തിരുവനന്തപുരം: എല്‍ഡിഎഫില്‍ ചേരാനുള്ള ജോസ് പക്ഷത്തിന്റെ തീരുമാനം കെ.എം മാണിയുടെ ആത്മാവിനോടുള്ള വഞ്ചനയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കെ.എം മാണിയുടെ ആത്മാവ് ഇത് പൊറുക്കില്ല. മാണിയെ നെഞ്ചിലേറ്റുന്നവര്‍ ഇത് അംഗീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

ജോസ് പക്ഷത്തെ കൂടെക്കൂട്ടിയതോടെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ കാപട്യം പുറത്തായെന്നും ചെന്നിത്തല പറഞ്ഞു. സിപിഎം പറയുന്നതിലൊന്നും ഒരു ആത്മാര്‍ത്ഥതയുമില്ലെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ പുതിയ തീരുമാനം. ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ശൈലിയാണ് സിപിഎം സ്വീകരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ന് രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് കൂടുമാറുന്നതായി പ്രഖ്യാപിച്ചത്. യുഡിഎഫ് അപമാനിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.