Connect with us

local

കോഴി വില കുത്തനെ താഴോട്ട്‌

വളര്‍ച്ചയെത്തിയ ശേഷം കോഴികളെ ഫാമുകളില്‍ നിറുത്തുന്നത് തീറ്റയിനത്തില്‍ വീണ്ടും നഷ്ടം വരുത്തും.

Published

on

ബ്രോയിലര്‍ ചിക്കന്‍ വില കുത്തനെ കുറഞ്ഞതോടെ നഷ്ടക്കയത്തില്‍ മുങ്ങി കോഴി ഫാം മേഖല. ഇന്നലെ 60- 65 രൂപയ്ക്കാണ് ഫാമുകളില്‍ നിന്ന് ഏജന്റുമാര്‍ കോഴികളെ വാങ്ങിയത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഫാമുകളില്‍ വലിയ തോതില്‍ കോഴികള്‍ ഉള്ളതിനാല്‍ ഏജന്റുമാര്‍ പറയുന്ന വിലയ്ക്ക് നല്‍കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. വളര്‍ച്ചയെത്തിയ ശേഷം കോഴികളെ ഫാമുകളില്‍ നിറുത്തുന്നത് തീറ്റയിനത്തില്‍ വീണ്ടും നഷ്ടം വരുത്തും.

ഏതാനും മാസങ്ങളായി കോഴി വില ഉയര്‍ന്നു നില്‍ക്കുന്നത് മുന്നില്‍ കണ്ട് ഫാമുകളില്‍ വലിയതോതില്‍ കോഴികളെ വളര്‍ത്തിയതാണ് കോഴി കര്‍ഷകര്‍ക്ക് വിനയായത്. ഒരാഴ്ച മുമ്പ് വരെ ഒരു കിലോ കോഴിയിറച്ചിക്ക് 230 മുതല്‍ 260 രൂപ വരെയാണ് വിവിധ ഭാഗങ്ങളില്‍ ഈടാക്കിയിരുന്നത്. ഉത്പാദനം കൂടി ഫാമുകളില്‍ കോഴികള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെ പൊടുന്നനെ വില കുറഞ്ഞു. മഴക്കാലം കോഴികളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ കാലാവസ്ഥയാണ്. തൂക്കവും കൂടും. ഇനി ഓണത്തോടനുബന്ധിച്ച് മാത്രമേ വിലയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കാനാവൂ എന്നാണ് കോഴിക്കച്ചവടക്കാര്‍ പറയുന്നത്.

ഇത്തവണ നഷ്ടം നേരിട്ടവരില്‍ ഏറെയും പുതുതായി ഈ രംഗത്തേക്ക് വന്ന പ്രവാസികളാണെന്നാണ് കോഴി കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. 35 രൂപയ്ക്ക് വാങ്ങിയ കോഴിക്കുഞ്ഞിനെ 40 ദിവസം തീറ്റയും പരിചരണവുമേകി വില്‍ക്കുന്നവര്‍ക്ക് ചെലവ് തുക പോലും തിരിച്ചുകിട്ടുന്നില്ല. കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണച്ചെലവ് എന്നിവ പ്രകാരം ഒരുകിലോ കോഴി ഉത്പാദിപ്പിക്കാന്‍ 90-100 രൂപ ചെലവാകും. ഫാമുകളില്‍ കിലോയ്ക്ക് 130 – 140 രൂപയെങ്കിലും ലഭിച്ചാലേ മുന്നോട്ടുപോകാനാവൂ. അതേസമയം വില കുത്തനെ കുറഞ്ഞതോടെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ തന്നെ ഒരുകിലോ കോഴിയിറച്ചിക്ക് 100 – 110 രൂപയാണ് വില. ജീവനോടെ 85 -90 രൂപയും.

 

kerala

ഡോ. മൊയ്തീന്‍ കുട്ടി അന്തരിച്ചു

ജീവകാരുണ്യ സേവന പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ടായിരുന്നു. 

Published

on

കൊണ്ടോട്ടി റിലീഫ് ആശുപത്രിയുടെയും മഞ്ചേരി മലബാർ ആശുപത്രിയുടെയും മാനേജിങ് ഡയറക്ടർ മൊയ്തീൻകുട്ടി ഡോക്ടർ അന്തരിച്ചു. കൊണ്ടോട്ടി പാലിയേറ്റീവ് കെയർ ചെയർമാനുമാണ്. ജീവകാരുണ്യ സേവന പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ടായിരുന്നു.

മയ്യിത്ത് നിസ്‌ക്കാരം ഇന്ന് വൈകീട്ട് നാലു മണിക്ക് കോടങ്ങാട് ജുമാമസ്ജിദില്‍ വെച്ച് നടക്കും. 5 മണിക്ക് കുന്നുംപുറം പുതിയോടത്തുപുറായി അരീക്കാട് ജുമാമസ്ജിദില്‍ കബറടക്കം.

 

 

Continue Reading

kerala

ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ്മുറിയില്‍ നിന്നും പാമ്പു കടിയേറ്റു

അധ്യാപികയുടെ കാലിനാണ് പാമ്പുകടിയേറ്റത്.

Published

on

നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍നിന്നും പാമ്പുകടിയേറ്റു. അധ്യാപികയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്.

അധ്യാപികയുടെ കാലിനാണ് പാമ്പുകടിയേറ്റത്. അധ്യാപിക ആശുപത്രി നിരീക്ഷണത്തിലാണ്. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Continue Reading

crime

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ടാം പ്രതിക്ക് ജാമ്യം

രണ്ടാം പ്രതി അനിത കുമാരിക്കാണ് ജാമ്യം അനുവദിച്ചത്‌

Published

on

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടാം പ്രതി അനിത കുമാരിക്ക് ജാമ്യം അനുവദിച്ചു. ഒന്നാം പ്രതിയായ പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

കേസില്‍ തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. ക്രൈംംബ്രാഞ്ച് സംഘം നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി. 10 ദിവസമാണ് തുടരന്വേഷണത്തിന് കോടതി അനുവദിച്ചിട്ടുള്ളത്.

Continue Reading

Trending