crime
യു.പിയില്‍ മുസ്‌ലിംകളെ തല്ലിച്ചതച്ച സംഭവത്തില്‍ തീവ്രഹിന്ദുത്വവാദികള്‍ അറസ്റ്റില്‍
ദള്‍ പ്രസിഡന്റ് പിങ്കി ചൗധരി, ഭുപേന്ദ്ര തോമര്‍, ഹരി ഓം എന്നിവരാണ് അറസ്റ്റിലായത്.
ബംഗ്ലാദേശികള്‍ എന്നാരോപിച്ച് യു.പിയിലെ ഗാസിയാബാദില്‍ മുസ്‌ലിം കുടുംബങ്ങളെ തല്ലിച്ചതക്കുകയും അവരുടെ കുടിലുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്ത സംഭവത്തില്‍ തീവ്രഹിന്ദുത്വ സംഘടനയായ ഹിന്ദുരക്ഷാദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ദള്‍ പ്രസിഡന്റ് പിങ്കി ചൗധരി, ഭുപേന്ദ്ര തോമര്‍, ഹരി ഓം എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യംചെയ്തുവരികയാണെന്ന് പൊലിസ് അറിയിച്ചു. ഗാസിയാബാദിലെ ഗുല്‍ദഹര്‍ റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന മുസ്‌ലിം കുടുംബങ്ങളാണ് അക്രമിക്കപ്പെട്ടത്.
മധുബാന്‍ ബാപുദാം പൊലിസ് സ്റ്റേഷന്‍ മേഖലയില്‍ വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഭവനരഹിതരായതിനെത്തുടര്‍ന്ന് പ്ലാസിറ്റിക് സീറ്റുകള്‍ കൊണ്ടുനിര്‍മിച്ച താല്‍ക്കാലിക കുടിലുകളില്‍ കഴിയുന്ന ഷാജഹാന്‍പൂര്‍ സ്വദേശികളെയാണ് 30ഓളം പേരടങ്ങുന്ന ഹിന്ദുത്വ സംഘം ആക്രമിച്ചത്. ബംഗ്ലാദേശികളെന്ന് ആരോപിച്ച് ഇവരെ ഇരുമ്പുദണ്ഡും സ്റ്റിക്കുകളും ഉപയോഗിച്ച് തല്ലിച്ചതക്കുകയായിരുന്നു. ഇവരുടെ വീടുകളും മറ്റുസാധനങ്ങളും അഗ്നിക്കിരയാക്കിയിട്ടുണ്ട്. ഇവിടെ അഞ്ച് മുസ് ലിം കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരും രോഹിംഗ്യന്‍ വംശജരും എന്ന് വിളിച്ചായിരുന്നു ആക്രമണം. എന്നാല്‍, ആക്രമണത്തിനിരയായ ആരും ബംഗ്ലാദേശില്‍ നിന്നുള്ളവരല്ലെന്ന് അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ അഭിഷേക് ശ്രീവാസ്തവ അറിയിച്ചു. ഞങ്ങള്‍ അവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അഗ്നിക്കിരയാക്കലും കഴിഞ്ഞ് അക്രമികള്‍ പിരിഞ്ഞുപോയശേഷമാണ് പൊലിസ് എത്തിയതെന്നും മുസ്‌ലിം വീട്ടുകാരുടെ അയല്‍ക്കാരിയായ ലോച്ചോ ദേവി പറഞ്ഞു.
