കോഴിക്കോട്: ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന സംഘപരിവാറിനെതിരായ ജനരോഷം വ്യക്തമാക്കുന്നതായിരുന്നു ഇന്ന് പല സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍. വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള തീരുമാനമായിരുന്നു ഏറ്റവും പ്രധാനം. കൊച്ചി, കോഴിക്കോട് മിഠായിത്തെരുവ് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു.

എടപ്പാളില്‍ കൂറ്റന്‍ ബൈക്ക് റാലിയായെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ നാട്ടുകാര്‍ അടിച്ചോടിച്ചു. ബൈക്കിലെത്തിയവര്‍ നാട്ടുകാര്‍ പ്രതികരിച്ചതോടെ ബൈക്കുകള്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.