ്പിക്കുകയും പോളിങ് ബൂത്തുകള്‍ക്ക് പുറത്ത് നീണ്ട നിരകള്‍ രൂപപ്പെടുകയും ചെയ്യും. ഇത് പലരും വോട്ട് ചെയ്യാന്‍ എത്താത്ത അവസ്ഥയിലേക്ക് എത്തിച്ചേക്കുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ, ഓരോ പോളിങ് സ്റ്റേഷനും പരമാവധി 1100 വോട്ടര്‍മാരെ മാത്രമായിപരിമിതപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Continue Reading

kerala

ടെക്സസിലെ വെള്ളപ്പൊക്കം; കാണാതായവരുടെ എണ്ണം 160 കടന്നു

കെര്‍ കൗണ്ടിയില്‍ മാത്രം 161 പേരെ കാണാതായിട്ടുണ്ടെന്ന് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Published

on

ടെക്സസിലെ ഗ്വാഡലൂപ്പ് നദിക്കരയില്‍ വിനാശകരമായ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ കാണാതായവരുട എണ്ണം 160 കടന്നു. ജൂലൈ 4 ലെ വെള്ളപ്പൊക്കത്തില്‍ കുറഞ്ഞത് 110 പേരുടെ ജീവന്‍ അപഹരിച്ചു.

കെര്‍ കൗണ്ടിയില്‍ മാത്രം 161 പേരെ കാണാതായിട്ടുണ്ടെന്ന് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സെന്‍ട്രല്‍ ടെക്‌സസിലെ ‘ഫ്‌ലാഷ് ഫ്‌ലഡ് അല്ലെ’യില്‍ സ്ഥിതി ചെയ്യുന്ന കെര്‍ കൗണ്ടിയില്‍ ഏറ്റവും വലിയ ദുരന്തമുണ്ടായി, കുറഞ്ഞത് 94 മരണങ്ങള്‍ സ്ഥിരീകരിച്ചു.

ജൂലൈ നാലിലെ അവധി ആരംഭിച്ചതിനാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ കവിഞ്ഞൊഴുകിയപ്പോള്‍ ഗ്വാഡലൂപ്പ് നദിക്കരയിലുള്ള ഒരു യൂത്ത് സമ്മര്‍ ക്യാമ്പില്‍ താമസിച്ചിരുന്ന കുറഞ്ഞത് 27 പെണ്‍കുട്ടികളും കൗണ്‍സിലര്‍മാരും ഈ ടോളില്‍ ഉള്‍പ്പെടുന്നു.

നൂറുകണക്കിനാളുകള്‍ ഉറങ്ങിയപ്പോള്‍ ക്യാബിനുകള്‍ തകര്‍ത്തുകൊണ്ട് ശക്തമായ വെള്ളപ്പൊക്കം ക്യാമ്പിലൂടെ ഒഴുകി.

സംസ്ഥാനത്തുടനീളം കുറഞ്ഞത് 15 മരണങ്ങളെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍, നായ്ക്കള്‍ എന്നിവ ഉപയോഗിച്ചുള്ള തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ വെള്ളവും ചെളിയും കാരണം വലിയ തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്ന് ടെക്‌സസ് ഗെയിം വാര്‍ഡന്‍മാരുമായി ബെന്‍ ബേക്കര്‍ വിശദീകരിച്ചു.

Continue Reading

Trending