ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള അര്‍ണാബ് ഗോസ്വാമിയുടെ പ്രസംഗത്തെ പൊളിച്ചടുക്കി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി. അര്‍ണാബ് പറയുന്നത് തെറ്റാണെന്ന് മുന്‍ സഹപ്രവര്‍ത്തകന്‍ കൂടിയായ രാജ്ദീപ് സര്‍ദേശായി പറഞ്ഞു.

2002-ലെ ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്യുന്ന വേളയില്‍ അര്‍ണാബിന്റെ കാറിനുനേരെ ഹിന്ദുത്വ തീവ്രവാദികള്‍ ആക്രമണം നടത്തിയെന്നായിരുന്നു അര്‍ണാബിന്റെ വാദം. അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ വീടിനടുത്ത് വെച്ചായിരുന്നു സംഭവമെന്നും അര്‍ണബ് പ്രസംഗിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് രാജ്ദീപ് സര്‍ദേശായി പറഞ്ഞു. അന്ന് കലാപം റിപ്പോര്‍ട്ട് ചെയ്യാന്‍ താനാണ് പോയതെന്ന് രാജ്ദീപ് സര്‍ദേശായി വെളിപ്പെടുത്തി. ഹിന്ദുത്വതീവ്രവാദികള്‍ തന്റെ കാറാണ് തകര്‍ത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അര്‍ണബിന്റെ പ്രസംഗത്തിന്റെ വീഡിയോ ഉള്‍പ്പെടെ രാജ്ദീപ് ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റോടെ വാദം തെറ്റാണെന്ന് തെളിയുകയായിരുന്നു. കലാപസമയത്ത് ഇരുവരും എന്‍.ടി.ടി.വിക്കൊപ്പമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.