Video Stories
നാണംകെട്ട് പിന്നെയും; സര്‍ക്കാറിനും ചാണ്ടിക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം

കായല്‍ കൈയേറ്റ കേസില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ തനിക്കെതിരെ നല്‍കിയ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മന്ത്രിക്കും സര്‍ക്കാറിനും എതിരെ രൂക്ഷ വിമര്‍ശനങ്ങളോടെയാണ് ഹര്‍ജി തള്ളിയത്. തോമസ് ചാണ്ടിക്ക് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയുണ്ടോയെന്ന് വാക്കാല്‍ ചോദിച്ച കോടതി, അയോഗ്യത കല്‍പ്പിക്കുന്നതിനുള്ള മതിയായ കാരണങ്ങളുണ്ടെന്നും വാദത്തിനിടെ പരാമര്‍ശിച്ചു. അതേസമയം കോടതി വിധിക്കു ശേഷവും രാജിവെക്കാന്‍ മന്ത്രി തോമസ് ചാണ്ടി കൂട്ടാക്കിയിട്ടില്ല.
കലക്ടറുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഇല്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസുമാരായ പി.എന്‍ രവീന്ദ്രന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ഹര്‍ജി തള്ളിയത്. രണ്ട് ന്യായാധിപരും വെവ്വേറെ വിധി പ്രസ്താവന നടത്തിയെങ്കിലും ഹര്‍ജി നിലനില്‍ക്കില്ലെന്ന കാര്യത്തില്‍ ഒറ്റ നിലപാടാണ് സ്വീകരിച്ചത്. കലക്ടറുടെ പരാമര്‍ശങ്ങള്‍ വാട്ടര്‍ വേള്‍ഡ് കമ്പനിക്കെതിരെയാണ്. തോമസ് ചാണ്ടിയുടെ പേര് പരാമര്‍ശിക്കുന്നുണ്ടെങ്കില്‍ നീക്കം ചെയ്യാന്‍ 15 ദിവസത്തിനകം കലക്ടറെ സമീപിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.
വ്യക്തികള്‍ക്ക് ഹര്‍ജി നല്‍കാന്‍ അവകാശമുണ്ടെങ്കിലും മന്ത്രിയെന്ന നിലയില്‍ ജില്ലാ കലക്ടര്‍ക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്യാന്‍ തോമസ് ചാണ്ടിക്ക് അവകാശമില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിധിന്യായത്തില്‍ പറഞ്ഞു. മന്ത്രിസഭയുടെ ഉത്തരവാദിത്വത്തിന്റെ ലംഘനമാണ് ഹര്‍ജി. ഒരു മന്ത്രിക്ക് മറ്റൊരു മന്ത്രിക്കെതിരെ നിലപാട് സ്വീകരിക്കാന്‍ പാടില്ലെന്നതു പോലെ തന്നെയാണ് മന്ത്രിക്ക് ജില്ലാ കലക്ടര്‍ക്കെതിരെ നിലപാട് സ്വീകരിക്കാന്‍ പാടില്ലാത്തതും. ജില്ലാ കലക്ടറുടെ നടപടികള്‍ സര്‍ക്കാരിന്റെ നടപടികളാണ്- കോടതി വ്യക്തമാക്കി.
കൂടുതല്‍ രൂക്ഷമായ പരാമര്‍ശങ്ങളാണ് മന്ത്രിക്കും സര്‍ക്കാറിനുമെതിരെ കോടതി വാക്കാല്‍ നടത്തിയത്. ”മന്ത്രിസ്ഥാനത്തിരുന്നു കൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ പോകാനാവില്ല. ദന്തഗോപുരത്തില്‍നിന്ന് താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണം. സര്‍ക്കാറിന് മന്ത്രിയെ വിശ്വാസമില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ക്കുന്നത്. മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്ക് ഹര്‍ജി നല്‍കാന്‍ സാധിക്കുന്നതെങ്ങനെ?. ഇത് ഭരണഘടനാ ലംഘനമല്ലേ?. സ്വന്തം സര്‍ക്കാറിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമായാണ്. ലോകത്തൊരിടത്തും കേട്ടു കേള്‍വിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സര്‍ക്കാറിനു നിലപാടെടുക്കാനാകുമോ? നിങ്ങള്‍ സര്‍ക്കാറിനെ ആക്രമിക്കുന്നു. മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിത്. കോടതിയെ സമീപിച്ചു തത്സ്ഥാനത്ത് തുടരാനാണ് മന്ത്രിയുടെ ശ്രമം. ഇത് ദൗര്‍ഭാഗ്യകരമാണ്. അയോഗ്യത കല്‍പ്പിക്കാന്‍ മതിയായ കാരണങ്ങളാണിത്. തോമസ് ചാണ്ടിക്ക് ഇനിയെങ്ങനെ മന്ത്രിസഭയില്‍ തുടരാനാകും. മന്ത്രിസഭാ തീരുമാനം മന്ത്രി തന്നെ ചോദ്യം ചെയ്യുന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമില്ലായ്മയാണ”- കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.
മന്ത്രിയെന്ന നിലയിലല്ല വ്യക്തിയെന്ന നിലയിലാണ് ഹര്‍ജി ഫയല്‍ ചെയ്തതെന്ന വാദം കോടതി നിരസിച്ചു. കേസ് വാദത്തിനിടെ ഹര്‍ജി പിന്‍വലിക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. എന്നാല്‍ പിന്‍വലിക്കുന്നില്ലെന്നും തന്റെ അവകാശങ്ങളെ ഹനിക്കുന്നതാണ് ജില്ലാ കലക്ടറുടെ നടപടിയെന്നും ഹര്‍ജിഭാഗത്ത് ഹാജരായ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനും രാജ്യസഭാംഗവുമായ വിവേക് തന്‍ഖ ബോധിപ്പിച്ചു.
Video Stories
അസമിലെ കുടിയൊഴിപ്പിക്കല്‍; അധികൃതർ നടത്തിയ നിയമ വിരുദ്ധ പ്രവര്‍ത്തനം; സമദാനി
ന്യൂനപക്ഷ വേട്ടക്കെതിരെ പാര്‍ലമെന്റില്‍ സമദാനിയുടെ ശക്തമായ ഇടപെടല്‍

Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.
-
kerala3 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
kerala3 days ago
കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
kerala3 days ago
കുന്നംകുളത്ത് സി പി എം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
-
kerala3 days ago
വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala2 days ago
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ഓര്‍മകള്‍ക്ക് ഒരു വര്‍ഷം; എങ്ങുമെത്താതെ പുനരധിവാസം
-
kerala2 days ago
കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്ജന്