കോഴിക്കോട്: ആര്‍എസ്എസും ബിജെപിയും ശബരിമലയെ സാമൂഹ്യവിരുദ്ധരുടെ താവളമാക്കി മാറ്റുമ്പോള്‍ മറുഭാഗത്ത് സിപിഎം ശബരിമലയെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നുവെന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊറുക്കാനാവാത്ത തെറ്റാണ് ബിജെപിയുടെ ഇന്നത്തെ ഹര്‍ത്താല്‍. രാത്രി മൂന്ന് മണിക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ശബരിമല തീര്‍ത്ഥാടകരെയടക്കം പെരുവഴിയിലാക്കി. ഭക്ഷണവും വാഹനവും ലഭിക്കാതെ പാവപ്പെട്ട ജനങ്ങള്‍ വലഞ്ഞു. പ്രതിഷേധം അറിയിക്കാന്‍ മറ്റു ധാരാളം വഴികളുണ്ടായിരുന്നു.
ശശികലയെ അറസ്റ്റ് ചെയ്തു വലിയ ആളാക്കിയ സര്‍ക്കാരിന് വലിയ നമസ്‌കാരം. ഭക്ത ആയിട്ടല്ല അവര്‍ ശബരിമലയില്‍ പോയതെന്നാണ് കരുതുന്നത്. ആര്‍ക്കും അറിയാത്ത ശശികലയെ അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ ആളാക്കി മാറ്റിയത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ചിത്തിര ആട്ട വിശേഷകാലത്ത് ആര്‍എസ്എസിന്റെ നേതൃത്വത്തിലായിരുന്നു സന്നിധാനം. അതിന് സഹായമൊരുക്കിയത് പോലീസാണ്. അതിന്റെ പേരില്‍ ഇപ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് ശബരമിലയില്‍ പോകാന്‍ പറ്റാത്ത സ്ഥിതിയാണ്. പോലീസ് രാജ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.