Connect with us

News

ലോകകപ്പ് വേദികളില്‍ മദ്യവില്‍പ്പനയില്ല

ഖത്തര്‍ സര്‍ക്കാറുമായി ഫിഫ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

Published

on

ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മദ്യം വില്‍ക്കില്ലെന്ന് ഫിഫ. സ്റ്റേഡിയങ്ങളില്‍ ആല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍ വില്‍പനയും ഉണ്ടാകില്ല.

ഖത്തര്‍ സര്‍ക്കാറുമായി ഫിഫ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

എന്നാല്‍ അതേസമയം ഫാന്‍ ഫെസ്റ്റിവലിലും അനുമതി നല്‍കിയിട്ടുള്ള മറ്റു ഇടങ്ങളിലും മദ്യ വില്പന ഉണ്ടാകുമെന്ന് ഫിഫ അറിയിച്ചു.

india

എയര്‍ ഇന്ത്യ വിമാനം നെടുമ്പാശ്ശേരിയില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി

ഷാര്‍ജ-കൊച്ചി വിമാനമാണ് ഹൈഡ്രാളിക് തകരാറുമൂലം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്

Published

on

എയര്‍ ഇന്ത്യ വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഷാര്‍ജ-കൊച്ചി വിമാനമാണ് ഹൈഡ്രാളിക് തകരാറുമൂലം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. വിമാനത്തിനകത്ത് 193 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനം യാതൊരു പ്രശ്‌നവുമില്ലാതെ ലാന്‍ഡ് ചെയ്തതായി സിയാല്‍ അധികൃതര്‍ അറിയിച്ചു.

Continue Reading

crime

പെണ്‍കുട്ടിയെ കുളിമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബെല്‍ത്തങ്ങാടി കാലിയ ഐമാന്‍ ആര്‍ക്കേഡിലുള്ള മറ്റൊരാളുടെ വീടിന്റെ കുളിമുറിയിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

മംഗളൂരുവില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാണിയൂര്‍ കജെമാനെ സ്വദേശി അബ്ദുല്‍ റസാഖിന്റെ മകള്‍ അഫീഫയാണ് (16) മരിച്ചത്. ബെല്‍ത്തങ്ങാടി കാലിയ ഐമാന്‍ ആര്‍ക്കേഡിലുള്ള മറ്റൊരാളുടെ വീടിന്റെ കുളിമുറിയിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Continue Reading

Cricket

പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്; ടൈറ്റസ് സധു കളിയിലെ താരം

ഇംഗ്ലണ്ടിനെ വെറും 68 റണ്‍സിന് പുറത്താക്കി ഇന്ത്യ 17.1 ഓവറില്‍ വിജയത്തിലെത്തി

Published

on

പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് കിരീടം ചൂടി ടീം ഇന്ത്യ. ഇംഗ്ലണ്ടിനെ വെറും 68 റണ്‍സിന് പുറത്താക്കി ഇന്ത്യ 17.1 ഓവറില്‍ വിജയത്തിലെത്തി. നാല് ഓവറില്‍ ആറ് റണ്‍സ് മാത്രം കൊടുത്ത് രണ്ട് വിക്കറ്റ് നേടീയ ടൈറ്റസ് സധുവാണ് കളിയിലെ മിന്നുംതാരം. അര്‍ച്ചന ദേവി, പാര്‍ഷവി ചോപ്ര എന്നിവരും രണ്ട് വിക്കറ്റ് വീതം നേടിയിരുന്നു.

Continue Reading

Trending