ഭാരതീയ ന്യായ സംഹിതയിലെ 115(2) (മുറിവേല്‍പ്പിക്കല്‍), 117(4) (ഗുരുതരമായി മുറിവേല്‍പ്പിക്കല്‍), 299 (മതവികാരങ്ങളെ വ്രണപ്പെടുത്തല്‍), 324 (5)(പൊതുമുതല്‍ നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ദൃക്സാക്ഷികളുടെ മൊഴികളും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തി. ഹിന്ദുത്വ സംഘത്തിലെ അംഗങ്ങള്‍ ഒരാളെ തടഞ്ഞുനിര്‍ത്തി പേര് ചോദിക്കുന്നത് കണ്ടതായി ദൃകസാക്ഷിയായ ഒരാള്‍ പറഞ്ഞു. പേര് രിഹാന്‍ എന്ന് പറഞ്ഞപ്പോള്‍, ബംഗ്ലാദേശിയെന്ന് വിളിച്ചും ഹിന്ദുക്കളെ മര്‍ദിക്കുമോ എന്ന് ചോദിച്ചും സംഘം അവനെ മര്‍ദിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംകളെ ആക്രമിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഹിന്ദുരക്ഷാ ദള്‍ തന്നെയാണ് ആക്രമണത്തിന്റെ വിഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചതും.
crime
ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി പിടിയിൽ
പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്
കൊല്ലം: ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സ്വാമി പിടിയിൽ. മുണ്ടക്കൽ സ്വദേശി ഷിനു സ്വാമിയാണ് പിടിയിലായത്. പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളിൽ പൂജയുടെ ഭാഗമായി സ്പർശിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.
പൂജയുടെ മറവിൽ തന്നെയും പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ബന്ധപ്പെട്ടാൽ ആയുസ് കൂടുമെന്ന് ഇയാൾ പറഞ്ഞതായി ദുരനുഭവം നേരിട്ട മറ്റൊരു സ്ത്രീ പറഞ്ഞു.
ആഭിചാരക്രിയകൾ നടന്നിരുന്നു എന്നാണ് ഇയാളുടെ പൂജാമുറിയിൽ നിന്ന് വ്യക്തമാകുന്നത്. പൂജാമുറിയിൽ നിന്ന് ജപിച്ചു കിട്ടുന്ന ചരടുകളും വടിവാളും മറ്റു പൂജാ സാധനങ്ങളും കണ്ടെത്തി. പോക്സോ കേസിൽ അറസ്റ്റിലായ ഷിനു സ്വാമി റിമാൻഡിൽ ആണ്.
crime
കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ
ബെംഗളൂരു: കന്നഡ സീരിയൽ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ. വൈറ്റ്‌ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസിൽ അറസ്റ്റിലായത്. സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. നടി നേരിട്ട് വിളിച്ചു വിലക്കിയിട്ടും സന്ദേശം അയയ്ക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ചിത്രങ്ങളും വിഡിയോയും അയച്ച് അപമാനിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. തെലുങ്ക്, കന്നഡ സീരിയലുകളിൽ സജീവമാണ് നടി. സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജറാണ് അറസ്റ്റിലായ നവീൻ.
മൂന്നു മാസങ്ങൾക്കുമുൻപ് സമൂഹമാധ്യമമായ ഫെയ്സ്‌ബുക്കിൽ ‘നവീൻസ്’ എന്ന ഐഡിയിൽനിന്ന് ഫ്രണ്ട്സ് റിക്വസ്റ്റ് നടിക്ക് വന്നിരുന്നു. ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും ഇയാൾ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളെടുത്ത് മെസഞ്ചറിലൂടെ ദിവസവും അയച്ചിരുന്നു. ഇതേത്തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ പിന്നീട് പല പുതിയ അക്കൗണ്ടുകളും വഴി ഇയാൾ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതു തുടർന്നു.
നവംബർ 1ന് യുവാവ് നടിക്ക് സന്ദേശം അയച്ചപ്പോൾ നേരിട്ടു കാണാൻ നടി ആവശ്യപ്പെട്ടു. നേരിട്ട് കണ്ടപ്പോൾ ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം എന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ നവീൻ കേൾക്കാൻ തയാറായില്ല. ഇതേത്തുടർന്നാണ് അവർ അന്നപൂർണേശ്വരി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ നവീൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്.
crime
കണ്ണൂർ റെയില്‍വേ സ്‌റ്റേഷനിൽ RPF ഉദ്യോഗസ്ഥന് നേരെ ആക്രമണം; പ്രതി പിടിയിൽ
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്ലാറ്റ്‌ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്.
-
india21 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News23 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala22 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

