മുംബൈ: കമല്‍ ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന വിവാദത്തില്‍ മുന്‍കാമുകനും മുതിര്‍ന്ന ബോളിവുഡ് നടി രതി അഗ്‌നിഹോത്രിയുടെ മകനുമായ തനുജ് വീര്‍വാണിയെ പൊലീസ് ചോദ്യം ചെയ്യും.

ദിവസങ്ങള്‍ക്ക് മുന്‍പാണ് അക്ഷര ഹാസന്റെസ്വകാര്യ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. തുടര്‍ന്ന് നടി മുംബൈ പോലീസിലെ സൈബര്‍ സെല്‍ വിഭാഗത്തില്‍ പാരാതി നല്‍കുകയായിരുന്നു. തന്നെ പിന്തുണക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അക്ഷര സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. എന്തിനാണ്, ആരാണ് ഇത് ചെയ്തതതെന്ന് തനിക്കറിയില്ലെന്നായിരുന്നു അക്ഷരയുടെ പ്രതികരണം.

 

View this post on Instagram

 

@mumbaipolice @cybercrime_cell

A post shared by Akshara Haasan (@aksharaa.haasan) on


അക്ഷരയും തനൂജും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ആ സമയത്ത് അക്ഷര തന്റെ സ്വകാര്യ ചിത്രങ്ങള്‍ തനൂജുമായി പങ്ക് വച്ചിരുന്നതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചോദ്യം ചെയ്യാനായി തനൂജിനെ പൊലീസ് വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. 2013 മുതല്‍ അക്ഷര ഐഫോണ്‍ 6 ആണ് ഉപയോഗിക്കുന്നത്. അക്ഷയ തന്റെ ചിത്രങ്ങള്‍ തനൂജുമായി പങ്ക് വച്ചിരുന്നതായി പ്രഥമദൃഷ്ട്യാ മനസ്സിലായതായി പൊലീസ് വെളിപ്പെടുത്തി. അതിനാലാണ് തനൂജിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2016 ലാണ് അക്ഷര തനുജുമായി വേര്‍പിരിയുന്നത്. അതിന്റെ വൈരാഗ്യമായിരിക്കാം ചിലപ്പോള്‍ ചിത്രങ്ങള്‍ പുറത്ത് വിടാനുള്ള കാരണമെന്നും പോലീസ് സംശയിക്കുന്നു.

എന്നാല്‍ മുന്‍ കാമുകനായ തനുജ് ഇത് നിഷേധിച്ചു. ഈ സംഭവം തികച്ചും നിര്‍ഭാഗ്യകരമാണ്. എന്റെ കയ്യില്‍ അക്ഷരയുടെ ചിത്രങ്ങള്‍ ഇല്ല, തനുജ് പറഞ്ഞു.

അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട്  തനൂജിന് യാതൊരു വിധത്തിലുമുള്ള പങ്കുമില്ലെന്ന് അദ്ദേഹത്തിന്റെ പ്രതിനിധി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. തനിക്ക് ഇതില്‍ പങ്കില്ലെന്നാണ് തനൂജ് പറയുന്നത്. അക്ഷര കടന്നു പോകുന്ന പ്രതിസന്ധിഘട്ടത്തെക്കുറിച്ച് അറിയാം. ചോദ്യം ചെയ്യലില്‍ പൊലീസുമായി സഹകരിക്കാന്‍ തയ്യാറാണ്. കുറ്റവാളി ആരായിരുന്നാലും അവര്‍ പിടിയിലാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും തനൂജിന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

ധനുഷ്, അമിതാഭ് ബച്ചന്‍ എന്നിവര്‍ പ്രധാന വേഷം ചെയ്ത ഷമിതാഭിലൂടെയാണ് അക്ഷര ഹാസന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അജിത് നായകനായ വിവേകത്തിലും അക്ഷര പ്രധാനവേഷത്തിലെത്തിയിരുന്നു.