നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്റെ കാക്കനാട്ടെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ വെള്ളിയാഴ്ച രാവിലെ 11 മുതല്‍ പോലീസ് പരിശോധന. രഹസ്യ പരിശോധന ഉച്ചവരെ നീണ്ടു. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഇവിടത്തെ ജീവനക്കാരെയും ചോദ്യം ചെയ്തു.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ്അന്വേഷണം വീണ്ടും സജീവമായത്. ഇതിനു പിന്നാലെയാണ് ദിലീപിനെയും നാദിര്‍ഷയെയും മണിക്കൂറുകളോളം ചോദ്യം ചെയ്തത്. മലയാള മനോരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത
നടിയെ ആക്രമച്ചതിന്റെ അടുത്ത ദിവസം ഒളിവില്‍ പോകും മുമ്പായിരുന്നു പള്‍സര്‍ സുനി കാക്കനാട്ടെ കടയിലെത്തിയത്. എന്നാല്‍ ദിലീപ് ആലുവയിലാണെന്നായിരുന്നു മറുപടി ലഭിച്ചെന്നായിരുന്നു മൊഴി

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നു നടപടി. കാക്കനാട്ട് കാവ്യ നടത്തുന്ന ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിലായിരുന്നു പോലീസ് പരിശോധന നടത്തിയത്. സുനിയുടെ കത്തില്‍ ഈ സ്ഥാപനത്തെ കുറിച്ച് പരാമര്‍ശമുള്ളതായാണ് സൂചനകള്‍ ലഭിക്കുന്ന സൂചനകള്‍.