കൊളംബോ: സിംബാബ്‌വെക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കന്‍ സ്പിന്നര്‍ രംഗന ഹെരാത്തിന് അപൂര്‍വ നേട്ടം. താല്‍ക്കാലിക നായക പദവി അലങ്കരിക്കുന്ന ഹെരാത്തിന് ഇരട്ടി സന്തോഷവുമായി ഈ നേട്ടം. ക്രിക്കറ്റില്‍ ടെസ്റ്റ് പദവിയുള്ള എല്ലാ രാജ്യങ്ങള്‍ക്കെതിരെയും അഞ്ച് വിക്കറ്റ് വീഴ്ത്തിയെന്ന അപൂര്‍വ നേട്ടമാണ് രംഗനയേയും തേടിയെത്തിയത്. ഹെരാത്തിന് മുമ്പ് രണ്ട് ബൗളര്‍മാര്‍ക്കെ ഈ നേട്ടം സ്വന്തമായുള്ളൂ.

ശ്രീലങ്കയുടെ തന്നെ സ്പിന്‍ മാന്ത്രികന്‍ മുത്തയ്യമുരളീധരന്‍, ദക്ഷിണാഫ്രിക്കയുടെ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവര്‍ക്കാണത്. ക്യാപ്റ്റനായി ഈ നേട്ടം പൂര്‍ത്തീകരിക്കുന്നു എന്ന പ്രത്യേകതയും ഹെരാത്തിനുണ്ട്. തങ്ങളുടെ രണ്ട് സ്പിന്നര്‍മാര്‍ ഈ നേട്ടം സ്വന്തമാക്കി എന്ന് ശ്രീലങ്കയ്ക്കും അഭിമാനിക്കാം. പരിക്കേറ്റ മാത്യൂസിന് പകരക്കാരനായാണ് രംഗന ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുന്നത്. ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 504ന് മറുപടിയായി ഇറങ്ങിയ സിംബാബ്‌വെ 272ന് പുറത്താവുകയായിരുന്നു. ഹെരാത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി.

കടപ്പാട് ഇസ്പിഎന്‍ ക്രിക്ക് ഇന്റഫോ
   കടപ്പാട് ഇസ്പിഎന്‍ ക്രിക്ക് ഇന്റഫോ