ബാംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലക്ക് ജയിലില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം. ഇതിന്റെ വീഡിയോ ഒരു ചാനല്‍ പുറത്തുവിട്ടു.

നേരത്തെ ശശികലക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ജയിലിലുണ്ടെന്ന് പോലീസ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശശികലക്ക് വേണ്ടി മാത്രം അഞ്ച് സെല്ലുകള്‍ ഉണ്ടെന്നും ഇതില്‍ മറ്റു തടവുകാര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്നുമായിരുന്നു പുറത്തുവന്നത്. ഇത് ശരിവെക്കുന്നതാണ് ദൃശ്യങ്ങളില്‍. ജയില്‍ വസ്ത്രം ധരിക്കാതെ ജയില്‍ ഉദ്യോഗസ്ഥരോട് സംസാരിച്ച് വരാന്തയിലൂടെ പോകുന്ന ശശികലയെ ദൃശ്യങ്ങളില്‍ കാണാം. രണ്ടുകോടി രൂപ മുടക്കിയാണ് ശശികലക്ക് ജയിലില്‍ പ്രത്യേക അടുക്കളയും കിടക്കാന്‍ സൗകര്യവുമെന്നതായിരുന്നു മറ്റൊരു ആരോപണം. എന്നാല്‍ ജയില്‍ അധികൃതര്‍ ഇത് നിഷേധിച്ചു.

watch video: