Connect with us

More

ഇ അഹമ്മദിനെ കാണാന്‍ മക്കളെ അനുവദിച്ചില്ല; ആര്‍എംഎല്‍ ആസ്പത്രിക്ക് മുന്നില്‍ പ്രതിഷേധം

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി രാംമനോഹര്‍ ലോഹ്യ ആസ്പത്രിയിലുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പ്രസിഡണ്ട് ഇ. അഹമ്മദിനെ കാണാന്‍ മക്കളെപ്പോലും അനുവദിക്കാത്തതില്‍ ശക്തിയായ പ്രതിഷേധമുയര്‍ന്നു. ഇന്നലെ രാവിലെ പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടക്കവെ കുഴഞ്ഞുവീണ് ഗുരുതര നിലയിലാണ് അഹമ്മദിനെ ആസ്പത്രിയിലാക്കിയത്. ക്രൂരവും മനുഷ്യത്വ രഹിതവുമായ പെരുമാറ്റമാണ് ആസ്പത്രി അധികൃതര്‍ നടത്തിയതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. രോഗ വിവരമറിഞ്ഞ് രാത്രി വിദേശത്തുനിന്നെത്തിയ മക്കളായ റഈസ് അഹമ്മദ്, നസീര്‍, ഡോ. ഫൗസിയ, മരുമകന്‍ ഡോ. ബാബു ഷര്‍ഷാദ് എന്നിവരെ ഐ.സി.യു.വില്‍ കയറി കാണാന്‍ അധികൃതര്‍ അനുവദിച്ചില്ല. സ്ഥലത്തുണ്ടായിരുന്ന എം.പി.മാരോടും ഇതേ സമീപനമാണ് ആസ്പത്രി അധികൃതര്‍ സ്വീകരിച്ചത്.


രാത്രി സോണിയാഗാന്ധി ആസ്പത്രിയിലെത്തി അധികൃതരുടെ ഈ നിലപാടിനെതിരെ ശക്തമായി പ്രതിഷേധിച്ചു. ഒരു മുതിര്‍ന്ന പൗരന് കിട്ടേണ്ട നീതിയാണ് ആസ്പത്രിയില്‍ നിഷേധിക്കപ്പെട്ടതെന്ന് അഹമ്മദിന്റെ പുത്രന്‍ റഈസ് അഹമ്മദ്, ജാമാതാവ് ഡോ. ബാബു ഷര്‍ഷാദ് എന്നിവര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കുന്നുണ്ടെന്നും അവര്‍ അറിയിച്ചു. കുടുംബത്തിന്റെ സമ്മതമില്ലാതെ രോഗിയുടെ ശരീരത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ അനുവദിനീയമല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ആസ്പത്രി അധികൃതരും ഗവണ്‍മെന്റും ചേര്‍ന്ന് പലതും മറച്ചുവെക്കുകയാണെന്നും ആരോപണമുയര്‍ന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ ആസ്പത്രിക്കു മുമ്പില്‍ പ്രതിഷേധിച്ചു. ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേല്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍വഹാബ്, എം.കെ. രാഘവന്‍ എന്നിവരും അധികൃതരുടെ സമീപനത്തെ ശക്തമായി വിമര്‍ശിച്ചു. അഹമ്മദ് സാഹിബിന്റെ രോഗ നിലയെക്കുറിച്ച് വിവരം നല്‍കാത്തത് ബോധപൂര്‍വമാണെന്നും ആരോപണമുയര്‍ന്നു.

india

മഹാരാഷ്ട്രയില്‍ വോട്ടിങ് മെഷീനില്‍ മാലയിട്ട് സ്ഥാനാര്‍ഥി

മാലയുമായാണ് അനുയായി പോളിങ്ങ്‌സ്റ്റേഷനിലുണ്ടായിരുന്നത്

Published

on

മുംബൈ: വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടിങ്ങ് മെഷീനില്‍ മാലയിട്ട് സ്ഥാനാര്‍ത്ഥി. മഹാരാഷ്ട്രയിലെ നാസികിലെ സ്ഥാനാര്‍ത്ഥി ശാന്തിഗിരി മഹാരാജാണ് മാലയിട്ടത്.

വോട്ട് രേഖപ്പെടുത്തി വന്നതിന് ശേഷം വോട്ടിനായി എത്തിയ അനുയായിയില്‍ നിന്നാണ് ഇയാള്‍ മാല പൊടുന്നനെ എടുത്ത് വോട്ടിങ് മെഷീന്‍ മറച്ച ബോക്‌സിന് മുകളില്‍ ഇട്ടത്. മാലയുമായാണ് അനുയായി പോളിങ്ങ്‌സ്റ്റേഷനിലുണ്ടായിരുന്നത്. ഇയാള്‍ ഒപ്പിടാന്‍ ഒരുങ്ങുമ്പോള്‍ വോട്ട് രേഖപ്പെടുത്തി വരികയായിരുന്ന സ്ഥാനാര്‍ത്ഥി വേഗത്തില്‍ മാല കൈക്കലാക്കുകയും ബോക്‌സിന് മുകളില്‍ വെക്കുകയുമായിരുന്നു.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. മാലയിട്ടതിന് ശേഷം ചിരിച്ചുകൊണ്ടാണ് ശാന്തിഗിരി മഹാരാജ് പുറത്തേക്ക് വരുന്നത്.

Continue Reading

kerala

സംസ്ഥാനത്ത് 14 ജില്ലകളിലും മഴ മുന്നറിപ്പ്; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

പത്തനംത്തിട്ട, കോട്ടയം,ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ നാളെയും മറ്റന്നാളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Published

on

സംസ്ഥാനത്ത് 14 ജില്ലകളിലും മഴ മുന്നറിപ്പ്.തിരുവനന്തപുരം പത്തനംത്തിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വഴനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംത്തിട്ട, കോട്ടയം,ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ നാളെയും മറ്റന്നാളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍,കാസര്‍ഗോഡ് ഒഴികെയുള്ള 12 ജില്ലകളില്‍ അടുത്ത മൂന്ന് ദിവസങ്ങളിലായി മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ 19,20 തിയതികളില്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്. 21-ാം തിയതി തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. 22ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

ജിഷ വധക്കേസ്: അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

Published

on

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി ഉത്തരവ്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുള്‍ ഇസ്ലാം നല്‍കിയ അപ്പീലും കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാര്‍, എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. പ്രതിയുടെ അപ്പീലിലും സര്‍ക്കാരിന്റെ അപേക്ഷയിലും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിശദമായി വാദം കേട്ടിരുന്നു.  ദൃക്‌സാക്ഷികളില്ലാത്ത സംഭവത്തില്‍ തന്നെ കുറ്റക്കാരനാക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം വാദിച്ചത്.

Continue Reading

Trending