തിരുവനന്തപുരം: ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ നാളെ (വ്യാഴം) നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവെച്ചു. കേരള സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, എന്നീ സര്‍വകലാശാലകളാണ് ഇതുവരെ പരീക്ഷ മാറ്റിവെച്ചതായി അറിയിച്ചത്.  നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാളെ നടത്താനിരുന്ന ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അര്‍ദ്ധ വാര്‍ഷിക പരീക്ഷ വെള്ളിയാഴ്ചയിലേക്ക് മാറ്റി.

ആരോഗ്യ ശാസ്ത്ര സര്‍വകലാശാല നാളെ നടത്താനിരുന്ന തിയറി പരീക്ഷകള്‍ മാറ്റി. പരീക്ഷ ശനിയാഴ്ച നടത്തും. സമയത്തില്‍ മാറ്റമില്ല. ആരോഗ്യകേരളം തിരുവനന്തപുരം നടത്താന്‍ നിശ്ചയിച്ചിരുന്ന വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖം മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.